നിന്റെ ഓര്‍മ്മയ്ക്ക് ► സുവര്‍ണ്ണ വിജീഷ്‌



നഷ്ട്ടങ്ങളുടെ നീണ്ട നിരയില്‍ 
നീയെപ്പോഴെങ്കിലുമെന്റെ പേര് ചേര്‍ത്തിരുന്നോ?
ചേര്‍ത്തു പിടിക്കലുകളില്ലാത്ത വേളകളില്‍ 
നീയെപ്പോഴെങ്കിലുമെന്നെക്കുറിച്ചോര്‍ത്തിരുന്നോ?

ഓര്‍മ്മകളില്‍ പോലും അകറ്റി നിര്‍ത്തിയതെന്തേ?

അകലങ്ങള്‍ കൊണ്ട് മതിലുകള്‍ തീര്‍ത്തതാര്?

ഞാനോ?

അതോ...

നീയോ?

ചിരിക്കാന്‍ മറന്ന നാളുകളെയോര്‍ത്ത് ഇന്ന് കരയാന്‍ തുനിയുന്നു.

പരാതിയില്ല..
പരിഭവമില്ല...

കെട്ടുപിണഞ്ഞ കൈകള്‍ വിടുവിയ്ക്കുമ്പോള്‍ 
പരസ്പരം നോവാതിരിയ്ക്കാന്‍ നമ്മള്‍ കാത്തുവെച്ച കരുതലില്ലേ....

മതി...

അതു മാത്രം മതി 
നിന്റെ ഓര്‍മ്മയ്ക്ക്....

Post a Comment

0 Comments