മദ്യപാനം ആരോഗ്യത്തിന് ഹാനികരം ,മദ്യപിച്ചില്ലെങ്കിലോ സംസഥാന സാമ്പത്യത്തിനു ഹാനികരം!! . ഹൈ ടേക് ഹൈ ടേക് എന്നു പിള്ളേരു പറയുന്ന മദ്യപനു വഴികാട്ടിയും എന്നാല്‍ സ്വഭാവത്തില്‍ തനി ആപും ആയ BEVQ യുഗത്തിലേക്ക് സ്വാഗതം. മാര്‍ച്ചില്‍, ഇതെല്ലം അടച്ചു പൂട്ടി ഇട്ടപ്പോ ആരെങ്കിലും ഓര്‍ത്തോ ഇങ്ങനയൊക്കെ നടക്കും എന്നു .
എല്ലാം ലീല ഗ്രൂപ്പിൻ്റെ വിലാസങ്ങള്‍ അല്ലാതെ എന്തു പറയാന്‍. എന്നത്തേയും പോലെ ആവശ്യക്കാരേക്കാള്‍ ആവേശം ,ക്യാമെറയേന്തിയ മാ...മാ... ക്ഷമിക്കണം എഴുത്തില്‍ എനിക്കൊരല്പം വിക്കുണ്ട് . മാധ്യമ പ്രവര്‍ത്തക കൂട്ടുകാര്‍ക്കായിരുന്നു .
എന്തെ ഇന്നും വന്നീലാ എന്ന സിനിമ ഗാനവും പാടി അവര്‍ ദിനരാത്രങ്ങള്‍ തള്ളി മറിച്ചു നീക്കി . വന്നപ്പോഴോ ? നട്ടപ്പാതിരയ്ക്കു അണ്ണൻ്റെ പെട്ടി വന്നു എന്നും പറഞ്ഞു ,ചെണ്ടയും പാട്ടയുമായി ഇറങ്ങുന്ന ''ബാന്‍സുകാരെ ' കൊണ്ടു അയെ എന്നു പറയിപ്പിക്കുന്ന പരുപാടി ആയി പോയി .
ശത്രു ഏതു രൂപത്തിലും വരും , വന്നാല്‍ അവൻ്റെ കുടല്‍ മാല എടുത്തു കഴുത്തില്‍ അണിഞ്ഞു ഷോമാല ആകാന്‍ കഠിനവൃതം നോല്‍ക്കുന്ന പ്രതിപക്ഷ പരോക്ഷ പാര്‍ട്ടികള്‍ ആപ്പില്‍ നിന്നും വെടിക്കോപ്പു ഉണ്ടാക്കമൊന്നു തിരിച്ചും മറിച്ചും തോണ്ടി ..റിപോര്‍ട്ടറുടെ ഭാവനാ മുകുളത്തില്‍ അങ്കുരിച്ച റിപോര്‍ട്ടോര്‍ഭാവനയെ നെറ്റിപ്പട്ടം അണിയിച്ചു സത്യങ്ങളായി എഴുന്നള്ളിച്ച ഭീകരര്‍ ഉള്ള നാടാണെല്ലോ നമ്മുടേത് . ആപ്പ് ആപ്പായി. അപ്പിടിയിപ്പിടി മദ്യം മേടിച്ച ചിലര്‍ക്ക് ആപ്പായി ഓ ടി പി വന്നില്ല , വന്നവര്‍ക്കു ചിലര്‍ക്ക് കിട്ടിയത് -പണ്ടു സ്‌കൂളില്‍ നിലനിന്നു പോന്നിരുന്ന -നൂലില്‍ കെട്ടി പൊക്കിയ ബണ്‍ ചാടി കടിക്കുന്ന മത്സരം പോലെ ആയി .
വീടിനു അടുത്തുള്ള ശാമുവേല്‍ ചേട്ടനെ പോലുള്ളവര്‍ പെട്ടു, സ്മാര്‍ട്‌ഫോണ്‍ ഇല്ല കയ്യില്‍ ചുരുട്ടിപിടിച്ച നോട്ടുമായി ക്യൂ നില്കുന്ന ആളുകളെ ദൈവം കൊടുത്ത കഴിവായ ഫേസ് റെക്കഗ്‌നിഷന്‍ വെച്ചു കുപ്പി മേടിച്ചിരുന്ന വയോധികന്‍ ഇപ്പൊ താടിക്കു ചുരുട്ടി പിടിച്ച നോട്ടുകളുമായി കലുങ്കില്‍ കുത്തി ഇരിക്കയാണ്.
