ആ തിരക്കുള്ള നഗര സമീപത്തെ ജംഗ്ഷനില്‍ വളരെക്കാലമായിപൂക്കട നടത്തുകയാണ് ആ ദമ്പതികള്‍ ,അല്ല ആ പൂക്കടയാണ് അവരുടെയും ഒറ്റ മകളുടെയും അന്നദാതാവ് എന്നതാണ് ശരി'' ' iiii ഗതികേടുകൊണ്ട് സുഗന്ധി ഒറ്റക്ക് തുടങ്ങിയതാണ് ആ പൂക്കട എന്നു പറയാം., ഗതികേടുകൊണ്ട് എപ്പഴൊ തുടങ്ങി ഇപ്പഴും നടക്കുന്നു എന്നു പറയുന്നതാണ് ശരി.പിന്നെ രാമകൃഷ്ണന്‍ എപ്പഴൊവന്നൊട്ടിയതാണ് ,പാവമാണയാള്‍ ,അതു കൊണ്ട് കൂടെക്കൂട്ടിയതാ പിന്നെ പല ഒളിനോട്ടങ്ങളെയും അടക്കം പറച്ചിലുകളും ഒഴിവാക്കാന്‍ അയാള്‍ ' വേണമായിരുന്നു. ശരിക്കും അയാളുടെ മകളല്ലെങ്കിലും അയാള്‍ തന്റെ മകളെ പൊന്നുപോലെ നോക്കുന്നുണ്ട് 'ആ പാവം മനുഷ്യന്‍',
ഓ മറന്നു പോയി ,ആ റോഡു മുറിച്ചു കടന്നു വന്നയാള്‍ എന്നത്തെയും പോലെ വന്നു രാമകൃഷ്ണന്‍ ഭയഭക്തി ബഹുമാനത്തോടെ ആ മുല്ലപ്പൂവിന്റെ ഇലപൊതി നല്‍കി ചെറുതായി പുഞ്ചിരി തൂകി കുറച്ചു നോട്ടു നല്‍കി കടന്നു പോയി സംസാരമില്ല.,
അതങ്ങനാ അദ്ദേഹം കുടുതല്‍ സംസാരിക്കാറില്ല ഏകദേശം 32 വര്‍ഷമായി അങ്ങനെയാ എന്തെങ്കിലും ചെറിയ വാക്കുകള്‍ ഉപയോഗിച്ചാലായി മിക്കവാറും ഒരു ചെറിയ സൗമ്യമായ ചിരി ആ പ്രൗഢഗംഭീരന്‍ എന്നും കാത്തു സൂക്ഷിച്ചിരുന്നു'' '' ഇതുവരെ അദ്ദേഹം ഇവിടുന്ന് പൂക്കള്‍ വാങ്ങുന്നത് മുടക്കിയിട്ടില്ല ,കൂടാതെ പലപ്പോഴും സുഗന്ധിക്കും രാമകൃഷ്ണനും അധിക പണം നല്‍കിയിട്ടുമുണ്ട്. പിന്നെ സുഗന്ധിയുടെ മകളുടെ കല്യാണത്തിന് വളരെയധികം സഹായിച്ചിട്ടുമുണ്ട്. അതൊട്ട് തിരിച്ചു ചോദിച്ചിട്ടുമില്ല കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല... :i
കല്യാണ ശേഷം ദൂരയായതുകൊണ്ടാണോ എന്തൊ മകള്‍ അധികം ഇവരുടെ വീട്ടിലേക്ക് വരാറില്ല ഇനി മരുമകന്റെ ഈഗോ മൂലമാണൊ എന്നറിയില്ല. അതൊട്ട് അവര്‍ പറയാറുമില്ല ആരോടും പരാതിയില്ലാത്തവര്‍ ,പലപ്പൊഴും രാത്രി വൈകിയും സുഗന്ധി രാമകൃഷ്ണന്റെ പുകെട്ടിന് കുട്ടിരിക്കുന്നത് കാണാം. മിക്കപ്പോഴും ഒരു മൗനം അവരുടെ ഇടയില്‍ കുട്ടിരിക്കുന്നതും കാണാം ..
