പാവം മഴ... | ചെറുകഥ

വാഹിദ് ചെങ്ങാപ്പള്ളി


ചുറുചുറുക്കോടെ സമയാസമയങ്ങളില്‍ എല്ലായിടത്തും ഓടിയെത്തി പെയ്തിരുന്ന 'മഴ'... എല്ലാവരുടേയും സ്‌നേഹ ലാളനകള്‍ എല്ലായിപ്പോഴും ഏറ്റുവാങ്ങിയിരുന്ന 'മഴ'... എന്നാലെപ്പോഴോ മഴച്ചുവടുകള്‍ പിഴച്ചു തുടങ്ങി... പെയ്യാനുറച്ചിറങ്ങുന്ന മഴയ്ക്ക് പതിവായി വഴിതെറ്റിത്തുടങ്ങി..
ഉദ്ദേശിച്ചിടങ്ങളിലെത്താനോ പെയ്‌തൊഴിയാനോ ആവാതെ  പാവം മഴ കാറ്റിലലഞ്ഞു... ആര്‍ത്തിരമ്പി പെയ്ത്ത് പോലും  വെറും ചാറ്റലായി... ഒപ്പമതൊരു നീറ്റലായി... വേനല്‍ അവസരം മുതലാക്കിയതോടെ' മഴ' തീര്‍ത്തും ഒറ്റപ്പെട്ടു...  

മഴ സ്‌നേഹികള്‍ക്കത് താങ്ങാനായില്ല... മഴയെ അവര്‍ ഡോക്ടറെ കാണിച്ചു..
ഡോക്ടര്‍ വിധി കേട്ടേവരും ഞെട്ടി.. ഇനി ഒന്നും ചെയ്യാനില്ല...അനുഭവിക്കുക...! കാലപ്പഴക്കത്താല്‍ മഴയ്ക്കും വന്നത്രെ അള്‍ഷെയ്‌മേഴ്‌സ് അഥവാ മറവി രോഗം....!


Post a Comment

1 Comments