നീണ്ട വിശാലമായ തറവാട്ട് മുറ്റത്തേക്ക് പതിവിലും നേരത്തെ ദേവകിയമ്മ എത്തി. ചുവപ്പിന്റെ ഒരുതരം ഘോഷയാത്ര തന്നെ... ചെമ്പരത്തി അല്ലാണ്ട് മറ്റൊരു പൂവും ദേവകിയമ്മയുടെ കണ്ണില്‍ കണ്ടിരുന്നില്ല. ചുളിഞ്ഞ തൊലിയും പീള പറ്റിയ കണ്ണും പകുതിയോളം തിമിരം ഭക്ഷിച്ച ഇടത്തെ കണ്ണും ദേവകിയമ്മയുടെ അടയാളമായിരുന്നു. നേരം വെളുക്കും മുന്‍പ് കണിയായി ഏവരുടെയും വീടുപടിക്കല്‍ നില്‍ക്കുന്ന അവര്‍ ഏവര്‍ക്കും ഊര്‍ജ്ജസ്വലതയുടെ പ്രതീകം കൂടിയായിരുന്നു. തിരുമേനി വരും മുന്‍പ്..പൂവെല്ലാം പിച്ചി എടുത്ത് അമ്പലമുറ്റത്ത് എത്തിക്കാനായി അവര്‍ ചെടിക്ക് ഉള്ളിലേക്ക് ധൃതിയോടെ കയ്യോടിച്ചു.
ഹാ, എന്താ എന്റെ പനിനീര്‍ പൂവേ നിനക്ക് ഈ ദേവകിയമ്മയോടും ദേഷ്യമാണോ ഞാന്‍ ഇത്രയും നിരീച്ചില്യാലോ? ദേവമ്മ പിറുപിറുത്തു.
ദേവകിയമ്മയുടെ കയ്യില്‍ നിന്നും രക്തം വാര്‍ന്നു.
പൊത്തുകയറിയ റോസാ മുള്ളിനോട് പരിഭവം പറഞ്ഞുകൊണ്ട് നില്‍ക്കവെയാണ് കലശലായ ശബ്ദം തറവാട്ട് വീട്ടുമുറ്റത്തിന്റെ നടുമുറ്റത്ത് നിന്ന് കേള്‍ക്കുന്നത്. അത് വേറെ ആരും അല്ലായിരുന്നു.കോലോത്തെ ഉണ്ണിനീലി തമ്പുരാട്ടി ആയിരുന്നു പേരിനു മാത്രമേ ഇന്ന് തമ്പുരാട്ടി എന്നുള്ളു..കൊട്ടാരത്തിന്റെ സ്വത്ത് മുഴുവന്‍ കോലായി തമ്പുരാന്‍ ചൂതു കളിച്ചു തീര്‍ത്തപ്പോള്‍ മകളായ ഉണ്ണിനീലിയ്ക്ക് തമ്പുരാട്ടി എന്ന വിശേഷണവും അര്‍ത്ഥമില്ലാതെയായി.അടയ്ക്ക വിറ്റും,തേങ്ങാ വിറ്റും ഒക്കെയാണ് ഇന്ന് ആ തറവാട് നിലനില്‍ക്കുന്നത്.ചെറിയ ഒരു മന്ദഹാസത്തോടെ ദേവമ്മ ഉണ്ണിനീലിയെ നോക്കി.
എന്താ ദൈവമ്മേ..... ഇന്ന് നേരത്തെ ആണല്ലോ? പിറുപിറുപ്പ് കഴിഞ്ഞെങ്കില്‍ ഉമ്മറത്തേക്ക് വരിക ഇന്നലെ ഉണ്ണിയമ്മ കുറച്ച് കണ്ണിമാങ്ങ ഉപ്പിലിട്ട് വച്ചിട്ടുണ്ടായിരുന്നു പഴങ്കഞ്ഞി ഉണ്ട് വരിക.....
എന്റെ ഉണ്ണി നീലി നീ മാത്രേ നീ ഇല്ലത്ത് എന്നോട് സ്‌നേഹം കാണിക്കുന്നുള്ളൂ
നിനക്ക് നല്ലതേ വരൂ....
ഉണ്ണി നീലി: ദൈവമേ എന്താ ഇത് രാവിലെ തന്നെ തുടങ്ങിയോ?
ഉണ്ണിയോടൊപ്പം ദേവമ്മ ഉമ്മറത്തേക്ക് പോയി ശോഷിച്ച പടികള്‍ എന്തോ പിറു പിറുക്കുന്ന പോലെ ഇളകുന്നുണ്ടായിരുന്നു. ഉമ്മറപ്പടിയിലേക്ക് അവര്‍ ചമ്രം മണഞ്ഞിരുന്നു
എന്താ ദേവമ്മേ ഇങ്ങനെ നോക്കുന്നേ..?
