എന്റെ റിപ്പബ്ലിക്കില്‍ മനുഷ്യരില്ല..
തൊലികൊണ്ട് ആവരണം തീര്‍ത്ത
ഒരുകൂട്ടം ആശയങ്ങള്‍ മാത്രം..
അവരുടെ പ്രണയത്തിന്റെ ഇണക്കങ്ങളില്‍
ഓരോ നിമിഷവും കവിതയുടെ പുതു
റിപ്പബ്ലിക്കുകളുണ്ടായിക്കൊണ്ടിരിക്കുന്നു..
തപസ്വിയും മഷിത്തണ്ടും
കഴിഞ്ഞ ജന്മത്തില് ഏറ്റവും മനോഹരമായി
ധ്യാനത്തിലലിഞ്ഞയാ തപസ്വിയുടെ
പുനര്ജന്മമാവാം
ഇന്ന് മഷിത്തണ്ടായി വഴിയോരം നിറഞ്ഞത്..
തെറ്റുകളെ നിസ്സാരമായി
മായ്ച്ചുകളഞ്ഞ് ആ സ്ലെയ്റ്റിന്
പാപമോക്ഷം പ്രഖ്യാപിക്കാന്‍ അവയ്ക്ക്
കഴിയുന്നത് മറ്റെങ്ങിനെയാണ്..!?
വേര്‍പാട്
പിരിയുന്ന നിമിഷത്തിലവരൊന്നുമേ പറഞ്ഞില്ല..
മൗനത്തിന്റെ വള്ളിയില്‍
കുരുങ്ങിവീണ നാക്ക്
ഓര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടില്ല..
വീണ്ടെടുക്കാനാവാത്തവിധം
ദൂരങ്ങളില്‍ മറഞ്ഞ 'കരളി'നെ
മറക്കില്ലെന്നുറപ്പുള്ളതിനാലെന്ന്
ഹൃദയം അവരെ ആശ്വസിപ്പിച്ചു.
തിരമാല
തിരമാലകളുടെ ഇരമ്പം പോലെയാണ്
അവളുടെ ശബ്ദത്തിന്റെ തോണിയിലെ
ഓരോ യാത്രികരും എന്റെ കാതുകളെ
വിറപ്പിക്കുന്നത്..
കടലിന്റെ ഏറ്റവും ആഴങ്ങള്‍
പ്രസവിച്ച അത്രമേല്‍ നിഗൂഢമായ
ഒരുകൂട്ടം തിരമാലകള്‍..
സുഗന്ധം
പ്രണയത്തിന് മണമുണ്ടോ??
തീര്‍ച്ചയായും ഉണ്ട്..
അവളുടെ ഓര്‍മ്മകളെക്കാള്‍
സുഗന്ധമുള്ള മറ്റൊരു പുഷ്പവും
എന്റെ പൂന്തോട്ടത്തില്‍
വിരിഞ്ഞതില്ലല്ലോ നാളിതുവരെ..!
ചില്ലക്ഷരങ്ങള്‍
ഹൃദയത്തിന്റെ അക്ഷരമാലയില്‍
ചില്ലക്ഷരങ്ങളാണ് കൂടുതല്‍..
ഏറ്റവും പ്രിയപ്പെട്ടൊരാളുടെ വാക്കുകളെല്ലാം
കൂര്‍ത്ത ചില്ലക്ഷരങ്ങളായി ഹൃദയത്തില്‍
തറയ്ക്കാന് വേറെ തരമൊന്നുമില്ല..!
----------------------------------
© vaishnav satheesh
6 Comments
സുന്ദരമായ എഴുത്ത് . അഭിനന്ദനങ്ങൾ
ReplyDeleteനന്നായി എഴുതി
ReplyDeleteഭാവുകങ്ങൾ ��
ReplyDelete��
ReplyDelete💐💐💐
ReplyDeleteനല്ല എഴുത്ത് .... ഇഷ്ടം
ReplyDelete