എന്റെ വ്യക്തിപരമായ ഏറ്റവും വലിയ നഷ്ടം എന്റെ അച്ഛന്റെതാണ്. അത് 2021ജൂണ്‍ 10 ന് അപ്രതീക്ഷിതമായ ആഘാതമാണ് നമ്മെ ഏല്‍പ്പിച്ചത്. കൂടെ കുറേ നാള്‍ ചിലവഴിക്കാന്‍ പറ്റാത്തതാവാം, വേദനയില്‍ നിന്ന് കരകയറാന്‍ ഇന്നും പറ്റാത്തത്...
കൊറോണ കാലഘട്ടം നമുക്ക് തന്നു കൊണ്ടിരിക്കുന്ന ആഘാതങ്ങളെ വിലയിരുത്തുക എന്നത് വലിയ വിഷമം പിടിച്ച ഒന്നാണ്.
കൊറോണയെ തുടര്‍ന്നും അല്ലാതെയും അന്തരിച്ച എല്ലാ ആത്മാക്കള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തുടരട്ടെ.
പ്രതിഭാധനരായ ചില മഹാത്മാക്കളെ ആദരവോടെ സ്മരിച്ചു കൊണ്ട് പ്രാര്‍ത്ഥനയോടെ പുതു വര്‍ഷത്തിലേക്കു കടക്കാം.
ഏവരെയും സങ്കട കടലിലാക്കി, കഴിഞ്ഞ വര്‍ഷം,
പ്രിയ കവി അക്കിത്തത്തിന് പിന്നാലെ
വിടപറഞ്ഞ സുഗതകുമാരി ടീച്ചര്‍
മലയാളികള്‍ക്കും
അക്ഷര ലോകത്തിനും പ്രകൃതിക്കും അനാഥര്‍ക്കും അടക്കം വലിയ വേദനയാണ് ഉണ്ടാക്കിയത്. ആ ദിനം ഓര്‍ത്തെടുക്കാന്‍ പോലും എത്ര പേരുണ്ടായിരുന്നു ഇന്ന് എന്നറിയില്ല.
ഇന്ത്യയിലും കേരളത്തിലുമായി 2020 അടര്‍ത്തിയെടുത്ത പ്രതിഭകള്‍ അനേകം. ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കേണല്‍ സന്തോഷ് ബാബു മുതല്‍ മലയാളത്തിലെ ശ്രദ്ധേയരായ പല മഹാത്മാക്കളുടെ വിയോഗങ്ങളും മലയാളിക്കും ദേശസ്‌നേഹികള്‍ക്കും സാഹിത്യലോകത്തിനും ഞെട്ടലാണ് ഉണ്ടാക്കിയത്. കൊവിഡ് ബാധിച്ച മരണസംഖ്യകളുടെ വാര്‍ത്തകള്‍ക്കിടയിലേക്കാണു പല പ്രമുഖരുടെ മരണങ്ങളും എത്തിയത്.
2020 വര്‍ഷം മാര്‍ച്ചില്‍ ഷാജി തിലകനില്‍ തുടങ്ങിയ കാലന്റെ വിളി ഇടതടവില്ലാതെ മുന്നോട്ട് പോയി അവസാനം സുഗതകുമാരി ടീച്ചര്‍, അനില്‍ നെടുമങ്ങാടില്‍ അവസാനിച്ച്, വീണ്ടും 2021വര്‍ഷം ജനുവരിയില്‍ തുടങ്ങി ഡിസംബര്‍ അവസാനിക്കുന്ന ഇന്നും പ്രിയപ്പെട്ട പലരേയും കൊണ്ട് കുതിപ്പ് തുടരുകയാണ് കാലന്‍.
ഏപ്രില്‍ 6 നു മലയാള സിനിമ കമ്പോസര്‍, എം. കെ അര്‍ജുനന്‍ മാസ്റ്റര്‍ വിടപറഞ്ഞു. ധാരാളം സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കി. 'പാടാത്ത വീണയും പാടും', 'കസ്തൂരി മണക്കുന്നല്ലോ, 'ആയിരം കാതം അകലെയാണെങ്കിലും', 'കുയിലിന്റെ മണിനാദം കേട്ടു..', എന്നിവ അദ്ദേഹത്തിന്റെ സുവര്‍ണ്ണ ഗാനങ്ങളില്‍ ചിലത്. അദ്ദേഹത്തിന്റെ വിയോഗം മലയാളിയുടെ തീരാ നഷ്ടം.
