ഇനിയൊന്നു കാണുവാൻ
ഞാനെന്ത് വേണം
ഒരു വാക്കു മിണ്ടുവാൻ
ഞാനെന്ത് വേണം
ആ മിഴിപ്പീലിയിൽ തൊട്ടു നോക്കാൻ
ആ മുടിത്തുമ്പിലൊന്നു ഉമ്മ വെക്കാൻ
ഞാനെന്ത് വേണമിനി ഇരുളിൽ
മലർവാക പൂക്കുന്ന നേരത്തു
നിൻ കവിളിലൊരു കവിത രചിക്കുവാൻ
ഞാനെന്ത് വേണമിനി ആ
നെറുകിൽ തലോടുന്ന
പൊൻ തൂവൽ ചിറകുള്ള കുടയാകുവാൻ
വിലോലമീ നിലാവിൽ
മൗനമൊരു മഴനീർക്കിനാവായി പൊലിഞ്ഞു
തുടരുവാൻ കൊതിക്കുമീ യാത്രയിലൂടെയാ
കാലത്തിൻ കളിവഞ്ചിയെന്നോ കടന്നു പോയി
ആലിലത്തുമ്പിലെ മഞ്ഞുതുള്ളിയായി
മൗനം ചുണ്ടിൽ ചായുറങ്ങി
ആരോടും പറയാതെ ആറ്റക്കുരുവികൾ
ഇണ ചേർന്നു കുനുകുനെ കുറുകുന്ന പോലെ
അരുവികൾ കിലുങ്ങുന്ന
പുലരിയുടെ മിഴികളിൽ ഞാൻ
നിൻ മുഖം കണികണ്ടു ഉണർന്നുവെല്ലോ
ഒരു കുന്നു സ്വപ്‌നങ്ങൾ
പെയ്യ് തൊരു ഇടനാഴിയിൽ
കണ്ണുകൾ പാകി ഞാൻ
തിരികെ നടക്കുന്നു
പിരിയുവാൻ വെമ്പി
നിൽക്കുന്നൊരീ സന്ധ്യയിൽ
ചുണ്ടു കാതോട് മന്ത്രിച്ചു
കാത്തിരിക്കാം.
0 Comments