ഓര്‍മ്മകളിലേക്കൊരു മടക്കയാത്ര - 4 സന്ധ്യ എം.എസ്.



പിള്ളേര്‍ സെറ്റിലെ കളികളില്‍ ഒന്ന് ഗോലി കളി, വാവയ്ക് ഇതൊക്കെ നന്നായിട്ടറിയാം, ഒട്ടും അറിയാത്തത് ഞാനും, എത്രയോ തവണ എന്റെ കൈപ്പതിയില്‍ ഗോലി കൊണ്ട് അടിച്ചു എന്നെ വേദനിപ്പിച്ചിരിക്കുന്നു വെറുതെയല്ല കളിയില്‍ തോറ്റിട്ട്,, എന്റെ കണ്ണീരു കണ്ടു അവന്‍ സന്തോഷിക്കാറും ഉണ്ട്. ക്രിക്കറ്റ് കളിയിലും സിക്‌സും ഫോറും അവനെ അടിക്കാറുള്ളു. അതും ബോളിംഗ് ഞാനായിരിക്കും സിക്‌സ് അടിച്ചു എന്നോട് പറയും ' പോടീ നെത്തോലി, പോയി ബോള്‍ എടുത്തിട്ട് വാ, ഞാന്‍ ഒന്ന് റസ്റ്റ് എടുക്കട്ടെ, അവനാണ് എല്ലാ കളിയിലെയും വിജയി. 

രാമന്‍ മാമന്റെ വയലിന്നോ അമ്മിണി അമ്മുമ്മേടെ വയലിന്നോ പാള കിട്ടും, ആ പാള എടുത്ത് പിള്ളേര്‍ ഓരോരുത്തരായി ഇരിക്കും ആദ്യം ഇരിക്കുന്നവര്‍ക്കൊക്കെ സുഖം ആണ് ഒന്നും അറിയണ്ട,, അവസാനം ഇരിക്കുന്നവന്റെ കാര്യം പറയാതിരിക്കുന്നത് ആണ് ഭേദം, പാള കീറി ചന്തി പോകും, അവസാന പന്തി വാവ എനിക്കായിട്ട് ഒരുക്കി തരും.. അവനു ഞാന്‍ കരയുന്നത് കാണാന്‍ ഇഷ്ടം ആണ്, അമ്മിണി  അമ്മുമ്മയുടെ മുന്‍വശത്തെ ഗേറ്റിനടുത് ഒരു ചാണക കുഴി ഉണ്ട് അതു വഴി കളിക്കുമ്പോള്‍ വാവ പറയും 'ചാണക കുഴിയില്‍ പോയാല്‍ ഞാന്‍ എടുക്കില്ല താന്ന് പോകും. പിന്നെ ചത്തത് തന്നെ കണക്ക് 'ഞാന്‍ ആ ഭാഗത്തു വളരെ സൂക്ഷ്മയോടെ പോകാറുള്ളു. പല ദിവസങ്ങളിലും ഞാന്‍ ചാണക കുഴികകത്തു പോയി വാവ നിലവിളിച്ചു ആളെ കൂട്ടുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്.. ഞങളുടെ വീട് വളഞ്ഞു അമ്പലങ്ങള്‍ ആണ്, മുടിപ്പുര, ദുര്‍ഗ, ശിവന്‍, തമ്പുരാന്‍, ഹനുമാന്‍, കൃഷ്ണന്‍ ഇങ്ങനെ പോകും,, വീട് വളഞ്ഞെന്ന് പറഞ്ഞാല്‍ അധികം ദൂരം അല്ലെന്ന് സാരം. ഉത്സവ സീസണില്‍ ഒരിടത് തുടങ്ങി അവസാനിക്കുമ്പോള്‍ അടുത്ത അമ്പലത്തില്‍, ഈ ദിവസങ്ങളില്‍ ഒക്കെയും പിള്ളേര്‍ സെറ്റ് ഉച്ച ഊണ് അമ്പലത്തില്‍ നിന്ന് തന്നെ. 