ഏയ് ഒന്നൂല്യ കുട്ടിയെ നീ ഒരുങ്ങിയില്ലേലും എത്ര സുന്ദരിയാ.. ആ വിങ്ങപ്പാറയിലെ ലക്ഷ്മി ഒന്ന് കാണണം എന്തിന് കൊള്ളാം അവളെ..?
ഉണ്ണി നീലി :പായാരം പറയാതെ ഒന്ന് എടുത്തു കഴിക്ക് ദേവമ്മേ...
പെട്ടെന്നാണ് ഉണ്ണിയമ്മ ഉമ്മറപ്പടിയിലേക്ക് കടന്നുവന്നത്. ദേവമ്മയെ ഇഷ്ടപ്പെടാത്തവരാണ് ഉണ്ണിനീലിയുടെ മാതാശ്രീ. ഉണ്ണി നീലിയുടെ വിപരീത സ്വഭാവമാണ് ഉണ്ണി അമ്മയ്ക്ക്. കണ്ണും ഉരുട്ടി വന്നതും,പരന്ന പിഞ്ഞാണി പാത്രത്തിലെ കലങ്ങിയ കഞ്ഞിയും വെച്ച് പിന്നാമ്പുറവാതില്‍ നോക്കി ദേവമ്മ ഇറങ്ങിപ്പോയി. ദേവമ്മയെ നികൃഷ്ടമായി നോക്കിയത്. ഉണ്ണിയമ്മയ്ക്ക് പല പുരുഷന്മാരോടും ബന്ധമുണ്ടായിരുന്നു.ഉണ്ണി നീലി തറവാട്ടില്‍ നില്‍ക്കുന്നത് പോലും ഉണ്ണിയമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല എങ്ങനെയെങ്കിലും ഒരു പ്രഭുവിന്റെ കൂടെ മാംഗല്യം കഴിപ്പിക്കാന്‍ ആണ് ഉണ്ണി അമ്മയുടെ മനസ്സില്‍ സ്വപ്നം കാണുന്നത്. പക്ഷേ ഉണ്ണിനീലിക്ക് ആരെയും ഇഷ്ടമായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ഒരു മേട തിരുവാതിര ദിവസം കസവുമുണ്ട് സാരിയും ഉടുത്ത് വന്ന നീലി വള്ളുവനാട് ക്ഷേത്രത്തില്‍ പോയി.ആരെയും ആകര്‍ഷിക്കുന്ന മിഴികളും, മുട്ടോളം വരുന്ന കറുത്ത മുടിയും പ്രതിമ പോലെയുള്ള ശരീരവും പനിനീര്‍ പൂവിന്റെ നിറത്തിലുള്ള ചുണ്ടും വളഞ്ഞ നിതംബവും ഒക്കെ അവളെ ചിലരുടെയൊക്കെ ആകര്‍ഷണബലത്തില്‍ എത്തിച്ചിരുന്നു. അമ്പലമുറ്റത്ത് എത്തിയപ്പോള്‍ തന്നെ പലരും അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി അമ്പലമുറ്റത്തിന്റെ വടക്കേ അറ്റത്താണ് തോണിക്കാരന്‍ കുഞ്ഞാപ്പുവിന്റെ വീട് പുഴകടന്ന് അമ്പല ദര്‍ശനത്തിന് എത്തുന്നവരെ നിര്‍മാല്യം കാണിച്ച് തിരികെ ഉഷപൂജയും കണ്ടു എത്തിക്കുമ്പോള്‍ ഏഴണ സന്തോഷസൂചകമായി കുഞ്ഞാപ്പുവിനെ കൊടുക്കാറുണ്ട് അമ്പലമണി മുഴങ്ങി നിര്‍മാല്യം തുടങ്ങാറായി പെട്ടെന്നാണ് കുഞ്ഞാപ്പു തന്റെ തോണി ആഞ്ഞ് എടുത്തുവരുന്നത് ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടത്.അതില്‍ മേലപ്പാട്ട് ഇളമുറത്തമ്പുരാനായ ഉദയപുരം മണിവര്‍ണ്ണന്‍ ആയിരുന്നു. കടത്തു നിര്‍ത്തിയ തോണിയില്‍ നിന്നും ഇറങ്ങിയ മണിവര്‍ണ്ണനെ കണ്ട് ആദരപൂര്‍വ്വം ഏവരും വഴിമാറി കൊടുത്തു.