കൂട്ടിനൊരാള്‍ ► പ്രവീണ്‍ പള്ളിപ്പാട്ടില്‍



ന്തായിരുന്നു ഓള്‍ടെ അഹങ്കാരം!
ആ ഗൈറ്റ് കടന്ന് പുറത്ത് വരാത്തോളിന്ന്
ന്റെ    കാലിന്റോട്ടില്   വന്നല്ലേ...
'നാട്ടാര് പള്ളിo, അമ്പലോം, പാര്‍ട്ട്യാപ്പീസും
ണ്ടാക്കുമ്പോ ഒരു മുറി ഈ കടതിണ്ണേ കിടക്കണോര്‍ക്ക് ഉണ്ടാക്കി കൂടെ. '
കുറുഞ്ഞിയേ...അന്റെ വീട്ടിലാരാ നിന്നെ പുറത്താക്കാന്‍ വന്നേ?.
 നീ യിപ്പോ.... ന്റ  കാലിന്റോട്ടില്‍ വന്നു കിടക്കൊന്നും വേണ്ട.
 ന്റെ സ്ഥിതിയും അതെന്നെയല്ലേ!.
ആള്‍ക്കാരെണ്ണം കൂടിയപ്പോ പഴയതെല്ലാം ഒഴിവാക്കി.    ന്റെ മക്കള്
നിന്നെപ്പോലെ   'ങ്യാ 'വുന്ന്  പറഞ്ഞു നടക്കാനൊന്നും എന്നെ കിട്ടൂല.
 ഞാനേ തീയില്‍ കുരുത്ത പെണ്ണാ.
 പീടിക തിണ്ണേല് 
'വണ്ട്യള്‌ടെ ലേറ്റും, മഴ കണ്ടും, മഞ്ഞ് പെയ്യുമ്പോ തണുത്തും കിടക്കാന്‍ നല്ല രസാ.'
 'ചൂടുകാലത്ത് എസിയും വേണ്ട.'
ന്റെ കൂടെ നിയും കൂടിക്കോ.
 പുതിയതായി വന്നോള് അവിടെ വിലസട്ടെ.
ഒരു 'മുടി'യന്‍ പൂച്ച....
 നിന്റെ പഴയ വീട്ടില് എന്നോടും സ്‌നേഹമുള്ള ഒരാളുണ്ട്.
 ആ കുഞ്ഞൂഞ്ഞ് ചെക്കന്‍.
 ആരും കാണാതെ ബേക്കറിയും,ബിരിയാണിയും,മിഠായീം
കൊണ്ടന്നേരും.
 ചെക്കന്‍ വലുതാവുമ്പോള്‍ ഈ സ്‌നേഹം എല്ലാരോടും ണ്ടായാല്‍ മതി.!
കുറിഞ്ഞിയേ...
  നിനക്കറിയോ മക്കളെ വിചാരം
  മറവിയസുഖം പിടിച്ച് വഴിയെല്ലാം മറന്നൂന്നാ.
 ഞാന്‍ തേടിയെത്താത്തതില്‍ അവര് സന്തോഷിച്ചിരിക്കാ.
 ഇടക്ക് കാണാം കാറില്‍ നോക്കണോ വേണ്ടെന്ന്  കരുതി പോണത്.
 'നട്ടു നനച്ചു വളര്‍ത്തി വലുതായപ്പോ
 നനച്ചുവളര്‍ത്തിയവന്റെ വേരറുത്തു മക്കള്‍'
 ഇത് കണ്ടോ  കുറിഞ്ഞി...
ഞാന്‍ മരിച്ചാ ആര്‍ക്കും  
ഒരു ബുദ്ധിമുട്ടാവാതിരിക്കാന്‍ ഈ പേഴ്‌സില്‍ ഞാന്‍ എഴുതി വച്ചിട്ടുണ്ട്.
 കുറെ പൈസേം  ണ്ട്.!
 കൊണ്ടുപോയി വെണ്ണീര്‍ പുഴയില്‍ ഒഴുക്കുന്നവന് എടുത്തോട്ടെ ഇതിലെ പൈസ മുഴോന്‍.
 'ഇനി ന്റെ മരണംവരെ  ഈ കടത്തിണ്ണേല് തന്നെ ' 
കുറിഞ്ഞി കൂട്ടിന് നീയും കൂടിക്കോ!.


Post a Comment

0 Comments