ഏപ്രില്‍ 7 നു ഹാസ്യനടന്‍ ശശി കലിംഗ വിടപറഞ്ഞു.
ഏപ്രില്‍ 25 നു സിനിമ സീരിയല്‍ നടന്‍ രവി വള്ളത്തോള്‍.
ഏപ്രില്‍ 29, 30 ഹിന്ദി ഫിലിമിന്റെ മായ്ക്കാനാകാത്ത നഷ്ടങ്ങള്‍ ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍.
മെയ് 28നു എം.പി. വീരേന്ദ്ര കുമാറാണ് നഷ്ടമായത്.
ജൂണ്‍ 14 നു വീണ്ടും ഹിന്ദി ഫിലിമിന്റെ സുശാന്ത് സിംഗ് രജപുത്.
ജൂണ്‍ 18 നു നമ്മുടെ പ്രിയപ്പെട്ട ഫിലിം ഡയറക്ടര്‍ സച്ചി യാത്രയായി.
ജൂലൈ 30 നു തെന്നിന്ത്യന്‍ താരം അനില്‍ മുരളി പോയി.
ഓഗസ്റ്റ് 31 മുന്‍ പ്രസിഡണ്ട് പ്രണാബ് മുഖര്‍ജിയുടെ വിയോഗം.
സെപ്റ്റംബര്‍ 25ലാണ് ലോക ജനത മുഴുവന്‍ ഒന്നിച്ചു നിന്നു പ്രാര്‍ത്ഥിച്ചിട്ടും കൊറോണയെന്ന മഹാമാരി കൊണ്ടുപോയ ബഹുപ്രതിഭ എസ്. പി. ബി. യുടെ വിയോഗം.
ഒക്ടോബര്‍ 15 അക്കിത്തം അച്യുതന്‍ നമ്പൂതിരി വിട പറഞ്ഞു.
നവംബര്‍ 5 ഡിയാഗോ മറഡോണ യുടെ അന്ത്യം.
ഡിസംബര്‍ 23 വീണ്ടും കൊറോണ അപഹരിച്ച പ്രിയ കവയത്രി സുഗതകുമാരി ടീച്ചറുടെ വിയോഗം ജനത്തിന് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല.
ഡിസംബര്‍ 25 അനില്‍ നെടുമങ്ങാട്. അങ്ങനെ കൊറോണകാലം മഹാത്മാക്കളുടെ അടക്കം അനേകരുടെ നഷ്ടവര്‍ഷം തന്നെ ആയിരുന്നു. തുടര്‍ന്നും കാലന്റെ താണ്ടവം ഒട്ടും ദയയില്ലാതെ തുടരുകയാണ്...
2021 ജനുവരി 4 അനില്‍ പനച്ചൂരാന്‍
ജനുവരി 20 ഉണ്ണികൃഷ്ണന്‍ നമ്പൂതിരി
ആധുനിക കേരളത്തിന്റെ അടിത്തറയിട്ടവരിലെ പെണ്‍ നക്ഷത്രം ശ്രീമതി ഗൗരിയമ്മ മെയ് 11 നാണു വിടവാങ്ങിയത്. ഇരുപത്തൊന്നിന്റെ വലിയ നഷ്ടം. ആര്‍. ബാലകൃഷ്ണപിള്ളയും മെഗാ ഹിറ്റുകള്‍ തീര്‍ത്ത ഡെന്നിസ് ജോസും മെയ് മാസത്തിലാണ് യാത്രയായത്.
ഓഗസ്റ്റ് 19 നു സീരിയല്‍ നടി ശരണ്യ ശശി യാത്ര പറഞ്ഞു. സെപ്റ്റംബര്‍ 13 റിസബാവ,
നടനും തിരകഥാകൃത്തുമായ
പി. ബാലചന്ദ്രന്‍, നടനത്തില്‍
ശ്രദ്ധേയരായ മേള രഘു, കെ. ടി. എസ്. പടന്നയില്‍, ശങ്കരന്‍ നമ്പൂതിരി, കോഴിക്കോട് ശാരദ,
പ്രശസ്ത നടി ചിത്ര,
മലയാളിയെ എന്നും വിസ്മയിപ്പിച്ച മാടമ്പ് കുഞ്ഞുകുട്ടന്‍ (may11) തുടങ്ങി പൊഴിഞ്ഞത് ഒട്ടേറെ ജീവനുകള്‍.
