വട്ടം കറങ്ങിക്കറക്കി
കുശുകുശാന്ന്എപ്പോഴും കുശുമ്പിച്ചും കൊണ്ട്
ടിക് ടിക്കെന്നു
നിര്‍ത്താതെ
മിടിച്ചും മിടിപ്പിച്ചും കൊണ്ട്
കൊലുന്നനെ വിരലും ചൂണ്ടി
നിമിഷങ്ങളെയോരോന്നോരോന്നായി
കൊന്നൊടുക്കി
ആരെയു അശേഷം ഭയപ്പെടാതെ
കണക്കിന്
എണ്ണിയെണ്ണി
ഓടിത്തീര്‍ക്കുമ്പോള്‍
ഇല്ല, ആരെയു കാണില്ല
കണ്ടാലും കാണതെ
എന്തൊരു വെപ്രാളമാണ്!
ഇടക്കിടെ
ഓരോ മണിയുമടിച്ച്
തലക്കിട്ടൊരു കൊട്ടും തന്ന്
ഓടിക്കാന്‍ നോക്കി...
'മുഖം
എന്നും കണ്ടേ പറ്റൂ എന്നതില്‍
പതം പറഞ്ഞു കലഹിച്ച്
എന്നാലും നാഴികക്ക്
പത്തുവട്ടം നിന്റെ
വൃത്തമുഹൂര്ത്തങ്ങളിലേക്ക്
സലാം പറഞ്ഞ്
നേരം കളഞ്ഞു കുളിച്ച്
എനിക്കുമോടണം
ഒപ്പത്തിനൊപ്പമല്ലെങ്കിലും
പിറകെയെങ്കിലും...
14 Comments
നല്ല രചന
ReplyDeleteSuperb 👍
ReplyDeleteനന്നായിട്ടോ
ReplyDeleteSuper👌👌
ReplyDeleteസമയം കുശുകുശാന്ന്..
ReplyDelete👍
വിവിധമാനങ്ങളുള്ള കവിത
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteക്ലോക്കിന് ഇത്രയും റോളുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണ്.. നന്നായിട്ടുണ്ട് 👌
ReplyDeleteനല്ല കവിത. അഭിനന്ദനങ്ങൾ.!
ReplyDeleteGood
ReplyDeleteWonderful!!!
ReplyDeleteSuper
ReplyDeleteക്ലോക്ക് നിർത്താതെ ചലിച്ചുകൊണ്ടിരിക്കുന്നു, 'ഒപ്പം നമ്മളെ ഓടിക്കുന്നു!
ReplyDeleteChoti c hum lakin fir bhi bade Kam ke maani jathi
ReplyDeleteBahuth achaa hei didi