തേജസിയുടെ മുഖം അഭൂത പൂര്‍ണമായ സൗന്ദര്യത്തില്‍ മുങ്ങിയിരുന്നു. ഏവരും അമ്പലമുറ്റത്ത് വെച്ച് തൊഴുതു നില്‍ക്കുകയാണ് ഉണ്ണി നീലിയെ മണിവര്‍ണ്ണന്‍ ശ്രദ്ധിച്ചത്.പിന്നെ ഒട്ടും താമസിച്ചില്ല ക്ഷേത്രദര്‍ശനം കഴിഞ്ഞപ്പോള്‍ വരും വഴി കാര്യം അവതരിപ്പിച്ചു. എന്നാല്‍ മണിവര്‍ധനെ ഉണ്ണിക്ക് തീരെ ബോധിച്ചിരുന്നില്ല മറ്റുള്ളവരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തി അവരെ അടിമയാക്കി നിര്‍ത്തുന്ന പതിവുണ്ടായിരുന്നു അയാള്‍ക്.ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം മണിവര്‍ണ്ണന്‍ നീലിയെ പെണ്ണ് ചോദിച്ചു കോലോത്തേക്ക് എത്തി മണിവര്‍ണ്ണന്റെ സമ്പത്തും പ്രതാപവും മോഹിച്ച ഉണ്ണിയമ്മ വിവാഹത്തിന് സമ്മതം മൂളി.എന്നാല്‍ ഉണ്ണി നീലി ഇതൊന്നും അറിഞ്ഞിരുന്നില്ല.ഒരു സായാഹ്ന സമയത്ത് സ്‌നേഹപൂര്‍വ്വം ഉണ്ണി അമ്മ മകളോട് കാര്യം പറഞ്ഞു.എന്നാല്‍ നീലി ദേഷ്യത്തില്‍ കാര്യം എതിര്‍ത്തു. ദുഖിച്ചിരിക്കുന്ന നീലി ഒരു ദിവസം തന്റെ അമ്മ അമ്പലത്തില്‍ പോകുന്ന വഴി ആരും കാണാതെ ചിതലരിച്ച തറവാട്ടിലെ തുറക്കപ്പെടാതെ കിടക്കുന്ന മുറി തുറക്കുന്നു. ആ കാഴ്ച കണ്ടവള്‍ ഞെട്ടിപ്പോയി തന്റെ അച്ഛന്റെ ചിത്രങ്ങളും മാറാല പിടിച്ചു കിടക്കുന്നു. എന്തൊരു ദുരവസ്ഥയാണ് ഇത്. അല്പം ദുഃഖത്തോടെ തന്റെ അവസ്ഥകളെക്കുറിച്ച് ആ ചിത്രം നോക്കി അവള്‍ സംസാരിച്ചുകൊണ്ടിരുന്നു. മാറാല പിടിച്ച ചിത്രത്തിന്റെ ഒരു വശത്തായി താഴെ കുറച്ച് എഴുത്താണി കിടപ്പുണ്ടായിരുന്നു. ചിതല്‍ കയറി പകുതിയോളം ഭക്ഷിച്ച കുറച്ച് താളിയോലയും അവള്‍ ശ്രദ്ധിച്ചു.പുറത്തേക്കുള്ള ജനാലയില്‍ ഒന്ന് കണ്ണോടിച്ച ശേഷം പൊടിതട്ടി മാറ്റി ആ ഗ്രന്ഥം അവള്‍ എടുത്തു. ഓരോ താളും പൊടിഞ്ഞു ഭസ്മമായി കൊണ്ടിരുന്നു. എന്തൊക്കെയാണ് ഇതില്‍......?? ശോ...