എഴുതിത്തള്ളിയതെല്ലാം തള്ളല്ലാ !!! | ശനിയന്‍

കോവിഡ് ഒരു സുവര്‍ണ്ണാവസരം ആയിരുന്നു എന്നു നാട്ടിലെ ഒരു രാഷ്ട്രീയ ബുദ്ധിജീവി നിരീക്ഷകന്‍ എന്നോട് പറഞ്ഞു. ഈ അവസരം രാഷ്ട്രീയമായ മൈലേജ് പ്രതിപക്ഷത്തിന് ഉണ്ടാക്കി കൊടുക്കേണ്ടതായിരുന്നു പക്ഷെ ഗുണം കിട്ടുന്നത് സര്‍ക്കാരിനാണ് എന്നു റേഷന്‍ കടയില്‍ പോയിട്ട് വരുന്ന വഴിയാണ് ആശാന്‍ ഇതു പറഞ്ഞത്. പുള്ളിയുടെ വിവര ദാരിദ്ര്യത്തിനെ എന്തു പറയാന്‍. നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതി ആണ്, അതിനിടയില്‍ ആണ് ഇമ്മാതിരി സംസാരം . കോണ്‍ഗ്രസിന് ആ മൈലേജ് മീറ്റര്‍ ഒഴിവാക്കി ഈ വിപത്തിനെ തടയാന്‍ സഹായിക്കാമായിരുന്നു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ജനസേവനം. അതല്ലാതെ ഫേസ്ബുക്കിലും ടി.വി യിലും ആയി പടവെട്ടി മെസ്സേജ് ചീന്തിയത് കൊണ്ടു ആര്‍ക്കെന്ത് ഗുണം ? ഈ നാട് നന്നാവില്ല, പൊന്നു തമ്പുരാന്റെ കാലത്തു ആയിരുന്നേല്‍ ഇപ്പൊ മലമറിച്ചേനെ എന്നും പറഞ്ഞു വേറൊരു കൂട്ടര്‍. ഈ ദുരിത സമയത്തെ നടക്കാനും സംസാരിക്കാനും ഉള്ള ദുരന്തത്തിന് ഒരു കുറവും ഇല്ലല്ലോ കോറോണേ. അതിര്‍ത്തിയില്‍ വന്നു പൊരിവെയിലത്തു കണ്ണീര്‍കയമായി നില്‍ക്കുന്ന ആളുകളിലേക്ക് മൈക്കിന്റെ സ്വാന്തനവും ആയി മാധ്യമ പട. ദുരിതമനുഭവിക്കുന്ന എല്ലാ പ്രജകളെയും അതിര്‍ത്തി കടത്തി വിടണം. കടന്നാല്‍ അവര്‍ക്കു കൊറെന്റയിന്‍ സൗകര്യം ഏര്‍പ്പാടാക്കിയതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ജീവകാരുണ്യം. എല്ലാം നല്ല കാര്യം. ഈ അതിര്‍ത്തികളില്‍ ജോലി ചെയ്യുന്നവരെ കുറിച്ചും കൂടെ പറയേണ്ടേ ? പല വഴികളിലൂടെ കേരള മണ്ണില്‍ എത്തുന്നവര്‍ (എല്ലാരും അല്ലെ ) ചാടി പോകാതേ നോക്കേണ്ടേ ? ഭക്ഷണവും താമസവും കയ്യില്‍ പണവും ഇല്ലാതെ ദുരിതം അനുഭവിക്കുന്നവര്‍ ഉണ്ട്. പമ്പ സ്‌പെഷ്യല്‍ സര്‍വീസ് എന്ന് നടത്തുന്നത് പോലെ ബസ് ഓടിക്കാന്‍ കേരളത്തിലല്ല പല ആളുകളും കുടുങ്ങി കിടക്കുന്നത്. അണ്ണാ ഒരു ബസ് വിടുങ്കോ എന്നു പറഞ്ഞാല്‍ വിടാനും കഴിയില്ല . സര്‍ക്കാര്‍ കാര്യമാണ് അത്യാവശ്യമാണ് എന്നു പറഞ്ഞിട്ടും കാര്യമില്ല. ഇതില്‍ രാഷ്ട്രീയം, ഇന്‍ണ്ടാസ് കൈപ്പറ്റുന്ന / മറുപടി അയക്കുന്ന ഉദ്യോഗസ്ഥരുടെ മനസ്സലിവ്, ഗതാഗത സൗകര്യം എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഓഫീസിനു ചുറ്റും കറങ്ങേണ്ട അവസ്ഥയുള്ള നാടാണ് ഇതു അവിടെ കാര്യങ്ങള്‍ക്കു സ്പീഡ് പോരാ എന്നത് പുതിയ കാര്യം ആണോ രമക്കുഞ്ഞേ.