ചിലപ്പോള്‍ വൈകിട്ട് കുളിച്ചു തൊഴാനും.. തമ്പുരാന്റെ നടയില്‍ ശബരി മല സീസണില്‍ ആണ് രസം, അവിടെ ഉത്സവം എന്ന് പറയാനില്ല,, ശരിക്കും പിള്ളേരുടെ ബാല്യം ആ അമ്പല നടയില്‍ തന്നെ ആയിരുന്നു,, ചൊവയും വെള്ളിയും ഭജനയുണ്ട്,, പിന്നെ വിശേഷ ദിവസങ്ങളിലും,, ഭജന കൈകാര്യം ചെയ്യുന്നത് ചില വയസര്‍ ചേര്‍ന്നാണ്, ഇവരുടെ കൂട്ടത്തു ഞങള്‍ പിള്ളേരും, ഗണേശനെ വണങ്ങി തുടങ്ങും ഭജന. ചില ദിവസം ഭജന കേള്‍ക്കുന്ന സുഖം പറയാതെ വയ്യ,, കേള്‍ക്കാന്‍ മാത്രമല്ല ഭജനാകരുടെ പുറകില്‍ പിള്ളേര്‍ ചിങ്കി അടി,, ഏറ്റുപാടല്‍ ഇതൊക്കെ പിള്ളേര്‍ ഏറ്റെടുക്കും, ചില പാട്ടിലെ വിദ്വാന്‍മാര്‍ ഉണ്ടെങ്കില്‍ അമ്പലത്തിലെ പൂജാരി ചന്ദ്രന്‍ പോറ്റി പോലും രസിക്കുന്നുണ്ടാകും. മംഗ്ലാവിലെ രാമന്‍ മാമന്‍,, അരവിന്താക്ഷന്‍ മാമന്‍,, ചിലപ്പോള്‍ വിക്രമന്‍ പോറ്റിടെ മോന്‍ സന്തോഷേട്ടന്‍ ഇങ്ങനെ പോകും പാട്ടുകാര്‍, ഒരു പഴയ ഹാര്‍മണിയം ആര്‍ക്കോ ഉണ്ട് അറിയില്ല ആര്‍ക്കാന്ന്.  അവസാനം ഒരു വാക്കൊടുകുകൂടി ഭജന നിര്‍ത്തും. ഗോവിന്ദ നാമ സങ്കീര്‍ത്തനം ഗോവിന്ദ ഗോവിന്ദ ''പിന്നെ പായസം കൊടുപ്പ്,, ആ സമയത്ത് അരവിന്താക്ഷന്‍ മാമന്‍ എന്നെയും കിങ്ങിണിയെയും രാമായണം വായിക്കാന്‍ വരണം എന്ന് പറഞ്ഞു എല്ലാ മലയാള മാസം 1 നും കര്‍ക്കിടക മാസം പൂര്‍ണമായും, വായനക്കാര്‍ക്ക് ഇടയിലെ കുഞ്ഞു കൗതുകങ്ങള്‍ ആയി ഞാനും കിങ്ങിണിയും ചില വരികള്‍ ഒക്കെ തെറ്റും എങ്കിലും ഞങ്ങള്ക് നല്ല പ്രോത്സാഹനം ഉണ്ടായിരുന്നു ഈ അക്ഷരത്തെറ്റ് മാറ്റി എടുക്കാന്‍ അരവിന്താക്ഷന്‍ മാമന്‍ ഞങ്ങളെ രാമായണ പഠനത്തിന് വിളിച്ചു. ഊരുട്ടുകാല സ്‌കൂളിലെ പഴയ ഹെഡ്്മാസ്റ്റര്‍ വേലായുധന്‍ സാര്‍ രാമായണം പാരായണം ചെയ്യുന്നുണ്ട് ഏതോ ഒരു ദിവസം ശനിയോ ഞായറോ 4മണിക്ക് തുടങ്ങി 6.30 തീരും,, ഞങ്ങള്‍ മുടങ്ങാതെ ക്ലാസിനു പോയി, ഹെഡ്മാസ്റ്റര്‍ ഈണത്തില്‍ നീട്ടി വായിച്ചു അദ്ദേഹത്തിന്റെ സ്വരം ഞങളുടെ കാതിനു ഇമ്പം ഏകി.