ഒന്നും വായിക്കാനും കഴിയുന്നില്ലല്ലോ കൈ നിറയെ പൊടിയുടെ പടര്‍പ്പുണ്ട് അതൊന്നും വകവയ്ക്കാതെ പൊളിഞ്ഞുപോയ ഭാഗം മാത്രം ഉപേക്ഷിച്ചു ബാക്കിയുള്ള വായിക്കാന്‍ തുടങ്ങി. കണ്ണുകള്‍ അക്ഷരങ്ങള്‍ നീങ്ങുന്നതിനനുസരിച്ച് ചലിച്ചുകൊണ്ടിരുന്നു മനസ്സൊന്ന് മിടിച്ചു തുടങ്ങുന്നത് അവളുടെ കണ്ണുകളിലും സ്പുരിക്കുന്നുണ്ടായിരുന്നു. പൊടുന്നനെ ഉണ്ണിയമ്മ നടുകുറ്റത്തേക്ക് വരുന്ന കാഴ്ച അവള്‍ കണ്ടു. താളിയോല തന്റെ സാരിത്തുമ്പില്‍ കെട്ടി കതക് പൂട്ടി അവള്‍ താഴേക്ക് ഇറങ്ങി. ഉണ്ണി അമ്മ ക്ഷീണിച്ചു കുഴഞ്ഞുള്ള വരവില്‍ നീലി യോട് ഒന്നും ചോദിച്ചതും ഇല്ല . പിറ്റേദിവസം രാവിലെ കുഞ്ഞി പോക്കര്‍ ഉണ്ണിയമ്മയുടെ വീട്ടിലെത്തി . ഉദയപുരം മണിവര്‍ണ തമ്പുരാന്‍ വരുമെന്ന് സൂചന നല്‍കി. തമ്പുരാന്റെ വരവില്‍ ഉണ്ണിയമ്മ മകളെ പൂവും ചൂടി പട്ടുമുടിപ്പിച്ച് സുന്ദരി ആക്കി നിര്‍ത്തി. ചുവന്ന പട്ടില്‍ നീലവരകള്‍ ആലേഖനം ചെയ്തിരിക്കുന്ന സാരീ, മുല്ലപ്പൂവ്, വളഞ്ഞ മൂക്കുത്തി, തേനില്‍ മുക്കിവെച്ച പോലെയുള്ള ചെറിയ ചുണ്ടുകള്‍, നനഞ്ഞ വാര്‍മുടി കണ്ട മാത്രയില്‍ തന്നെ മണിവര്‍ണ്ണനെ നീലിയില്‍ മത്ത് പിടിച്ചു. പക്ഷേ ഇത്തവണ നീലിയും ഒന്ന് പുഞ്ചിരിച്ചു വിവാഹത്തിന് സമ്മതമാണെന്ന് അവള്‍ അറിയിച്ചു പക്ഷേ തറവാട്ടില്‍ നിന്ന് മാറി താമസിക്കാന്‍ അവള്‍ക്ക് കഴിയില്ല എന്നൊരു വാക്കു മാത്രം അവള്‍ പറഞ്ഞു. ആദ്യം അത് എതിര്‍ത്തെങ്കിലും തക്കം പോലെ ഉദയപുരത്തേക്ക് എത്തിക്കാം എന്ന് വിചാരിച്ചുകൊണ്ട് നീലിയെ മണിവര്‍ണ്ണന്‍ മാഗല്യം കഴിച്ചു. പിറ്റേദിവസം മുതല്‍ കുഞ്ഞിപോക്കര്‍ മുതല്‍ എല്ലാവരും അവളെ വള്ളുവനാട്ടിലെ വേളി പെണ്ണ് എന്ന് അഭിസംബോധന ചെയ്തു. ഇത് പിന്നീട് വള്ളുവനാടന്‍ വേളിയായി മാറി. കാരണം ഭര്‍തൃഗ്രഹത്തില്‍ പോകാതെ ഭാര്യ ഗൃഹത്തില്‍ പതിയെ കൊണ്ട് നിര്‍ത്തിയ അവളെ ഏവര്‍ക്കും ഇഷ്ടമായിരുന്നു. മാസങ്ങള്‍ കഴിഞ്ഞു തറവാട്ടിലെ അടക്കയും തേങ്ങയ്ക്കും ക്ഷാമം വന്നു. അവള്‍,പതിയോട് കാര്യം ആരാഞ്ഞു. തറവാട്ടിലെ മേല്‍ അധികാരി പോലെ അവന്‍ ഭരണം ഏറ്റു. ഉണ്ണി അമ്മ രാജ്ഞയെപ്പോലെ ഒരുങ്ങി. ഒരു ദിവസം രാത്രി നിലവിളക്കിന്റെ താളവുമായി മച്ചിന്‍ പുറത്തുനിന്ന് വന്ന നീലിയോട് ഇത്രയും നേരം എവിടെയാണെന്ന് മണിവര്‍ണ്ണന്‍ ചോദിച്ചു.എന്നാല്‍ തന്റെ വശ്യത കൊണ്ട് ആ ചോദ്യത്തില്‍ നിന്ന് അവള്‍ അവനെ വഴിതെറ്റിച്ചു. നീലിയുടെ സ്‌നേഹത്തില്‍ സംതൃപ്തനായ മണിവര്‍ണ്ണന്‍ ഉദയപുരം കൊട്ടാരത്തിലെ വിലപ്പെട്ട വസ്തുക്കള്‍, രഹസ്യങ്ങള്‍ എന്നിവ പറഞ്ഞു കൊടുത്തു. എങ്ങനെയെങ്കിലുംവശീകരിച്ച് അവളെ ഉദയപുരത്തേക്ക് എത്തിക്കണമെന്ന് ലക്ഷ്യം അവന്റെ മനസ്സിലും ഉണ്ടായിരുന്നു.