പാഠശാല | ശിവനന്ദിനി

sivanandhini-kavitha-malayalam


ഇതാ , ഇതാ
എത്തുന്നു എത്തുന്നു
പാഠശാലയിലേക്ക് 
ആരും കൊതിക്കും
ഒരു വരമോ ഇത് 
പാഠശാല 

കളിച്ചും, ചിരിച്ചും  
ആടിപ്പാടി രസിച്ചീടാം 

ഓമന കുട്ടികള്‍ക്കായി അറിവറിയാന്‍
 ചെറിയ നുള്ള് 
 
മടിയന്‍ കുട്ടികള്‍ക്കായി ഉയരാന്‍ ഒരു തല്ല് 
പഠിക്കും കുട്ടികള്‍ക്കായി ഒരു സ്‌നേഹപ്പൂവ്

ഒരു കളിത്തോട്ടമിതാ, നിറഞ്ഞുകവിയുന്നു 
മധുരം നുകരും കളികള്‍ 
അടിയിടി കൂടാന്‍ കുട്ടിആശാന്മാര്‍ 

പഠിക്കാം  പഠിക്കാം  പറന്നുയരാം 
നമിക്കാം നമിക്കാം  ഗുരുക്കളെ 
ജയിക്കാം  ജയിക്കാം ജീവിതത്തില്‍ 


പരീക്ഷണങ്ങളെ മറികടക്കാം 
 പറന്നുയരാന്‍ ചിറകുകളായ് 
അറിവുണ്ട് കൂടെ 

ചിറകുകള്‍ വീശി വീശി ഉയരെ ഉയരെ
നീലാകാശത്തിലേക്ക് പറക്കാം!
-------------------------------------------
© sivanandhini

Post a Comment

1 Comments