പാഠങ്ങള്‍ | സുജ ഗോപാലന്‍


പു
ഴയേത് കരയേത് എന്ന് തിരിച്ചറിയാനാവാത്ത വിധം വെള്ളത്തില്‍ മുങ്ങിയ കേരളത്തില്‍ ദിവസങ്ങളോളം ഉയര്‍ന്നത് ജീവനും ജീവിതത്തിനും വേണ്ടിയുള്ള അലമുറകളായിരുന്നു 'മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തില്‍ രാത്രിയും പകലും മനുഷ്യ സാധ്യമായതെല്ലാം ചെയ്യാന്‍ ജനം മുന്നോട്ട് വന്നു ഉദാത്തമായ സഹജീവി സ്‌നേഹത്തിന്റെ മഹനീയമായ മാതൃകകള്‍ നമുക്ക് കാണാനും കേള്‍ക്കാനും പ്രളയം വഴിയൊരുക്കി പക്ഷേ അതുകൊണ്ടൊന്നും മനുഷ്യന്‍ പഠിച്ചില്ല മുള്‍ക്കിരീടം ചൂടി ജനിച്ചൊരു കൊറോണ വൈറസ് വില്ലനാകാന്‍ പാരിടമാകെ പടര്‍ന്നു വളര്‍ന്നീ മനുഷ്യകുലത്തെ വിറപ്പിച്ചു പാറ്റന്‍ ടാങ്കും, മിസൈലും, ബോംബും കൈവശമുള്ളോരധിപന്‍മാര്‍ ഘോര രണത്താലൂഴിയെ മുഴുവന്‍ ചോരയില്‍ മുക്കിയ ഭരണകര്‍ത്താക്കള്‍ ആര്‍ത്തി പെരുത്തീ വിശ്വംഭരയുടെ മാറു പിളര്‍ത്തിയ പതിതന്‍മാര്‍, ചന്ദ്രനില്‍ ,ചൊവ്വായില്‍ കോളനി പണിയാന്‍ റോക്കറ്റേന്തിയ വിരുതന്‍ മാര്‍ എല്ലാവരുമിന്ന് അവനെ കണ്ടിട്ടുള്ളം പൊള്ളിയിരിക്കുന്നു അവനെ പൂട്ടാനായുധമില്ലാ തൈസോ പാത്തിലൊളി ക്കു ന്ന വെറുമൊരു അണുവാ മവന്റെ മുമ്പില്‍ കാലം പോലും ഞെട്ടുന്നു.ചെറിയ വന്‍.വലിയ വനെന്ന വിവേചനമിഥ്വാബോധം ഇന്നീ പ്പാരില്‍ തകരുന്നു.

Post a Comment

0 Comments