ഒടുവില്‍ അവള്‍ ഉദയപുരത്ത് എത്തുന്നു. ഏവരും അവളെ സ്വീകരിച്ചു മണിവര്‍ണ്ണന്‍ പറഞ്ഞ വിലപ്പെട്ട വസ്തുക്കള്‍ തേടി അവള്‍ നിലവറയില്‍ കടന്നു ലക്ഷ്യങ്ങള്‍ പലതും അവളുടെ കണ്ണില്‍ ഉണ്ടായിരുന്നു.നീണ്ട പരിശ്രമത്തിനൊടുവില്‍ നിലവറയിലെ 'ഒറ്റക്കൈപെട്ടി' കാണുന്നു. അവള്‍ പെട്ടി പതിയെ തുറന്നു. ആ കാഴ്ച അവിടെ തെല്ലും അമ്പരപ്പിച്ചില്ല ഒരു ചെറുപുഞ്ചിരിയും പ്രതികാരവും അവളുടെ ആ നോട്ടത്തില്‍ ത
സ്പുരിക്കുന്നുണ്ടായിരുന്നു. പതിയെ അവള്‍ ആ താളിയോല എടുത്തു
. തന്റെ തറവാട്ടിലെ പൊടിഞ്ഞുപോയ അതേ താളിയോല തന്റെ അച്ഛന്‍ എഴുതിവെച്ച കാര്യങ്ങള്‍ രണ്ട് താളിയോലയിലും ഒരുപോലെ രേഖപ്പെടുത്തിയിരിക്കുന്നു. ദയാപുരം വള്ളുവനാടും തമ്മില്‍ ചുരുളഴിയാത്ത ബന്ധങ്ങള്‍ ഏറെ കുറെയൊക്കെ മനസ്സിലായ ഭാവത്തില്‍ അവള്‍ ആ താളിയോലയും തന്റെ സാരിത്തുമ്പില്‍ കെട്ടി പുറത്തേക്ക് പോയി
ദിവസങ്ങള്‍ക്ക് ശേഷം അവള്‍ വീണ്ടും വള്ളുവനാട് എത്തി. താന്‍ ഇന്നും പോകുന്ന അമ്പലമുറ്റത്ത് അവള്‍ കുഞ്ഞി പോക്കറെ കാത്തുനിന്നു. വളരെ രഹസ്യമായി രണ്ട് താളിയോലയും പറ്റിയുള്ള കാര്യങ്ങള്‍ തിരക്കി. കുഞ്ഞിപോക്കറേ കാത്തുനില്‍ക്കാന്‍ കാരണം രണ്ട് താളിയോലുകളിലും കുഞ്ഞുപോക്കറുടെ വരവുകള്‍ പ്രതിപാദിക്കുന്നുണ്ടായിരുന്നു. മ്ലാനമായ മുഖത്തില്‍ ആദ്യം നിന്നെങ്കിലും കുഞ്ഞിപോക്കര്‍ പിന്നീട് സത്യം തുറന്നു പറഞ്ഞു ഉണ്ണിയമ്മയ്ക്ക് ദയാപുരത്തെ മുതിര്‍ന്ന തമ്പുരാനുമായി ബന്ധം ഉണ്ടായിരുന്നു എന്നും എന്നാല്‍ സുഹൃത്തായ ഉണ്ണിയമ്മയുടെ ഭര്‍ത്താവ് ഭാര്യ സ്‌നേഹം കൊണ്ട് ആ ബന്ധത്തെ മറച്ചുവെച്ചു. തന്റെ ഭാര്യയെ ഇനി മറ്റൊരു രീതിയില്‍ കാണില്ലെന്നുള്ള രഹസ്യം ഉടമ്പടി ദയാപുരത്തെ രാജാവുമായി സന്ധി ചര്‍ച്ച നടത്തി. എന്നാല്‍ ഉദയ രാജാവ് പകരം തറവാടിന്റെ സ്വത്തുക്കള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ചൂതു കളി എന്ന വ്യാജേനെ അദ്ദേഹം കൊട്ടാരത്തിന്റെ സ്വത്തുക്കള്‍ ഭാര്യയുടെ അറിവോടെ ഉദയ രാജാവിന് നല്‍കി. എന്നാല്‍ അന്ന് സ്വത്ത് കൈമാറിയത് നിര്‍മാല്യ സമയത്ത് ആയിരുന്നു. ദേവമ്മ ഇതെല്ലാം കാണുന്നുണ്ടായിരുന്നു അതുകൊണ്ടാണ് ദൈവമ്മയെ ഉണ്ണി അമ്മയ്ക്ക് ഇഷ്ടമല്ലാതിരുന്നത്. ഈ കാര്യങ്ങളെല്ലാം വ്യക്തമായി തന്നെ കുഞ്ഞി പോക്കര്‍ നീലി ക്ക് പറഞ്ഞുകൊടുത്തു.