എരിഞ്ഞുപോയ് | ബീന ബിനില്‍ തൃശൂര്‍

beena-binil-trissur


നിന്‍ ജീവിതമെന്നും അവര്‍ക്കായി എരിഞ്ഞമരും നറുതിരിയായിരുന്നില്ലേ.
ഒന്നോര്‍ക്കൂ പ്രിയതോഴി ശിഷ്ടകാലമെങ്കിലും നിനക്കായി ജീവിക്കൂ.
 
പ്രിയതോഴി തന്‍ സ്വപ്നങ്ങളെല്ലാം ശിഥിലമായി പോയില്ലേ,
കാത്തു വെച്ച നിന്‍ പ്രതീക്ഷയും സ്വപ്നങ്ങളും പളുങ്കുപാത്രമാം വിധം ഉടഞ്ഞുപോയില്ലേ. 
                                                                                                          (നിന്‍ ജീവിത)

നിന്നില്‍ അണഞ്ഞുപോയ തിരിനാളങ്ങളെ മഴവില്ലുകളായി പ്രകാശിപ്പിക്കൂയിനിയെങ്കിലും തോഴീ..
ജീവിതാശകളെയും, ആഗ്രഹനിമിഷങ്ങളെയും, സ്വപ്നങ്ങളെയും ഇനിയുള്ള കാലം മാറ്റിവയ്ക്കാതെ നേടൂ യെന്‍ പ്രിയതോഴി...
നീ സഞ്ചരിച്ച പാതയിലെല്ലാം വഴികാട്ടും സ്‌നേഹിതനായി ഓരോ നിമിഷമുണ്ടെപ്പോഴും തണലേകാനായി,
ആര്‍ത്തിയോടെ ജീവിതത്തെ സ്‌നേഹിച്ച നിന്‍ പാതിയെ കാലം അടര്‍ത്തിയെടുത്തില്ലേ
നീലകടലിലെ അടങ്ങാത്ത തിരയെ പിടിച്ചു നിര്‍ത്തുവാനായില്ലല്ലോ പ്രിയതോഴി നിനക്ക്.
ശിഷ്ടജീവിതം നിനക്കായി മഴവില്ലു വിരിയിക്കണം
ഓര്‍ക്കണം പ്രിയതോഴീ ജീവിതം നിനക്കുള്ളതാണെന്ന് 
                                                                                                                   (നിന്‍ ജീവിത)
______________________
© beena binil

Post a Comment

1 Comments

  1. സുന്ദരമായ രചന ബീന... അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻

    Sivasankaran karavil

    ReplyDelete