അജ്ഞാതമായിരിക്കട്ടെ
ഒഴുകുമതിനിടയിലൊരു
മേഖലയിലെവിടെയോ
കണ്ടുമുട്ടി അപരിചിതരായി നാം
ആത്മാവിനുള്ളിലെ പരിചിതമാ
നാളങ്ങള്‍ ചുംബിച്ചുകൊണ്ടൊരുമിച്ചു
തിളങ്ങി .
നാം തമ്മില്‍ കണ്ടതാദ്യമായെങ്കിലും
ആത്മാവുകള്‍തന്‍ സംഗമവേളയിലന്നൊരു
പ്രണയനക്ഷത്രം
ഗര്‍ഭത്തിലുരുവായതും പിന്നെ
പലവഴിയൊഴുകാന്‍ വിധിച്ചവര്‍ നമ്മളാ
പച്ചിലനിഴലുകള്‍വിട്ട് സംവത്സരങ്ങള്‍ താണ്ടി
നിന്റെയുമെന്റെയും ഗര്‍ഭത്തിലാത്താരകം
ഇന്ദ്രിയങ്ങള്‍ക്കപ്പുറമന്ധമാം രാവിന്റെ
വിജനമാമാകാശവീഥിയിലിന്നും
ജനനത്തിനായി കാത്തിരിക്കുന്നു.
2 Comments
No👍
ReplyDelete👏👏👏
ReplyDelete