എങ്കിലും നീലിയുടെ മനസ്സില്‍ ഒരു ചോദ്യം കൂടി ബാക്കിയായി എന്തിന്? ആരാണ് കൊന്നത്? കുഞ്ഞുപോക്കര്‍ അതിന് മറുപടി നല്‍കിയില്ല അവള്‍ അയാളോട് കയര്‍ത്തും പെട്ടെന്നാണ് ദേവമ്മ പൂക്കളുമായി ആ വഴിക്ക് വന്നത്.കാര്യങ്ങളെല്ലാം കലങ്ങി തെളിഞ്ഞു, എന്ന് ദൈവമ്മയ്ക്ക് മനസ്സിലായി പിന്നെയും ഒരു ചോദ്യം ബാക്കി ആരാണ് കൊല ചെയ്തത്? ദൈവമ്മ തലകുനിച്ചു. അവള്‍ ദേഷ്യത്തോടെ തറവാട്ടിലേക്ക്,കയറി കതകുകള്‍ വലിചടച്ചു,നിലവറയിലേക്ക് ചാടിക്കയറി താളിയോലകള്‍ വലിച്ചെറിഞ്ഞു, ഒഴിഞ്ഞ ഒരു ചിതലരിച്ച പേപ്പറില്‍ തന്റെ അച്ഛന്‍ എഴുതിയ ഒരു വരി കവിത മാത്രം അവളുടെ കണ്ണില്‍ പെട്ടു ' മധു നുകര്‍ന്ന ചുണ്ടുകള്‍ ' എന്നായിരുന്നു കവിതയുടെ പേര് അതിലെ വരികള്‍ അവളിലെ അന്വേഷികയെ ഉണര്‍ത്തി ദിനരാത്രങ്ങള്‍ കഴിഞ്ഞു.അവളുടെ അന്വേഷണം തുടര്‍ന്നു ഉദയപുരം വള്ളുവനാട് കുഞ്ഞിപ്പോക്കര്‍, ഇവരിലേക്ക് അന്വേഷണം തുടര്‍ന്നു. പിന്നെ എന്താണ് തന്റെ അച്ഛന് സംഭവിച്ചത്. അവളുടെ മനസ്സില്‍ ആകെ ഒരു വെപ്രാളം. ആ സമയത്താണ് വള്ളുവനാടിന്റെ വള്ളംകളി മത്സരം വന്നെത്തിയത് അവള്‍ എല്ലാം മറന്ന് അത് കാണാനായി എത്തി പകുതി വഴിയില്‍വെച്ച് ഒരു ഓലപ്പുരയില്‍ തന്റെ പതി മറ്റൊരു മായി ഉല്ലസിക്കുന്ന രംഗം അവള്‍ കണ്ടു. ദേഷ്യവും സങ്കടവും കൊണ്ട് നീലിയുടെ മനസ്സ് കൈതുള്ളി. അന്വേഷണം വഴിതെളിച്ച് അവള്‍ തന്നെ ഭര്‍ത്താവിലേക്ക് യാത്ര തുടര്‍ന്നു . ഒടുവില്‍ ഉദയപുരം കൊട്ടാര സൈന്യ തലവന്‍ നീലിയുമായി അടുത്തു.അവനില്‍ നിന്ന് അവള്‍ ആ രഹസ്യം തിരിച്ചറിഞ്ഞു കൊട്ടാരത്തിന്റെ ഇളമുറത്തമ്പുരാന്റെ അച്ഛനാണ് നീലിയുടെ അച്ഛനെ കൊന്നതെന്ന് ഞെട്ടിക്കുന്ന വിവരംഅവള്‍ തിരിച്ചറിഞ്ഞു. തന്റെ അച്ഛന്‍ എഴുതിയ കവിത 'മധുര അധരത്തിന്റെ '-വരികള്‍ അവള്‍ ഓര്‍ത്തു. പക്ഷേ ഇന്ന് ഇളമുറത്തമ്പുരാന്‍ ഇല്ല....ഉത്തരങ്ങള്‍ കണ്ടെത്തി കുഞ്ഞി പോക്കറുടെ കടത്തു വെള്ളത്തില്‍ അവര്‍ തറവാട്ടില്‍ എത്തി.
