നായൊരു പൂക്കാലംതിരയുന്നു.
തൂവെള്ളപ്പട്ടുടുത്ത തുമ്പപ്പെണ്ണും
ചെറുകതിര്‍തുളസിയും
ബാല്യകാലമെന്നോര്‍മ്മയിലായ്
ആര്‍പ്പുവിളികളും ഊഞ്ഞാലാട്ടവും,
കൈകൊട്ടിക്കളിയുമായ്!
ഏഴുതിരിയിട്ട പൊന്‍വിളക്കിന്‍
സാക്ഷിയാക്കി തൃക്കാക്കരയപ്പനെ
നേദിക്കുമന്ന് പൂവടയുമാപൂക്കളത്തില്‍
തൂശനിലയിലായ് വിളമ്പുമാ
വിഭവങ്ങളങ്ങനെ പത്തുകൂട്ടം!
മാവേലിത്തമ്പുരാന്‍ വന്നീടുമ്പോള്‍
മാമലനാട്ടിനു മലയാളഭംഗി
വീണ്ടുമാ പൂവിളിക്കായ് കാതോര്‍ക്കാം.
പൂവേ പൊലി പൂവേ പൊലി പൂവേ.
0 Comments