ഉത്തരാസ്വയംവരം കഥകളി ആക്കി ആടി . ഉത്ര കൊലപാതകം സംസ്ഥാന ആഘോഷമായി പത്രാധി മാധ്യമ വൃന്ദങ്ങള്‍ ആചരിച്ചു . കൊലപാതകി ഒരു ദയയും അര്‍ഹിക്കുന്നില്ല . ഈ കോലാഹലം കോടതിയില്‍ എത്തുമ്പോള്‍ എന്താവും എന്നു കണ്ടറിയണം . 2018 ല്‍ നടന്ന ആതിര വധത്തില്‍ അച്ഛന്‍ കുറ്റകാരന്‍ അല്ലത്രേ . സാക്ഷികള്‍ കൂറുമാറി എന്നതാണ് കാര്യം.
അമ്മയും സഹോദരനും ആയിരുന്നു പ്രധാന സാക്ഷികള്‍ . അന്വേഷിച്ചപ്പോള്‍ സാഹചര്യ തെളിവുകള്‍ മാത്രം വെച്ചു ശിക്ഷിക്കുന്നത് ശെരി അല്ലാത്തത് കൊണ്ടാണത്രേ. സ്വജാതി അല്ല എന്ന കാരണം കൊണ്ടാണത്രേ സ്വന്തം മകളെ കത്തിക്ക് ഇരയാക്കിയതും വിവാഹവസ്ത്രങ്ങള്‍ ഉള്‍പ്പടെ തീയിട്ടതും. വിവാഹം കഴിക്കാന്‍ ഉറപ്പിച്ച യുവാവ് ഒരു സൈനികനായിരുന്നു, അല്ല ,..ഞാന്‍ ആരോടാ ഈ പറയുന്നത് നാടിനു വേണ്ടി ജീവന്‍ കൊടുക്കാന്‍ എന്നു നാടു വാഴ്ത്തുന്ന സൈനികരില്‍ ഒരാളോട് ചെയ്ത ക്രൂരത എത്ര നിസ്സാരമായിട്ടാണ് ജനം മറന്നത്? കേരളം ഏതോ ഒരു സൂചിയിലൂടെ നോക്കുമ്പോ ഒന്നാമതാണത്രേ. വേറെ ആരൊക്കെയോ ആവനും,കറുപ്പിനെ നെറ്റി ചുളിഞ്ഞു നോക്കാനും ' അവരു ......ആണ് ' എന്നു ആളുകളെ ജാതി വേര്‍തിരിക്കുന്നതിലും കൂടെ ഒരു തുലാസ്സു കൊണ്ടു വരണം അതിൻ്റെ റാങ്ക് അറിയണമെങ്കില്‍. അല്ല അങ്ങനെ വന്നാല്‍ പിന്നെ താരതമ്യം ചെയ്യുന്നത് രാജ്യങ്ങളുമായിട്ടല്ലല്ലോ തിരഞ്ഞു പിടിച്ച ചില ഇന്ത്യന്‍ സംസ്ഥാങ്ങളുമായിട്ടല്ലേ ? ഞാന്‍ .... ആണ് ഞാന്‍ ഒരു ... മാത്രമേ വിവാഹം കഴിക്കൂ എന്ന കാര്‍ഡും പൊക്കി പിടിച്ച ഒരു പരുപാടി ഫേസ്ബുക്കില്‍ കണ്ടു. ' നീയൊക്കെ എന്തിനാ പഠിക്കുന്നത് നീയൊന്നും പഠിച്ചിട്ടു ഒരു കാര്യവുമില്ല'.
