പിറവി | ജയേഷ് പണിക്കര്‍

jayesh-panicker-kavitha


വിത്തിനുള്ളില്‍ നിന്നെത്തി നോക്കി
കൊച്ചു പൂവിന്റെ കുഞ്ഞതൊന്നങ്ങനെ
ഒത്തിരിച്ചൂടതേറ്റിടുന്നു ഇത്തിരി
തണുപ്പേകിടുമോ വാനമേ
കണ്ണടച്ചങ്ങു കിടന്നി ത്രനാള്‍
കണ്‍മണിയെപ്പോലെ കാത്തെന്നെ ഭൂമിയും
സൂര്യനാകുമെന്നച്ഛന്റെ ചൂടിനാല്‍
മോടിയൊന്നങ്ങു കുറഞ്ഞെന്റെ മേനിയില്‍
ഇത്തിരിയങ്ങു ദേഷ്യ മതേറുകില്‍
കത്തിയെല്ലാമേ ചാമ്പലാക്കീടുമേ
ഒത്തു നില്‍ക്കുമാ വാനമിതെന്നുടെ
ദു:ഖമതു കാണ്‍കെ കരഞ്ഞിടും
കൊച്ചു കാര്‍മേഘക്കുഞ്ഞുങ്ങളാകവെ
ഇത്തിരി മഴയേല്‍ക്കുമ്പോള്‍ ഞാനുമേ
പൊട്ടിയങ്ങു ചിരിച്ചുണര്‍ന്നിടുന്നു.
---------------------------------
© jayesh panicker

Post a Comment

1 Comments