യാത്ര © ടീന ത്രേസ്യ യേശുദാസന്‍



ഒരു നാള്‍ അവന്‍ എന്നെ വന്നു വിളിച്ചു.
ആരോടും പറയുവാന്‍ നേരമില്ല.
ആരെയും കാണുവാന്‍ നേരമില്ല.
പറയാതെ അറിയാതെ അവനെന്റെ കൈകളെ പുണര്‍ന്നു.
പറയാതെ അറിയാതെ ഞാന്‍ അവനോട് ഒപ്പം പോയി .
മരവിച്ച എന്നെ നോക്കി എന്‍ പ്രിയമുള്ളവര്‍ വിതുമ്പുന്നു.
എനിക്ക് ഏറെ പ്രിയാമുള്ളവര്‍  എന്നിലെ നന്മകള്‍ എണ്ണി പറയുന്നു.
ഒരു പക്ഷെ ഇ നന്മകള്‍ ആണോ  എന്നെ പറയാതെ തിരികെ വിളിച്ചത്.
ഇനിയും ഈ ഭൂവില്‍ നിന്നും  എന്‍ നന്മതന്‍ കണക്ക് പുസ്തകത്തില്‍ തിന്മകള്‍ എഴുതിച്ചേര്‍ക്കാതിരിക്കാന്‍  അവന്‍ എന്നെ കൂടെ വിളിച്ചു അവന്റെ പൂന്തോട്ടത്തിലേക്ക്......
അവന്റെ പൂന്തോട്ടത്തില്‍ പ്രിയമുള്ള പൂവാകുവാന്‍.

Post a Comment

2 Comments