അറിയാതെ
ജീവാംശം മുളപൊട്ടി
രവി കിരണങ്ങള്‍
വളരാന്‍ മണ്ണൊരുക്കി..
മണ്ണിന് നനയാന്‍ കാര്‍മേഘങ്ങളുണ്ടാക്കി,
കുബേരന്റെ മടിയില്‍
കുചേലന്റെ തൊടിയില്‍
പാന്ഥന്റെ ഭാണ്ഡത്തില്‍
നാടിന്റെ തെരുവില്‍
വാത്സല്യ ചുംബനങ്ങള്‍ക്ക് നടുവില്‍ വളര്‍ന്നു,
മനമതങ്ങിനെ പായുന്നു ഫര്‍ലോങ്ങുകള്‍
വെള്ളി വെളിച്ചം പോലെ...
വായിക്കാന്‍ കിട്ടാത്ത അക്ഷരങ്ങളിലൂടെ...
ചടുല വേഗങ്ങള്‍ കുറഞ്ഞതും,
മുഖത്തെ ചിരികള്‍ മാഞ്ഞതും,
മിഴികള്‍ ഒഴുകാതെ നിറഞ്ഞതും,
തീഷ്ണ യൗവ്വനത്തിന്റെ നിലയ്ക്കാത്ത യാത്രകള്‍
വാര്‍ദ്ധക്യത്തെ പുണരാന്‍ വെമ്പല്‍കൊള്ളുന്നതും,
എല്ലാം അറിയുന്നു
എന്നിട്ടും ആടുന്നു തിരശീലയില്ലാതെ..
ആധിയുടെ ആധിക്യത്തില്‍
അകമെരിയുന്ന ചൂടും,
ഓടി തളര്‍ന്ന പാദങ്ങളും
കിതച്ചു പൊങ്ങുന്ന നെഞ്ചും
അപ്പോഴും തിരയുകയാണ്,
അന്ന് കിട്ടിയ വാത്സല്യവും
വാരി പുണര്‍ന്ന ചുംബനങ്ങളും
തെളിഞ്ഞ നീലാകാശം,
മണ്ണിനെ പുണര്‍ന്ന ഇളം കുളിര്‍ക്കാറ്റ്,
വിരഹവും വേദനയും തിരയും അലയുമൊഴിഞ്ഞ മാനസം ,
വര്‍ണ്ണപൂക്കളും സുഗന്ധവും നിറഞ്ഞ വസന്തത്തില്‍
യാത്ര....
ഒരു ചെറുശബ്ദമോ
ഒരു ചെറു സ്പര്‍ശനമോ
നിശ്വാസ കാറ്റോ
ഇനിയില്ലെന്നറിഞ്ഞിടും
വിത്തിട്ടതും മുളച്ചതും വളര്‍ന്നതും
മൊട്ടിട്ടു പൂവായ് വിടര്‍ന്നതും
വിത്തായി മണ്ണിലേക്ക് വീണതും
അതു നീ തന്നെ...
വായിക്കാന്‍ കിട്ടാത്ത അക്ഷരങ്ങളിലൂടെ...
ചടുല വേഗങ്ങള്‍ കുറഞ്ഞതും,
മുഖത്തെ ചിരികള്‍ മാഞ്ഞതും,
മിഴികള്‍ ഒഴുകാതെ നിറഞ്ഞതും,
തീഷ്ണ യൗവ്വനത്തിന്റെ നിലയ്ക്കാത്ത യാത്രകള്‍
വാര്‍ദ്ധക്യത്തെ പുണരാന്‍ വെമ്പല്‍കൊള്ളുന്നതും,
എല്ലാം അറിയുന്നു
എന്നിട്ടും ആടുന്നു തിരശീലയില്ലാതെ..
ആധിയുടെ ആധിക്യത്തില്‍
അകമെരിയുന്ന ചൂടും,
ഓടി തളര്‍ന്ന പാദങ്ങളും
കിതച്ചു പൊങ്ങുന്ന നെഞ്ചും
അപ്പോഴും തിരയുകയാണ്,
അന്ന് കിട്ടിയ വാത്സല്യവും
വാരി പുണര്‍ന്ന ചുംബനങ്ങളും
തെളിഞ്ഞ നീലാകാശം,
മണ്ണിനെ പുണര്‍ന്ന ഇളം കുളിര്‍ക്കാറ്റ്,
വിരഹവും വേദനയും തിരയും അലയുമൊഴിഞ്ഞ മാനസം ,
വര്‍ണ്ണപൂക്കളും സുഗന്ധവും നിറഞ്ഞ വസന്തത്തില്‍
യാത്ര....
ഒരു ചെറുശബ്ദമോ
ഒരു ചെറു സ്പര്‍ശനമോ
നിശ്വാസ കാറ്റോ
ഇനിയില്ലെന്നറിഞ്ഞിടും
വിത്തിട്ടതും മുളച്ചതും വളര്‍ന്നതും
മൊട്ടിട്ടു പൂവായ് വിടര്‍ന്നതും
വിത്തായി മണ്ണിലേക്ക് വീണതും
അതു നീ തന്നെ...
-------------------------------------
© c k pradeep
0 Comments