സാഹചര്യം ► എബിന്‍സ് എടപ്പാട്ട്



ജീവിത സാഹചര്യങ്ങള്‍ പലതുണ്ട് 
അറിയാത്ത വഴികളിലൂടെ 
സഞ്ചരിച്ചു 
വഴിയേതെന്നും ദിക്കേ തെന്നും 
അറിയാതെ സഞ്ചരിച്ചവര്‍ 
പകച്ചു പോയ നിമിഷങ്ങളില്‍ 
കൂടെ കൈപിടിച്ചവര്‍ 
കളഞ്ഞിട്ടു പോയവരും 
ഉറ്റവരെയും ഉടയവരെയും 
ഓര്‍ത്തു 
മനസ്സു നീറുബോള്‍ 
 സാന്ത്വനം നല്‍കി കൂടെ നിന്നവര്‍ 
ഇനിയും വരുമെന്ന് പറഞ്ഞു 
ചതിയും വഞ്ചനയും ചെയ്തവര്‍ 
ജീവിക്കാന്‍ ജീവിതം ഇനിയും ബാക്കി.


Post a Comment

0 Comments