'റൈറ്റ് ഓഫ് ' എന്നും 'വേവേര്‍ ' എന്നും പേരുള്ള രണ്ടു സംഗതികള്‍ ഉണ്ട്. ഇതിനെ കിറ്റെക്‌സിന്റെ കൈലിയും കൊടുത്തു മലയാളികളിരിക്കുമ്പോള്‍ എഴുതി തള്ളുക എന്നു അര്‍ഥം വരും ഗൂഗിള്‍ ആണേ സത്യം. 70000 കോടി എഴുതി തള്ളിയില്ലേ കേന്ദ്ര സര്‍ക്കാരേ എന്നും പറഞ്ഞു ബഹളം വേണ്ട. റൈറ്റ് ഓഫ് ചെയ്താല്‍ എടുത്ത ലോണ്‍ തിരിച്ചടക്കേണ്ട എന്നും അര്‍ഥം ഇല്ല. ലോണ്‍ അടയ്ക്കുക തന്നെ വേണം. ഇങ്ങനെ എഴുതി തള്ളിയ ലോണ്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ എഴുതി മാറ്റുന്നു എന്നതൊഴിച്ചാല്‍ ലോണ്‍ എടുത്തവര്‍ക്കു എന്തെങ്കിലും ഗുണം ഉണ്ടാവുമോ എന്നു ചോദിച്ചാല്‍ ഒരു ഗുണവും ഇല്ല ബാങ്കിന് റൈറ്റ് ഓഫ് ചെയ്ത ലോണ്‍ തിരിച്ചു പിടിക്കാന്‍ എന്തൊക്കെയാണോ സാധാരണ മാര്‍ഗങ്ങള്‍ അവയൊക്കെ പ്രയോഗിക്കാം എന്നു. ലോണ്‍ വേവേര്‍ ചെയ്തതാണെല്‍ ശരിയാണ് അടയ്ക്കാന്‍ നിവര്‍ത്തി ഇല്ലാത്തവനായതു കൊണ്ടു ലോണ്‍ തിരിച്ചടക്കണ്ട എന്നാണ്. ഇങ്ങനെ ''എഴുതി തള്ളുന്ന ' ലോണ്‍ നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റ് എന്ന സംഭവത്തിലോട്ട് മാറ്റപ്പെടും. ആ യോജന ഈ യോജന എന്നു പറഞ്ഞു കൃഷിക്കാര്‍ക്ക് ഒത്തിരി സഹായം ചെയ്തു എന്നാണല്ലോ പലരും പറയുന്നത്. ഉള്ളത് പറഞ്ഞാല്‍ ശെരിയായ രീതിയില്‍ നടപ്പാക്കാത്ത. പല യോജനകളും നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റുകളുടെ വലുപ്പം കൂട്ടി എന്നു മാത്രം.

ന്ദേ ഭാരത് എന്താ കുഴപ്പം. വിദേശത്തു കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ തിരികെ കൊണ്ടു വരുന്നില്ലേ പിന്നെ എന്തിനാ ഈ ബഹളം . വരുന്നതിനു ടിക്കറ്റ് എടുക്കണം അതില്‍ എന്താ  തെറ്റു. എന്തിനാ ഈ ബഹളം അതാണ് ജി ഞങ്ങള്‍ക്കും മനസിലാകാത്തത്. ജോലി കിട്ടാത്തവരും വിസ തീര്‍ന്നവരും വയസ്സായവരും ഗര്‍ഭിണികള്‍ കുട്ടികള്‍ ഇവരൊക്കെ കൊണ്ടു വരാന്‍ തീരുമാനിച്ചതാണോ മോഡിജിയുടെ കുറ്റം !.!. വിസയും തീര്‍ന്നു കയ്യില്‍ പൈസയും ജോലിയും ഇല്ലാത്തവര്‍ക്ക് കൂട്ടുകാരുടെ കയ്യില്‍ നിന്നും കടം വാങ്ങരുതോ ! കുടുംബത്തിനെ കയറ്റി വിടുന്നവര്‍ക്ക് ഗള്‍ഫ് നാട്ടില്‍ കൊറോണ കാരണം അധിക ജോലികളില്‍ നിന്നു ഇഷ്ടം പോലെ കാശ് കിട്ടികാണുമെല്ലോ പിന്നെ എന്തിനാ ഈ ബഹളം. പിന്നെ ഈ ലേബര്‍ ക്യാമ്പില്‍ ഉള്ളവരുടെ കാര്യം ഇതിപ്പോ കൊറോണ അല്ലേലും അവരു നാട്ടില്‍ വരില്ലേ പിന്നെ എന്തിനാണ് ഈ കുത്തിത്തിരുപ്പ് (അവിടെ ഉള്ളവര്‍ക്ക് പണിയുണ്ടോ ഇല്ലയോ എന്നത് പോട്ടെ വര്‍ഷാ വര്‍ഷം അവരു നാട്ടിലേക്ക് വരുന്നത് എത്ര നാളത്തെ സ്വരുകൂട്ടലിനു ശേഷം ആവും എന്നു ചോദിച്ചിട്ടുണ്ടോ?) എന്നാലും പടക്കപ്പലും വിമാനവും ഒക്കെ ആയിട്ട് വന്ദേ ഭാരതം വരുമ്പോഴാണോ പട്ടിണി കോലം കാണിച്ചു വഴിയില്‍ നില്‍ക്കുന്നത് !??