മദ്യലഹരിയില്‍ മദിച്ച് ഇരുന്ന അവനെ കണ്ടപ്പോള്‍ അവള്‍ക്ക് ദയ തോന്നി. താളിയോല ഗ്രന്ഥങ്ങള്‍ അവള്‍ നശിപ്പിച്ചുകൊണ്ട് അവനെ മോഹിപ്പിച്ചു വശത്താക്കി.പതിയെ പതിയെ അവന്‍ അവളിലെ അടിമയായി മാറി. വള്ളുവനാടിന്റെ പ്രദേശങ്ങള്‍ അടക്കം ദയാപുരം അവള്‍ കൈയേറി സ്വത്തുക്കള്‍ കൂട്ടത്തോടെ നഷ്ടപ്പെട്ട മണിവര്‍ണ്ണന്‍, പൊതുനിരപ്പില്‍ അഭയം പ്രാപിച്ചു. വേളി പെണ്ണിന്റെ ഭരണം നാടെങ്ങും അറിഞ്ഞു. ഒരു സുപ്രഭാതത്തില്‍ വള്ളുവനാട് ദേശം അവള്‍ക്ക് കിരീടം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ അവള്‍ അത് നിരസ്‌കരിച്ചു. അപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് സദസ്സിലേക്ക് തന്നെ മകളോടൊപ്പം കോലത്തമ്പുരാന്‍ വരുന്ന കാഴ്ച ഏവരും കണ്ടത്. ഏവരും ഞെട്ടി ഒപ്പം ഉണ്ണിയമ്മയും, മരിച്ച ആള്‍ എങ്ങനെയാണ് തിരികെ വരിക?....അപ്പോഴാണ് അവള്‍ ആ കഥ ഏവരോടുമായി പറഞ്ഞത്. താന്‍ വിവാഹം കഴിച്ചതും ഈ ദയാപുരം ഒക്കെ സ്വന്തമാക്കിയതും തന്റെ അച്ഛനു വേണ്ടിയാണെന്നും താളിയോലകളിലെ ചിതലരിച്ച ഭാഗങ്ങള്‍, സൈന്യത്തലവന്‍ തന്ന തെളിവും ഒടുവില്‍ ദയാപുരത്തിന്റെ കോട്ടത്തളങ്ങളിലെ ഒറ്റക്കൈ പെട്ടിയും താളിയോലയും തടവറയിലെ താക്കോല്‍,ഒക്കെ സത്യം വെളിപ്പെടുത്താന്‍ സഹായിച്ചു. ഏവരും അത്ഭുതപ്പെട്ടു നിന്നു. ആര്‍ക്കും ഒന്നും വിശ്വസിക്കാനായില്ല.' മധു നുകരന്ന അധരങ്ങള്‍ ചതി പകര്‍ന്നപ്പോള്‍ തെളിവുകള്‍ മധുവായ് വീണു'. കോലത്തമ്പുരാന്‍ ആ വരികള്‍ വീണ്ടും ആലപിച്ചു. വള്ളുവനാടിന്റെ വേളിയുടെയും കോലതമ്പുരാനെയും ഏവരും കിരീടം നല്‍കി ആദരിച്ചു. സ്വര്‍ണ്ണ നിറങ്ങളിലെ സാരി ഉടുത്തു കൊണ്ട് ഒരു വശത്തുനിന്ന് മുഖത്തെ വിയര്‍പ്പ് തുടച്ചു കൊണ്ട് ഒരു വശത്ത് നില്‍ക്കുന്ന ദേവന്മ, കുറ്റബോധം മനസ്സോടെ മണിവര്‍ണ്ണന്‍ ഒരുവശത്തുനിന്ന് ഈ കാഴ്ചകള്‍ കാണുകയായിരുന്നു, ഒരു സാധാരണക്കാരനെ പോലെ,അയാള്‍ ആ കാഴ്ച നോക്കി നിന്നു. തന്റെ പണം എവിടെ പ്രതാപങ്ങള്‍? എവിടെ ഇന്ന് താന്‍ സ്വന്തമായി അധ്വാനിച്ച രണ്ട് അണ മാത്രമേ തന്റെ കൈകളില്‍ ഉള്ളൂ