ഭരണത്തില്‍ ഇരിക്കുന്നവരെ താഴെ ഇടാന്‍ ഭരണിയില്‍ ഉള്ള അച്ചാറിലെ പൂപ്പല്‍ വിചാരിച്ചാലും മതി എന്നു പണ്ടു കോമ്പസ്സില്‍ മഷി ഉണ്ടോന്നു നോക്കിയ അന്ധന്മാര് തെളിയിച്ചതാണ്. ഒരു വശത്തു കോവിഡ് പ്രതിരോധം മറുവശത്തു പ്രതിപക്ഷ പ്രതിരോധം ഇതിനിടയില്‍ കൂടി ശശി സഖാവിനെ പോലുള്ളവരുടെ പൊളിറ്റിക്കല്‍ 'പര്‍ജിനെ' കുറിച്ചുള്ള ക്ലാസുകള്‍. നാവിന്റെ പിഴ നാടിന്റെ മുകളില്‍ കെട്ടി നാട്ടുഭാഷ ആക്കി ഫുള്‍ വോള്‍ട്ടജില്‍ കത്തിയ മന്ത്രി പുംഗവന്മാര്‍ ഉള്ള നാടൊക്കെ തന്നെ (ഗതികേട്) അതിന്റെ പുറകെ സ്ത്രീസമത്വത്തിനു പുതിയ തലം കണ്ടത്തിയ ശശി അണ്ണന്‍ എങ്ങനെ വഞ്ചനയെ കുറിച്ചു ക്ലാസ്സ് എടുത്തു എന്നുള്ളതാണ്. റബ്ബര്‍ മരം വെട്ടുന്നതിനെ പറ്റിയാവും സൂചിപ്പിച്ചിട്ടുണ്ടാവുക അല്ലെ ? അതിനിടയ്ക്കാണ് ബൈക്ക് പിടിച്ചു വെച്ചു എന്നും പറഞ്ഞു ഡിഫി നേതാവിൻ്റെ പ്രകടനം.
ഇങ്ങനെ കൊലവിളി നടത്താന്‍ മൗന സമ്മതമോ വല്ലതും കൊടുത്തിട്ടുണ്ടോ പാര്‍ട്ടി ? കാരണം ഒരു സര്‍ക്കാര്‍ സംവിധാനത്തെ ആണ് തോട്ടിയും തൊട്ടയുമായി ചട്ടം പഠിപ്പിക്കാന്‍ തുനിയുന്നത്. അതോ മുഖ്യമന്ത്രി പിണറായി, സഖാവ് പിണറായി ആയോ ? സമത്വം കൊടിയില്‍ അല്ല വേണ്ടത്. യുവജന പ്രസ്ഥാങ്ങള്‍ ഒത്തിരി ഉണ്ട് ഈ നാട്ടില്‍. പ്രളയത്തിലും, ഈ കൊറോണ കാലത്തും പല രാഷ്ട്രീയ ധാരയില്‍ പെട്ട ആളുകള്‍ സഹായിക്കാന്‍ മുന്നിട്ടു ഇറങ്ങി എന്നൊക്കെ ഉള്ളത് ഇതുപോലുള്ള ഒന്നു രണ്ടു സംഭവത്തോടെ മാറിക്കിട്ടും. അതോ.. ഇനി പോലീസ് വകുപ്പു ഇവരെ ഏല്‍പ്പിച്ചോ ?