ക്ലാസ്സ് കഴിഞ്ഞു ഞങ്ങള്‍ ഓരോന്ന് പറഞ്ഞു വീട്ടില്‍ എത്തും, വീട്ടില്‍ എല്ലാവരും അതിനു സപ്പോര്‍ട്ട് ആണ്,, ചെറിയ തെറ്റുകള്‍ ഉണ്ടെങ്കിലും ഞാനും കിങ്ങിണിയും രാമനെയും സീതയെയും നെഞ്ചിലേറ്റി രാമന്റെ പട്ടാഭിഷേകംവും വനവാസവും എല്ലാം ഞങളുടെ കുഞ്ഞു നാവില്‍ നിന്ന് കേള്‍ക്കാന്‍ പാകത്തിന് നിറഞ്ഞൊഴുകി,, എന്നാലും ചെറിയ തെറ്റുകള്‍ വരുന്നത് കൊണ്ട് അമ്മുമ്മ എനിക്ക് രാമായണം വാങ്ങി തന്നു..,, എത്രയൊക്കെ സന്തോഷം ഉണ്ടെങ്കിലും അച്ഛന്റെ ലഹള ഞങള്‍ മക്കളെ വലച്ചു. ആ ലഹള കണ്ടു മടുത്തതുകൊണ്ടാകാം മക്കളൊന്നും അധികം ആ ലെവലില്‍ പോയിട്ടില്ല,, വയ്യാത്തവന്‍ തീരെ ഇല്ല അവനൊരു പാവം,,, ഓരോ ദിവസം സമാധാനം ഇല്ലാത്ത രാത്രിയാണ് എന്തൊരു കഷ്ടം ഒരു ദിവസം ഒത്തിരുന്നു ചോറുണ്ടാല്‍ പിറ്റേന്ന് വഴക്ക്,, വളര്‍ന്നു വരും തോറും ഞങ്ങള്‍ പിള്ളേര്‍ക് അത് നാണക്കേട് ആയിരുന്നു, ആ ഇടയ്ക്കാണ് ഒരു വഴക്കില്‍ അച്ഛന്‍ അടുത്തിരുന്ന വയ്യാത്തവന്റെ തലയില്‍ ചുട്ടു പഴുത്ത കൈ കൊണ്ട് ഒന്ന് സത്യം ചെയ്തു ഇനി അച്ഛന്‍ കുടിക്കില്ല എന്ന്,, അവന്‍ ഒന്ന് ശ്വാസം മുകളിലേക്ക് വിട്ടതെ എനിക്ക് ഓര്മയുള്ളു,, അവന്റെ ശ്വാസം താഴേക്ക് വന്നില്ല. കണ്ണുകള്‍ മുകളിലേക്ക്. ഒരു എങ്ങല്‍, എന്റെ കണ്ണില്‍ ഇന്നും അവന്റെ മുഖം മായാതെ നില്‍ക്കുന്നുണ്ട്. ഈ സംഭവത്തിന് രണ്ടു ദിവസം മുന്‍പ് അമ്മുമ്മ അവന്റെ ജാതകം എഴുതാന്‍ സുകുമാരന്‍ മാമന്റെ കൈയില്‍ കൊടുത്തു മാമന്‍ പറഞ്ഞു 'യാശോതെ രണ്ടു ദിവസം കഴിയട്ടെ എന്നിട്ട് എഴുതാം എന്ന് ''എന്റെ തമ്പുരാനെ എന്റെ വയ്യാത്തവന്റെ ശ്വാസം താഴേക്ക് വരുന്നില്ല,, ദേവി അവനെ നീ കൊണ്ട് പോയോ,, വീട്ടില്‍ കൂട്ട കരച്ചില്‍ അച്ഛന്‍ അവനെ വാരി എടുത്തോണ്ട് ഓടി,, കൂട്ടത്തില്‍ ആരൊക്കെയോ,, ഞാനും ഏറ്റവും ഇളയവനും വസന്തപ്പച്ചിയും മാത്രം വീട്ടില്‍ ഞാന്‍ വാ തോരാതെ കരഞ്ഞു,, പോയവരാരും തിരിച്ചു വന്നില്ല,, ഒരു വിവരവും ഇല്ല,, അര്‍ദ്ധ രാത്രിയോട് സമയം അടുത്തു,, അവനിതു എന്തു പറ്റി,, അച്ഛനോട് ഒരു തരം വെറുപ്പ് ആയി എനിക്ക്,, എന്റെ വാവേന്ന് വിളിച്ചാരുന്നു എന്റെ നില വിളി. എന്റെ കൂടപ്പിറപ്പിനെ വര്ഷങ്ങളോളം കാത്തിരുന്ന കാണുന്ന കണ്ണോടെ ആ കുറ്റിരുട്ടത് ദൂരേക്ക് ഉറ്റുനോക്കി,, ആരുടെയൊക്കെയോ ശബ്ദം തമ്പുരാന്റെ നടയിനടുത്, അച്ഛന്‍ അമ്മ ചച്ചു അമ്മുമ്മ, എന്റെ ദേവി, അച്ഛന്റെ തോളില്‍ പറ്റിപിടിച്ചു എന്റെ കൂടപ്പിറപ്പ്, എന്റെ പാച്ചു. അവനെ കൊണ്ട് അച്ഛന്‍ കട്ടിലില്‍ കിടത്തി ഒരു കട്ടിലെ ഉള്ളു നാലാളും ആ കട്ടില്‍ ആണ് കിടപ്പ് അച്ഛന്‍ തറയിലും, അപ്പച്ചി പറഞ്ഞു പെണ്ണിന്റെ വാ തോന്നിട്ടില്ല.  എന്തൊരു വിളിയാരുന്നു എത്രയായാലും കൂടപ്പിറപ്പല്ലേ. പാച്ചു എന്നെ ഒന്ന് നോക്കി കള്ള ചിരി ചിരിച്ചു. ''നിങ്ങള്‍ അസ്ലമിന്റെ അടുത്ത പോയത്''  അപ്പച്ചി ചോദിച്ചു ഓ അവന്‍ പേടിച്ചതാന്ന് ശ്വാസം കിട്ടില്ല, ഇന്ന് തീര്‍ന്നേനെ തമ്പുരാന്‍ കാത്തു, സാര്‍ ഒരുപാട് വഴക്ക് പറഞ്ഞു വയ്യാത്തവന്‍ അല്ലേ അവന്‍ അമ്മ നിര്‍ത്തി, അസ്ലം സാര്‍ നെയ്യാറ്റിന്‍കരയിലെ പിള്ളേരുടെ സ്‌പെഷ്യല്‍ ഡോക്ടര്‍ ആണ്, എന്റെ വയ്യാത്തവന്റെ അസുഖം സാര്‍ ആണ് കണ്ടു പിടിച്ചത് അവന്റെ ഹാര്‍ട്ടില്‍ രണ്ടു മൂന്ന് ഹോള്‍ ഉണ്ടായിരുന്നു. അവനു ശ്വാസം മുട്ടലും ഉണ്ടായിരുന്നു. ഇടയ്ക്ക് അസ്ലം സാറിന്റെ  അടുത്തു പോകുന്ന പതിവും ഉണ്ട് ' അവന്‍ വയ്യാത്തവന്‍ '. അച്ഛന്‍ നന്നാവാന്‍ അമ്മ പഠിച്ച പണി പതിനെറ്റും നോക്കി രക്ഷയില്ല.. വീട് ഓല കെട്ടിടം ആണ്,, മുകളില്‍ പറഞ്ഞ പോറ്റിമാരും അവരുടെ ഭാര്യയും മക്കളും പിന്നെ ഞങ്ങളും എല്ലാം ആ വല്യ ഓലകൊട്ടാരത്തിനകത്തു ആണ് കിടന്നിരുന്നത് എന്റെ അറിവ് വച്ചപ്പോള്‍ പലരും പല ദികില്‍ പോയി മണിയന്‍ പോറ്റിടെ മകന്‍ കുണ്ടു കൊച്ചിച്ചന്‍ മാത്രം ഞങ്ങടെ വീടിനു താഴെ... ഓല കെട്ടിടം എന്ന് പറഞ്ഞാല്‍ അത്രേം ചെറിയത് അല്ല കേട്ടോ, ആ ഓല മേടയാന്‍ അമ്മുമ്മയും ചച്ചു അമ്മുമ്മയും പാടു പെട്ടിരുന്നു.