ത്തു ലക്ഷം എന്താ കുഞ്ഞു കളിയാണോ ? നിന്ന നില്പില്‍ പത്തുലക്ഷം ഒക്കെ ഉണ്ടാക്കുവാന്‍ പറ്റുമോ എന്നു ചോദിക്കുന്നവരോട് ,വെറും സാധാരണ സംഘടന അല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ പത്തുലക്ഷം കൊണ്ടു കളക്ടറുടെ കയ്യില്‍ കൊടുത്തപ്പോള്‍ അതിനു വകുപ്പില്ല അത്രേ എന്തൊരു ധിക്കാരം ആണ് ഇത് ! ഇതു ഞാന്‍ ചോദിച്ചതല്ല നാട്ടിലെ തീ പൊരി നേതാവ് പറഞ്ഞതാണ്. ഈ ഒരു ട്രെയിന്‍ ടിക്കറ്റ് നിങ്ങള്‍ കൊടുക്കും പക്ഷെ അടുത്ത ദിവസങ്ങളിലെ ടിക്കറ്റ് എങ്ങനെ കൊടുക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കള്ളന്‍ കൊണ്ടു പോയ കഥയാണ് ചെങ്ങായി പറഞ്ഞ ഉത്തരം. കഥകളുടെ ലോകത്തു കോടതിയുടെയോ ഏജന്‍സികളുടെയോ കടലാസിന്റെ ഉറപ്പു ഇല്ലാത്തത് കൊണ്ടു അതിങ്ങനെ പാറിപറക്കുന്നു. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്തിനാ സിം എന്നു ചോദിച്ചവര്‍ക്ക് നാട്ടില്‍ എത്തി കൊറെന്റീനില്‍ കഴിയുന്നവര്‍ക്ക് വീട്ടിലേക്കു വിളിക്കാന്‍ എന്താ മാര്‍ഗം എന്നു ചോദിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയം ഒന്നാം വാല്യം വായിക്കാന്‍ തന്നു. എന്താലേ?


ചൊറിതണം : സന്നദ്ധ സംഘടനകളുടെ സേവനം നല്ല കാര്യം തന്നെയാണ് ഒരു സംശയവും ഇല്ല അതിനെ എന്തിനാണ് പല കോടികള്‍ കൊണ്ടു വേര്‍തിരിക്കുന്നത് ? റെഡ് ഗാര്‍ഡ്, വൈറ്റ് ഗാര്‍ഡ്, കളര്‍ ഗാര്‍ഡ്  എന്തിനാണ് ഈ പരിപാടി നാളെ അതു ചെയ്തത് ഞങ്ങള്‍ ആണെന്ന് പറയാനോ ? മുഖ്യമന്ത്രി കര്‍ക്കശ നിലപാടുകള്‍ എടുക്കുന്ന ആളാണല്ലോ. യുവാക്കളുടെ കൂട്ടായ്മയ്ക്ക് ഇതൊരു അവസരം ആണ് കൊടികളുടെ അടയാളങ്ങളുടെ ഭാരത്തില്‍ തകരുന്നത് . അതെങ്ങനെ മൂക്കിലൂടെ വെള്ളം കയറിയാലും ഭയങ്കര സംഭവം ആണ് ഞാന്‍ എന്നതാണല്ലോ ചിലരുടെ നയം.

Post a Comment

0 Comments