കൂടെ നടക്കുകയായിരുന്ന കാലം ഒരു പടി മുന്നില്‍ക്കയറി രാമകൃഷ്ണനെ കുടെ കൂട്ടി ശരിക്കും സുഗന്ധി ഒറ്റക്കായി പോയി അവര്‍ ക്ഷീണിതയായ പോലെ ......നേരത്തെ കടയടച്ചു പോയലായി പക്ഷെ അത് നേരത്തെ പറഞ്ഞ ആ മാന്യന്‍ വന്നു പൂവാങ്ങിയ ശേഷം മാത്രം,,
ഇനി ആ മാന്യ ദേഹത്തെ പരിചയപ്പെടുത്തി. യില്ല എന്നു വേണ്ട ഒരു പ്രശസ്ത ഡോക്ടറാ ആ മാന്യനായ മനുഷ്യന്‍ പക്ഷെ എന്തുകൊണ്ട് അല്ലെങ്കില്‍ എന്തിന് പൂ മുടങ്ങാതെ വാങ്ങി പോകുന്നു എന്ന ചോദ്യത്തിനും എന്തിന് അവരെ ഇത്രമേല്‍ സഹായിക്കുന്നു എന്ന ചോദ്യത്തിനൊന്നും ഉത്തരമില്ല ........
രാമകൃഷണന്റെ വിയോഗമാണോ മകളുടെ ഒഴിവാക്കലാണോ എന്തെന്നറിയില്ല സുഗന്ധി വളരെ ക്ഷീണിതയായി തുടങ്ങിയിരുന്നു ,എന്നാലും ആ ഡോക്ടര്‍ക്കായി തുറക്കുന്ന പോലെ കടയില്‍ വന്നിരുന്ന് പുകെട്ടി വിറ്റിരുന്നു. ഡോക്ടര്‍ കൃത്യമായി വന്നു വാങ്ങുകയും രണ്ടു വാക്കുകള്‍ മൊഴിഞ്ഞ് പണം കൊടുത്ത് പോകുകയും ചെയ്തിരുന്നു.
അന്നൊരു ശനിയാഴ്ച എന്നത്തെയും പോലെ റോഡു മുറിച്ചെത്തിയ ആ ഡോക്ടറുടെ മുന്നില്‍ ആദ്യമായി ആ പൂക്കട
അടഞ്ഞുകിടന്നു. തൊട്ടടുത്ത കടയിലെ ആള്‍ ഭവ്യതയോടെ ഡോക്ടറുടെ സമീപമെത്തി പറഞ്ഞു 'സര്‍ ഇന്നു രാവിലെ 11.30 ന് സുഗന്ധി അവസാനമായി പൂകെട്ടി ആദ്യമായി എന്റെ സമീപമെത്തി ഈ പൂകെട്ട് നല്‍കി പറഞ്ഞു ..... 'വൈകുന്നേരം അദ്ദേഹം വരുമ്പോള്‍ കൊടുത്തെ ക്കണം നല്ല സുഖമില്ലാ വീട്ടില്‍ പോകുന്നു എന്ന്., കുറച്ചു മുമ്പെ അറിയാന്‍ കഴിഞ്ഞു അവര്‍ മരിച്ചു പോയെന്ന് ',
ശരിക്കും ഡോക്ടര്‍ സ്തബദ്ധനായിപ്പോയൊ എന്ന് ആ കടക്കാരനു തോന്നി ,ഇനിയതു വെറും തോന്നലാണോ എന്നറിയില്ല. എന്തായാലും ഡോക്ടര്‍ ആദ്യമായി തല കുനിച്ചു ആ പുകെട്ടുമായി നടന്നു മറഞ്ഞു
ആ ആഢ്യനായ ഡോക്ടര്‍ തന്റെ വാഹനം ഒരു വശം ഒതുക്കിയിട്ട് റോഡിനു താഴത്തെ ചെറു പടികള്‍ ഇറങ്ങി സുഗന്ധിയുടെ വീട് ലക്ഷ്യമാക്കി നടന്നു. കുറച്ചാളുകള്‍ തെന്നി യും തെറിച്ചും ആ ഓടിട്ട ചെറിയ വീടിനു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു ,
ഒരാള്‍ പെട്ടെന്ന് ഓടി ഡോക്ടറുടെ സമീപമെത്തി പതിയെ പറഞ്ഞു ' മകള്‍ എത്തിയില്ല ഉടനെ എത്തുമെന്നറിയുന്നു ഇദ്ദേഹം അകത്തു കയറണം .'
