ഭാഷാ സെമിനാർ നടത്തി


ബി.പി.സി. കോളജിൽ ഭാഷാസെമിനാർ
മാതൃഭാഷാദിനത്തോടനുബന്ധിച്ച് പിറവം, ബി.പി.സി. കോളജിൽ സംഘടിപ്പിച്ച ഭാഷാസെമിനാർ  പ്രിൻസിപ്പൽ ഡോ. സന്തോഷ്‌ പോത്താറ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവിഷയങ്ങളടക്കം മാതൃഭാഷയിൽ പഠിപ്പിക്കുകയാണ് അഭികാമ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്‌കൃത സർവ്വകലാശാല ഗവേഷകയും ഭാഷാവകാശപ്രവർത്തകയുമായ മിഷൽ മരിയ ജോൺസൺ 'കേരളത്തിലെ ഭാഷാസമരങ്ങൾ - നാൾവഴികൾ' എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ചു. തുടർന്നു നടന്ന ചർച്ച വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവമായ പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. ഡോ. സജി കെ. എസ്., ഡോ. ഷൈൻ പി. എസ്., സിന്ധു തോമസ്, അമിത പി. ജയിംസ്, ജസ്റ്റിൻ പി. ജയിംസ്, ആർഷ എം. മധു, എൽദോ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments