ചാരുംമൂട്: കുടുംബശ്രീ മുദ്രഗീതം രചിച്ച ശ്രീകല ദേവയാനത്തിൻ്റെ 'നാരായണി എന്ന കറവക്കാരി' എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു . താമരക്കുളം വി.വി.എച്ച്.എസ്.എസ് പത്മിനിയമ്മ സ്മാരക ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ശീതൾ ശ്യാം പുസ്തകം ദേവയാനിക്കു നൽകി പ്രകാശനം ചെയ്തു. വിശ്വൻ പടനിലം അധ്യക്ഷത വഹിച്ചു .വള്ളികുന്നം രാജേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. കവി രാജൻ കൈലാസ്, അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ കെ.എൻ.ശ്രീകുമാർ, ചിത്രകാരൻ കെ.പി.മുരളീധരൻ, ശ്രീകല ദേവയാനം, കീർത്തി കൃഷ്ണൻ, അജയ് ശങ്കർ എന്നിവർ സംസാരിച്ചു. യമുന ഹരീഷ്, ശശികല ഗോപീകൃഷ്ണ എന്നിവർ കവിതകൾ അവതരിപ്പിച്ചു.നൂറനാട് ഇന്ദു, മിഥുൻ എന്നിവർ അവതരിപ്പിച്ച അമൃതഗീതങ്ങൾ പരിപാടിയും നടന്നു.
Reporter: S.Jamal
0 Comments