മാല്യമണിഞ്ഞു വരുന്നൂ പുലരികള്‍
അരുമകള്‍ തീര്‍ത്ത വിഷുക്കണിയുത്സവ
മേളമുയര്‍ത്തി ലസിച്ചീടുന്നു...
സൗവര്ണ്ണപ്രഭ വിടരുന്നുരുളിയില്
മഞ്ഞക്കൊന്നപ്പൂക്കണിയാലേ...
കണിവെള്ളരിയും പൊന്നാണ്യങ്ങളു -
മമരത്വം പൂണ്ടങ്ങനെ നില്‍ക്കേ.....
മഞ്ഞക്കൊന്നപ്പൂക്കണിയാലേ...
കണിവെള്ളരിയും പൊന്നാണ്യങ്ങളു -
മമരത്വം പൂണ്ടങ്ങനെ നില്‍ക്കേ.....
കുറുനിര തിങ്ങിയ മുഖമോടമരന്
ചെറുചിരിയോടയ്ക്കുഴലുവിളിക്കെ
മിഴിയിണപൊത്തിയുണര്ന്നൊരു ബാല്യം
കണിയെന്നോതി കണ്ണു തുറക്കേ...
ചെറുചിരിയോടയ്ക്കുഴലുവിളിക്കെ
കണിയെന്നോതി കണ്ണു തുറക്കേ...
വിടരുന്നത്ഭുത, വിസ്മയ ലോകം
പ്രകൃതിയൊരുക്കിയ പൂക്കണി മേളം
ഒരു കൈനീട്ടക്കുളിരില് പ്പതിയെ
നവനവ ലോകസുമങ്ങള് വിടന്നൂ....
ഒരു കൈനീട്ടക്കുളിരില് പ്പതിയെ
നവനവ ലോകസുമങ്ങള് വിടന്നൂ....
കണിയായ് പുതിയ പ്രതീക്ഷയുണര്‍ന്നു...
കളഭം ചാര്‍ത്തിയ പുലരിക്കൊപ്പം
കനകം വിതറാം, നന്മകള് കൊണ്ടൊരു
കളഭം ചാര്‍ത്തിയ പുലരിക്കൊപ്പം
കനകം വിതറാം, നന്മകള് കൊണ്ടൊരു
പുതുവര്‍ഷം തീര്‍ത്തിവിടെ രമിയ്ക്കാം.....
41 Comments
Nostalgic
ReplyDeleteKollam
ReplyDelete👌👌👌
ReplyDeleteGood
ReplyDeleteബാല്യകാലം ഓർത്തു പോയി...
ReplyDeleteമനോഹരം
ReplyDelete👌👌👌
ReplyDeleteVery nice ...congratulations sir
ReplyDeleteവിഷുവിന്റെ മനോഹാരിതയും നൈർമ്മല്യതയും താളാത്മകമായി അവതരിപ്പിച്ചിരിക്കുന്നു ഏറെ ഹൃദ്യം
ReplyDelete💥💥♥️♥️🔥
ReplyDeleteമനോഹരം ❤️
ReplyDeleteനല്ല താളം .. നല്ല കവിത...🤩
ReplyDeleteനന്നായിട്ടുണ്ട് 🙏
ReplyDeleteനന്നായിട്ടുണ്ട് സാർ
ReplyDeleteനന്നായിട്ടുണ്ട് 👍🏻
ReplyDelete👍👍👍
ReplyDeleteനല്ല വരികൾ
ReplyDelete👍👍
ReplyDelete👍👍👍
ReplyDeleteവളരെ മനോഹരം..... പൊന്നിൻ കൊന്ന പൂക്കൾ പോലെ ഹൃദയ ഹാരിയായ വരികൾ.....
ReplyDeleteവളരെ നല്ല വരികൾ...
ReplyDeleteകവിത വായിച്ചു.. ഗൃഹതുരത്വം ഉണർത്തുന്ന വരികൾ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
ReplyDelete👍👍👍
ReplyDeleteമനോഹരം👍👍
ReplyDeleteമനോഹരം.... ഇനിയും എഴുതുക
ReplyDelete❤️❤️👍👍👍
ReplyDelete❤️👍.. മനോഹരം ❤️
ReplyDeleteമനോഹരം
ReplyDeleteസുന്ദരം...
ReplyDeleteവളരെ ഹൃദ്യവും ലളിതവുമായ രചന ഒരുപാട് ഇഷ്ടമായി
ReplyDeleteവളരെ മനോഹരമായിരിക്കുന്നു
ReplyDeleteവളരെ മനോഹരമായ കവിത.. ആശംസകൾ
ReplyDeleteaswadikkaanum atheepoole chindikkaanum kazhinjupooya kaalangale oormappeduthunnathumaaya varikal. Impressed
ReplyDeleteManoharam...❤️
ReplyDeleteSuper 👍👍
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteGood lines...
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteമനോഹരം ❤️❤️❤️സുന്ദര കവിത ❤️❤️
ReplyDelete❤️❤️
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete