പറയാന്‍ മറന്നത് | ജസ്ന ഖാനൂന്

jasna-khanoon-kavitha


റടിമണ്ണില്‍ 
യാത്രയാകും വഴിയില്‍
നീ നിന്നു വിതുമ്പുന്നത്
കണ്ടൊരെന്നാത്മാവ് വിങ്ങിയൊന്നാരാഞ്ഞു..

നീ പറയാന്‍ മറന്നതെന്തെന്ന്..?

വാക്കുകള്‍ തപ്പി
കണ്ഠമൊന്നിടറി
നാവൊന്നു കുഴഞ്ഞു.

ഇനി ഞാന്‍ പറയാന്‍ മറന്നതെന്ത്.?

ആഞ്ഞാടിച്ചുയരുന്നൊരാ 
അലകളോടുണ്ടായിരുന്നെനിക്കൊരു പ്രണയം,
പിന്നെ 
മേഘങ്ങളെ വെല്ലുവിളിച്ചുയരെ പറക്കുന്ന പരുന്തിനോടും.

ഹേ! യൂകാലിപ്റ്റസ്,
നിന്നെ തഴുകി എന്നിലേക്കൊഴുകി വരുന്ന മന്ദമാരുതനോടും!
------------------------------
© ജസ്ന ഖാനൂന്

Post a Comment

1 Comments

  1. കവിത നന്നായിട്ടുണ്ട് 👍

    ReplyDelete