വീടൊരു തടവാകുന്നു
കുടുംബം പുലരുവാന്‍
പകല്‍ പരോളിലിറങ്ങാം.
ദുരനുഭവങ്ങളുടെ
രാമഴ തീരുമ്പോള്‍
ചൂലുമായി നഗരം
ചുറ്റുന്ന തൂപ്പ് ജോലി.
ആള്‍കൂട്ടത്തിന്റെ
ഏകാന്തതയിലും
വരിഞ്ഞു മുറുക്കുന്ന
വാടക വീടോര്‍മ്മകള്‍ .
പാടുകളുള്ള ശരീരം
പടംപൊഴിക്കാനാവാതെ
ഇഴഞ്ഞു ജീവിക്കാന്‍
ഉരഗജന്മമെടുത്തവള്‍.
പൊതിച്ചോറിനൊപ്പം
തോള്‍ സഞ്ചിയില്‍
ബാധ്യതകളുടെ ചരടിട്ട
ഇടപാട് കണക്കുകള്‍.
പടിയിറങ്ങിയിട്ടും
സമയമമെത്തും മുമ്പ്
തിരികെ വിളിക്കുന്ന
പഴകിയ വാടകവീട്..
മുറ്റത്തെ അയലില്‍
തൂക്കിയിട്ട തുണികള്‍
ഓടാമ്പലിടാന്‍ മറന്ന
വരാന്തയിലെ വാതില്‍.
വാക്കിന്റെ തേറ്റകള്‍
കുത്തുന്നരാത്രികള്‍
കര്‍ക്കിടകമഴയിലും
നോവ് നീറ്റുന്ന പകല്‍.
മൃഗങ്ങള്‍ പതിയിരിക്കുന്ന
കാടിന്റെ ഹരിത ഭംഗിയില്‍
ഇരയാക്കപ്പെടുമെന്ന
ഓര്‍മ്മകളുടെ തിരിച്ചറിവ്.
ഓര്‍ത്തിരിക്കുമ്പോള്‍
പുകഞ്ഞു കത്തുന്നു
പിരിമുറുക്കങ്ങളുടെ
വൈക്കോല്‍കൂനകള്‍.
വിയോജിപ്പുകളുടെ
വെട്ടുകിളികളൊടുക്കിയ
മധുര സ്വപ്നങ്ങളുടെ
സൂര്യകാന്തിപ്പാടം.
പദനിഘണ്ടുവില്‍
ഞരമ്പ് മുറിച്ചു ചത്ത
പ്രണയവാക്കുകളുടെ
ആത്മഹത്യകുറിപ്പുകള്‍.
ഒപ്പം കൊണ്ടുനടക്കാന്‍
പാകമില്ലാത്തൊരു വീട്
കിടപ്പറയില്‍ പോലും
ഉറക്കം കെടുത്തുകയാണ്.
വീടുംതടവുമില്ലാതെ
കുഞ്ഞു ചിറകുയര്‍ത്തുവാന്‍
ആകാശവുംസ്വപ്നങ്ങളും
പദനിഘണ്ടുവില്‍
ഞരമ്പ് മുറിച്ചു ചത്ത
പ്രണയവാക്കുകളുടെ
ആത്മഹത്യകുറിപ്പുകള്‍.
ഒപ്പം കൊണ്ടുനടക്കാന്‍
പാകമില്ലാത്തൊരു വീട്
കിടപ്പറയില്‍ പോലും
ഉറക്കം കെടുത്തുകയാണ്.
വീടുംതടവുമില്ലാതെ
കുഞ്ഞു ചിറകുയര്‍ത്തുവാന്‍
ആകാശവുംസ്വപ്നങ്ങളും
ബലിനല്‍കുന്നവള്‍.
0 Comments