ഞാനൊഴിഞ്ഞ നിന്റെ നേരങ്ങള്‍ | കവിത | പ്രീതി ദിലീപ്

preethi-dileep-njaanozhinja-ninte-neerangal
പ്പൊഴും
അതിസാധാരണം
അനിവാര്യമാം
ഇറങ്ങിപ്പോവലിന്
കൂട്ടുനിന്ന നിന്റെ നേരങ്ങള്‍

അറിയാം
ഞാനെന്ന സ്വപ്നം
എപ്പൊഴോ ഉപേക്ഷിക്കപ്പെട്ടതാണ്
അപരിചിതത്വത്തിന്റെ 
കവിതയെ മനപാഠമാക്കുന്ന തിരക്കില്‍....

സമയ പുരാണങ്ങളെ
കൂട്ടുപിടിച്ച് എത്രയെളുപ്പമാണ്
നീ...
ജന്മബന്ധമെന്ന് പേരിട്ടു വിളിച്ച
പൊക്കിള്‍ കൊടി തന്നെ 
അറുത്തുമാറ്റിയത്

ചൂളയില്‍ കിടന്ന്
വെന്തുരുകി വെന്തുരുകി
പാകപ്പെടലിനോട് 
താദാത്മ്യം പ്രാപിക്കുകയാണ്
എന്റെ ഗതികെട്ട നേരങ്ങള്‍...

എന്റെ പ്രണയത്തിന്റെ
വെയിലേല്‍ക്കുവാന്‍
ഒരു പ്രളയകാലത്തിനോടുള്ള
കലഹത്തിലാവണം നീ...

വിഷാദത്തിന്റെ മേമ്പൊടി ചേര്‍ത്തിളക്കി
എന്റെ ചിരികളെ
ഇപ്പോള്‍ തന്നെ കുടിച്ചു 
തീര്‍ത്തേക്കണം ...
ഒറ്റ വലിക്ക്....

സമരസപ്പെടുമെന്നറിയാം

ഇനിയൊരു തിരിച്ചു നടത്തത്തിനായി
എന്നിലേക്കൊരു വഴിയും
അവശേഷിപ്പിക്കാതെ
ഞാനൊഴിഞ്ഞ നിന്റെ
നേരങ്ങള്‍....
-----------------------------------
© preethi dileep

Post a Comment

2 Comments