. അത് ചുരുട്ടിപ്പിടിച്ച് സങ്കടത്തോടെ അവന്‍ നടന്നു. ഒരുവശത്ത് ആഘോഷങ്ങള്‍ പൊടിപടിച്ചു. ഒരിടത്ത് കിരീടോധാരണം,മറുവശത്ത് കിരീടം ഇല്ലാത്ത രാജാവ്, ജനങ്ങള്‍ അയാളെ നോക്കുന്നത് പോലുമില്ല.പന്തിഭോജനത്തിനായി പിന്നാമ്പുറത്തേക്ക് പടയാളികളും അടിമകളും വന്നിരുന്നു അതില്‍ കിരീടമില്ലാത്ത മണിവര്‍ണ്ണനും ഉണ്ടായിരുന്നു ഇളകിദ്രവിച്ച പടികള്‍ക്ക് പകരം ഈട്ടിത്തടിയുടെ ഉശിരം പടികള്‍..മണിവര്‍ണ്ണന്‍ വിശപ്പോടെ അകത്തേക്ക് കയറി. ദേവമ്മ അഗതികള്‍ക്ക് ആഹാരം വിളമ്പി കൊടുത്തു. ഊണ് കഴിഞ്ഞ് പടിക്കെട്ട് ഇറങ്ങി അഴുക്കുപുരണ്ട ഭാണ്ഡo തോളില്‍ വച്ച്,അദ്ദേഹം ആഞ്ഞു നടന്നു. അദ്ദേഹത്തിനൊപ്പം തെറ്റിന്റെ,കുറ്റബോധത്തിന്റെ, മാറാപ്പുമായി ദേവമ്മയും.. തിരിച്ചുവിളി ഇരുവരും പ്രതീക്ഷിച്ചു ആരും വിളിച്ചില്ല ദൈന്യതയുടെ രണ്ടു മുഖങ്ങള്‍, ഇളങ്കാറ്റില്‍ വീശിയാടുന്ന ചെമ്പരത്തി പൂക്കള്‍ റോസാപ്പൂക്കളും തലപൊക്കി നോക്കുന്നു. ഇരുവരും ലക്ഷ്യബോധമില്ലാതെ നടന്നകന്നു. ആ സമയത്താണ് ദേവമ്മയുടെ മകന്‍ വൈദേഹന്‍ കടന്നുവരുന്നത്. 'എന്താ അമ്മേ എത്ര നേരമായി വരിക...'
'അങ്ങ് ന്നോട് ക്ഷമിക്കണം ദേവമ്മേടെ മകനാണ്..വിളിക്കാന്‍ വന്നതാ'
. വീട്ടിലേക്ക് കൊണ്ടുപോകാന്‍ പൂജാ പാത്രവുമായി ധൃതിയില്‍ ഓടിവരുന്ന ഉണ്ണി നീലി വൈദേഹിനെ കണ്ടു. പ്രഥമ ദൃഷ്ടിയാല്‍ തന്നെ വൈദേഹിനെ ഉണ്ണി നീലി ക്ക് അനുരാഗം തോന്നി.രണ്ടു വര്‍ഷത്തിനു ശേഷമുള്ള മഹാ മേട തിരുവാതിരയില്‍ അവള്‍ വീണ്ടും ഒരു വധുവായി മാറി. അങ്ങനെ ഉണ്ണി നീലിയുടെ വിവാഹം കഴിഞ്ഞു. അവള്‍ സാധാരണയിലും സന്തോഷവതിയായി നിന്നു. ദേവമ്മയോട് വര്‍ത്താനം പറഞ്ഞശേഷം അവള്‍ നേരെ തുണിപ്പെട്ടി എടുത്തു. ആരും കാണാതെ അവള്‍ അത് തുറന്നു. അന്ന് കെട്ടിവെച്ച താളിയോല സാരിത്തുമ്പില്‍ ഞങ്ങി ഞെരുങ്ങിയിരിക്കുന്നു. അത് വീണ്ടും തുറന്നു. ഇനി ഒരു കുറ്റവാളി കൂടി ബാക്കി... അവള്‍ മനസ്സില്‍ പറഞ്ഞു. ഒന്ന് പുഞ്ചിരിച്ച ശേഷം,പതിയെ.. പകയുടെ രഹസ്യവും പേറി, ചുരുളഴിയാത്ത മറ്റു രഹസ്യങ്ങളുടെ മറനീക്കാന്‍ അവള്‍ വീണ്ടും ഒരു ചെറുപുഞ്ചിരിയോടെ അരണ്ട വെളിച്ചം തിങ്ങിയ മുറിലേക്ക് നടന്നു....!
0 Comments