ഒക്ടോബര്‍ 11 നു സിനിമപ്രേമികളെ വലിയ ആഘാതമേല്‍പ്പിച്ചാണ് 500 ലധികം സിനിമയിലഭിനയിച്ച നെടുമുടി വേണുജിയുടെ വിയോഗം. വരും തലമുറക്ക് വേണ്ടി ദൃശ്യ കലയുടെ മഹാ സര്‍വ്വകലാശാല ബാക്കിയാക്കി പോയ വ്യക്തിത്വം.
ഗാനരചയിതാകളായ എസ് രമേശന്‍ നായര്‍ ബിച്ചു തിരുമല പൂവച്ചാല്‍ ഖാദര്‍ അനില്‍ പനച്ചൂരാന്‍, ഗായിക കല്യാണി മേനോന്‍ സംഗീത ലോകത്തിന്റെ നഷ്ടമായി.
വസ്ത്രലങ്കര വിദഗ്ധന്‍ നടരാജന്‍, പാചക രാജാവ്
നൗഷാദ്,
ഫോട്ടോഗ്രാഫറൂം ഡയറക്ടറുമായ ശിവന്‍,
ഇരുപത്തിയൊന്നു നല്‍കിയ വലിയ നഷ്ടങ്ങള്‍.
Dr. എം കൃഷ്ണന്‍ നായര്‍, രാജ്യത്തെ ആദ്യ വനിതാ മനോരോഗ ചികിത്സക ശരദാമ്മ,
പാറശാല പി. പൊന്നമ്മാള്‍,
ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍,
നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി,
കാര്‍ട്ടൂണിസ്‌റ് യേശുദാസന്‍,
കെ. എം.റോയ് മാധ്യമ മേഖലയിലെ നഷ്ടം. Dr. പി കെ ആര്‍ വാരിയര്‍.
കവികളായ നീലംപേരൂര്‍ മധു സൂതനന്‍ നായര്‍
വിഷ്ണു നാരായണന്‍ നമ്പൂതിരി, സുമംഗല അക്ഷര ലോകത്തിന്റെ നഷ്ടങ്ങള്‍. മലയാള സിനിമയുടെ സമ്പന്നത സൂക്ഷിച്ച കെ. എസ്. സേതുമാധവന്‍ വിടവാങ്ങിയത് ഡിസംബറില്‍.
വര്‍ഷാന്ത്യത്തില്‍ തന്റെതായ ഉറച്ച നിലപാടുള്ള നേതാവ് പി. ടി. തോമസിന്റെ അന്ത്യം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ കരയിച്ചു.
സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ (58) ഡിസംബര്‍ 29 നും മുന്‍ സൈനികനും സി?നി?മ, സീ?രി?യ?ല്‍ ന?ട?നുമായ ജി.?കെ. പി?ള്ള (97) ഡിസംബര്‍ 31 ആയ ഇന്ന് അന്തരിച്ചിരിക്കുന്നു.
ഈ വര്‍ഷം അവസാനിക്കുമ്പോള്‍ നഷ്ടപ്പെട്ട ജീവനുകളുടെ കണക്ക് ഇവിടൊന്നും തീരുന്നില്ല. ഇനിയും ഒട്ടേറെ പ്രമുഖരും അല്ലാത്തവരും നഷ്ടപ്പെട്ടിട്ടുണ്ട്. കൊറോണ കൊണ്ടുപോയവരുടെ കണക്കും തിട്ടപ്പെടുത്താനാകുന്നില്ല.
എല്ലാ പരേതാത്മാക്കള്‍ക്കും നിത്യ ശാന്തി നേര്‍ന്നു കൊണ്ട്...
ഇതില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യമുള്ള, ഒമിക്രോണിനെ അടക്കം തുരത്താനുള്ള ശക്തി നല്‍കുന്ന നല്ലൊരു നാളേക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് ...
പുതുവത്സരാശംസകളോടെ...
-----------©suma satheesh bahrain-----------
0 Comments