'അ' സ്വാതന്ത്ര്യം | ബദ്‌റുദ്ദീന്‍ അഹ്മദ് അസ്ഹരി



വിദേശികള്‍ ഭരിച്ച കാലം
സ്വാതന്ത്ര്യത്തിനായി കൊതിച്ചു തേടി

ചോരക്കളങ്ങള്‍ തീര്‍ത്തും നാടുകടത്തിയും വെളള
പട്ടാളം പ്രധിരോധിച്ചു.

വിട്ടു കൊടുത്തില്ല ഇന്ത്യന്‍ ജനത
സ്വന്തം രാജ്യത്തിന്‍ മണ്ണ്
മറ്റോരുത്തന്.

ഇന്ത്യാ ഗെയ്റ്റില്‍ പതിഞ്ഞ നാമങ്ങള്‍ 
വിളിച്ചു പറയുന്നു പോരാടിയ വീരരെ.

ഇല്ല പൂര്‍ണ്ണ സ്വാതന്ത്ര്യം ഭാരതനാട്ടില്‍ 
സര്‍വ്വ മതസ്ഥരും ഒന്നായി നീങ്ങുന്നത് വരെ. 

പൂര്‍വ്വികര്‍ ഇഛിച്ചതും രേഖയായി വരച്ചു വെച്ചതും
ഇന്ത്യയുടെ നന്മയും അതുതന്നെ.
----------------------------------------
© badrudeen ahammed ashari

Post a Comment

1 Comments