മകളേ നീ എവിടെ © ദീപ എം വി

makalee-nee-evide


മകളെ നീ എവിടെ
നീ എന്റെ മകളല്ലേ..... അല്ല 
അല്ലേ... അതെ നീയും എന്റെ മകള്‍
നിമിഷ നേരം മാത്രം എന്നിലെ 
മാതൃത്വം നുകരാന്‍ മാറില്‍പറ്റിച്ചേര്‍ന്നവളെ
ആ നീ ഇന്നെവിടെ......?
ആശുപത്രി വരാന്തയില്‍
ആയമ്മ തന്‍ കൈയില്‍ വിശപ്പ് 
വന്നു നീ കേഴുമ്പോള്‍
കാഴ്ചക്കാരായി ഒത്തിരി പേര്‍
വളര്‍ത്തമ്മയുടെ കണ്ണിലെ ദയനീയത
എന്തെ എന്‍ മനസ്സില്‍ തട്ടി
അതെ ഞാനും ഒരമ്മയാണ്
പേറ്റുനോവറിഞ്ഞ ഒരമ്മ.
എന്‍ മാറിലെ അമൃതം നീ
ജീവവായുപോലെ നുകരുമ്പോള്‍
എന്റെ മിഴികളില്‍ നിന്നും 
ഇറ്റ് വീണ നിര്‍ക്കണം നിന്റെ
കുഞ്ഞു കുടുക്കയില്‍ തട്ടി
സ്ഫടികമായി തെറിക്കുമ്പോള്‍
ആയമ്മയുടെ മിഴികളും നിറഞ്ഞു.
മുത്തശ്ശിയുടെ  മടിയില്‍ പുഞ്ചിരി
തൂകുന്ന എന്നുടെ ജീവന്റെ പാതി
 എപ്പോഴും എന്റെ വലംകൈ
 മുറുകെ പിടിച്ചിരുന്നു.
ഡോക്ടറുടെ  ടോക്കണ്‍ വിളിയില്‍
മടങ്ങി വരുമ്പോള്‍ എന്റെ
നയനങ്ങള്‍ നിന്നെ തേടുകയായി
എന്റെ മകളിലൂടെ നിന്നെ 
ഞാന്‍ കാണുന്നുണ്ടെങ്കിലുംj
വ്യഥയോടെ ഞാന്‍ ചോദിക്കുന്നു
മകളേ നീ എവിടെ......?






Post a Comment

0 Comments