അവരുടെ മെടച്ചില്‍ തികയാതെ വരുന്നത് ആരുടെയെങ്കിലും കയ്യില്‍ നിന്നും വാങ്ങും, അന്നത്തെ കാലത്തു നല്ല തുക കൊടുക്കേണ്ടി വരും. അതിന്റെ പൈസ അമ്മുമ്മ ഒറ്റയ്ക്ക് കൊടുക്കേണ്ടി വരും, ആ ദേഷ്യം അമ്മുമ്മ എല്ലാരോടും തീര്‍ക്കാറും ഉണ്ട്,, ഓല കെട്ടിടത്തില്‍ എല്ലാ ഭാഗത്തും ലൈറ്റ് ഇല്ലാരുന്നു. ഇറത്തു ചച്ചു അമ്മുമ്മ നിലവിളക്ക് കത്തിക്കല്‍ പതിവായിരുന്നു, അവിടെ വാതിലുകളും ഇല്ലാരുന്നു.  ചച്ചു അമ്മുമ്മയുടെ കിടപ്പാടത്തില്‍ അമ്മുമ്മ വളരെ ജാഗ്രതയോടെ കിടക്കാറുള്ളു. ഒരു ദിവസം അവിടെ കള്ളന്‍ കയറി. ചച്ചു അമ്മുമ്മയ്ക്കു ഒരു ടോര്‍ച് ഉണ്ട്. അനക്കം കെട്ട് ടോര്‍ച്ചിന്റെ ലൈറ്റ് കത്തിച്ചപ്പോള്‍ ആണ് കള്ളന്‍ ടോര്‍ച് വാങ്ങി ഒരു അടിയും കൊടുത്ത് ഒരൊറ്റ ഓട്ടം. ചച്ചു അമ്മുമ്മയ്ക്കു കള്ളന്‍ ആരാന്നു അറിയാം,, പക്ഷെ ആരോടും പറഞ്ഞിട്ടില്ല... ആ ഇടകാലത്തു ആണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്.

(തുടരും)


Post a Comment

3 Comments

  1. Anil Neervilakom

    ReplyDelete
  2. Anil NeervilakomSaturday, March 02, 2024

    Nice.. അവനെ അറിയാൻ കാത്തിരിക്കുന്നു.. തുടരട്ടെ ഓർമ്മകൾ..

    ReplyDelete