മഴ കാണാതെ
മരവിച്ച മനസ്സുകള്ഇവിടെ ജനിക്കും
അന്ന് ഈ ഭൂമിയിലെ
അവസാനത്തെ തുള്ളി
ജലത്തിനായി അവര്‍
തമ്മിലടിക്കും,
പരസ്പരം കൊന്ന്
രക്തം കുടിക്കും,
പ്രാണന്റെ വേദന
അലറിവിളിക്കും,
കണ്ണുനീരിന്റെ ഈര്‍പ്പം
ചുട്ടുപഴുകും, അന്ന്
നാവ് വരണ്ട
സ്വപ്നങ്ങള്‍ക്കു
ചിതയൊരുക്കും...
ഒടുവില്‍ അവര്‍
നമ്മെ പഴിക്കും..
© വൈശാഖ് കോമല്ലൂര്‍


0 Comments