ഡോക്ടര്‍ സാവധാനം വീടിന്അകത്ത് കയറി തനിക്കായി വര്‍ഷങ്ങളായി പൂ കെട്ടുന്ന കൈകള്‍ കൂട്ടിക്കെട്ടി നിശ്ചലമായി കിടക്കുന്നു ഇനിയാ വെപ്രാളത്തിലുള്ള നോട്ടമില്ല ,പരിഭ്രമവുമില്ല ,വിറക്കുന്ന ആ കൈകളുമില്ല എല്ലാ കെട്ടുപാടുകള്‍ക്കുമായി വിരാമമിട്ട് ആ വിരലുകള്‍ എന്നന്നെക്കുമായി കൂട്ടി കെട്ടപ്പെട്ടു ', ഡോക്ടര്‍ ഒരു നിമിഷം ആ നിശ്ചലമായ മുഖത്തേക്ക് നോക്കി. ചന്ദനം പൂശിയ ആ മുഖത്ത് ആ പരിഭ്രമത്തിന്റെ നോട്ടമുണ്ടോ ?..... ഉള്ള പോലെ ,അല്ല വെറുതെ തോന്നിയതാകും ഡോക്ടര്‍ മനസ്സില്‍ പിറുപിറുത്തു ', സാവധാനം തന്റെ കൈയ്യില്‍ കരുതിയിരുന്ന മുല്ലപ്പൂവിന്റെ കെട്ട് അഴിച്ചു ,ഇന്നു പൂക്കള്‍ കൂടുതല്‍ വച്ച് കെട്ടിയിരിക്കുന്ന പോലെ തോന്നി ഡോക്ടര്‍ക്ക് :::.
'
ഇനി തരാന്‍ പറ്റില്ലാത്തതു കൊണ്ടായിരിക്കാം ചിലപ്പോള്‍ ,',,,
അയാളുടെ മനസ്സു പറഞ്ഞു ,
കൈയ്യില്‍ കരുതിയിരുന്നപൂക്കള്‍ വിതറാനായി കുനിഞ്ഞ ഡോക്ടര്‍ ശരിക്കും അമ്പരന്നു പോയി
ഒരു പൂക്കളും വിതറിയിട്ടില്ലെങ്കിലും ശരിക്കും ആ മെലിഞ്ഞ ശരീരത്തില്‍ നിന്നും മുല്ലപ്പൂവിന്റെ സുഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയ പോലെ ' ഇത്രയും നാള്‍ കെട്ടിയ മുല്ലപ്പൂക്കളുടെ എല്ലാ സുഗന്ധവും ഒന്നിച്ചു വന്നപ്പോലെ ഡോക്ടര്‍ക്കു തോന്നി . ഒന്നു സ്തബദ്ധനായ ഡോക്ടര്‍ ആ മുഖത്തേക്ക് ഒരിക്കല്‍ കൂടി നോക്കി ശേഷം കൈയ്യിലിരിക്കുന്ന മുല്ലപ്പൂവിനെ വീണ്ടും പൊതിഞ്ഞ് കൈയ്യില്‍ വച്ചിട്ട് ഒരു സൗമ്യ നോട്ടം കൂടി ആ സാധുവിന്റെ മുഖത്തേക്കി നോക്കി പെട്ടെന്ന് തിരിഞ്ഞു നടന്നു,,, ഒരിക്കലും ഒഴിയാത്ത മുല്ലപ്പൂ സുഗന്ധവുമായി ....
-------©anilkumar--------
2 Comments
👌👌👌
ReplyDeleteനന്നായിരിക്കുന്നു.
ReplyDelete