മരണാനന്തരം... | അഭിരാമി അനില്‍

ABHIRAM-ANIL


രണമെന്നത് ഒരു രക്ഷപ്പെടല്‍ ആണോ???
അതെനിക്കറിയില്ല പക്ഷേ. സ്വപ്നങ്ങളും, മോഹങ്ങളും എനിക്കും ഉണ്ടായിരുന്നു. ജീവിതത്തെ ഞാനും ആസ്വദിച്ചിരുന്നു. വീട്ടുകാരും കൂട്ടുകാരും ഒക്കെ എനിക്കും ഉണ്ടായിരുന്നു. ഒരു നിമിഷത്തില്‍ തോന്നിപ്പോയ ഒരു ചിന്ത. മരിക്കാന്‍ തയ്യാറെടുക്കും മുന്നേ കണ്‍മുന്നില്‍ ജീവിതം ഒന്നൂടെ തെളിയും. അതുവരെ കഴിഞ്ഞുപോയ ഓരോ ഘട്ടങ്ങളും, ചിലത് നമ്മെ ഏറെ സന്തോഷിപ്പിക്കുന്നത് മറ്റ് ചിലത് നമ്മെ വേദനിപ്പിക്കുന്നതും. ആ നിമിഷത്തില്‍ തോന്നി പോകുന്നതില്‍  ജീവിതത്തില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കും എന്നാല്‍ അതുവരെ അനുഭവിക്കുന്ന വേദനയെക്കാള്‍ നൂറിരട്ടി വേദനയായിരിക്കും മരണം നമുക്ക് സമ്മാനിക്കുന്നത്. അതില്‍ ഇരട്ടി വേദനായിരിക്കും നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് നാം സമ്മാനിക്കുന്നത്. അതെ ഞാനിന്ന് കാണുന്നു, അറിയുന്നു, വേദനിക്കുന്നു എന്നെ സ്‌നേഹിക്കുന്നവരെ കണ്ട്. ഒരു നിമിഷത്തില്‍ ഞാന്‍ ചെയ്ത തെറ്റ്, അത് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഞാന്‍ നല്‍കിയ അഗാധമായ വേദനയായിരുന്നു. നിശ്ചലമായി  കിടക്കുന്ന എന്റെ അരികില്‍ ' എന്തു പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഇല്ലായിരുന്നോ.? ' എന്ന് ചോദിച്ച  നെഞ്ചുപൊട്ടി നീറി കരയുന്ന അമ്മയും അച്ഛനും. ഞാനിപ്പോ മനസ്സിലാക്കുന്നു എന്റെ രക്ഷപ്പെടല്‍ ഞാന്‍ സ്‌നേഹിക്കുന്നവരുടെ ഓര്‍മ്മകളുടെയും ഇരുട്ടിന്റെയും തീരാ തടവറയാണെന്ന്. മരണം ഒരിക്കലും ഒരു രക്ഷപ്പെടല്‍ അല്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആത്മഹത്യ എന്ന കോമാളിയെ
ഒരിക്കലും തിരഞ്ഞെടുക്കാതെ ഇരിക്കുക. നിങ്ങളെ സ്‌നേഹിക്കാന്‍ ചുറ്റിനും ഒരുപാട് പേരുണ്ട്. നാളെ നിനക്കായി ശാന്തമായ ഒരു പകല്‍ കാത്തിരിക്കുന്നു. ആര്‍ത്തു പെയ്യുന്ന മഴ ശാന്തമാവുക തന്നെ ചെയ്യും. പ്രതീക്ഷ കൈവിടാതിരിക്കുക.ഇനി ഒരു ജീവനും ആത്മഹത്യയെന്ന്  അബദ്ധത്തില്‍ നഷ്ടം ആവാതിരിക്കട്ടെ.
--------------------------------
© അഭിരാമി അനില്‍

Post a Comment

0 Comments