കൊറോണ കാലത്തു കിളി പോകാറായി ഇരിക്കുമ്പോള്‍ ആണ് വെട്ടുക്കിളി. അതും സാധാരണ വെട്ടുക്കിളി അല്ല വേഷം മാറി പാകിസ്ഥാനില്‍ നിന്നും ഭാരതത്തിൻ്റെ പച്ചപ്പില്‍, സെന്‍സര്‍ ബോര്‍്ഡിൻ്റെ കത്രികയെക്കാള്‍ വകതിരുവില്ലാത്ത കത്രിക കയ്യില്‍ കൊണ്ടു നടക്കുന്ന ജിഹാദി വെട്ടുകിളികള്‍. പാകിസ്താനിലെ വാര്‍ത്ത അറിയാന്‍ ജനം , ടി വി തുറന്നാല്‍ മതി എന്നാണു ചില കരിങ്കാലികള്‍ പറയുന്നത്. നേപ്പാളില്‍ ഭൂപടം ഉണ്ടാക്കുന്നു, റബ്ബര്‍ എടുത്തു മായ്ക്കുന്നു, ഇന്ത്യയോട് ഗെറ്റ് ഔട്ട് ഹൌസ് എന്നു പറയുന്നു, മറുപടി പത്രസമ്മേളനത്തിലൂടെ സൈന്യം നല്‍കുന്നു.., അവസാനം നേപ്പാള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യാം എന്നു പറയുന്നു. അല്ല അപ്പൊ കൊറോണ ? ചുപ് രഹോ ചൈനക്കാര് പട്ടാളക്കാരെ കൊണ്ടു അതിര്‍ത്തിയില്‍ അഭ്യാസം കാണിക്കുന്നത് കണ്ടില്ലേ ? യുദ്ധം വരെ ഉണ്ടാവും എന്നു നിക്ഷ്പക്ഷ മാധ്യമങ്ങള്‍ അലമുറയിടുന്നു. അല്ല ഈ സാമ്പത്തിക പാക്കേജ് ? രാജ്യ സുരക്ഷാ പ്രധാനം!. ഈ കൊറോണ കാലത്തു ഈ അന്തം കമ്മി ചൈന ഇങ്ങനെ തുടങ്ങുന്നത് എന്തു കഷ്ടമാണ്.
ലോക്കഡോണ്‍ നീട്ടി നല്ല കാര്യമാണോ എന്നു ചോദിച്ചാല്‍ സേവിങ്‌സ് ഉള്ളവന് നീട്ടിക്കിട്ടിയാല്‍ എന്ത് നീട്ടിയില്ലെങ്കില്‍ എന്ത്. ഉള്ള പണിയും പോയി വേറെ ഒന്നു കിട്ടുമോന്നു അറിയാത്തവന് ഇതൊരു ഫുള്‍ഡൗണ്‍ ആണ്. പത്തു വയസ്സിനു താഴെയും അറുപതു വയസ്സിനു മുകളിലും ഉള്ളവര്‍ പുറത്തിറങ്ങരുത് ആരാധനാലയങ്ങള്‍ തുറക്കാം മാളുകളും ഒക്കെ തുറക്കുമായിരിക്കും. അതെന്താ എന്നു വെച്ചാല്‍ എന്നെ പറഞ്ഞു വിടരുതേ എന്നും പറഞ്ഞു കൊറോണ ആരാധനാലയത്തിന്റെ മുന്‍ നിരയില്‍ തന്നെ കാണുമെല്ലോ അപ്പൊ പേടിക്കേണ്ട പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പിടിക്കില്ല. മനസ്സുരുകി വിളിക്കുന്ന കൊറോണ മറ്റുള്ള വിശ്വാസികളെ കാണില്ല ഇതറിയാതെ കുറെ എണ്ണം ചുമ്മാ കിടന്നു ഒച്ച ഉണ്ടാക്കുകയാണ്. പോരാത്തതിന് യാഗം ഒക്കെ നടത്തിയില്ലേ ?. 'നന്മ നിറഞ്ഞ കൊറോണ, തൊട്ടുരുമ്മി സമൂഹം'.
ചൊറിതണം : ഇ ദളം കവികളാല്‍ സമ്പുഷ്ടം ഇതില്‍ പരമാനന്ദം ഉണ്ടോ ? കവിതാ ദളം കേട്ടു കേട്ടു കടുകട്ടി വാക്കുകള്‍ ഞാനും അനര്‍ഗളം നിര്‍ഗളം കുത്തി ഇളക്കി ബിടുന്നു . മഴക്കാലത്തെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പോലെ കവിതാ ആണോ കഥയാണോ എന്നറിയാത്ത വണ്ടര്‍ഫുള്‍ രചന . പലതിന്റെയും താഴെ നല്ല കവിതാ എന്നു പറഞ്ഞതു കൊണ്ട് കവിതാ ആണെന്ന് മനസിലായി. സാറെ ശനിയന്റെ ഈ ആഴ്ചത്തെ കുത്തികുറിപ്പു മുറിച്ചു അടുക്കടുക്കായി താഴോട്ട് കൊടുത്താല്‍ എനിക്കും പറയാമായിരുന്നു, ഞാന്‍ ഒരു മഹാകാവ്യം എഴുതി എന്നു . എല്ലാ കവിതകളെയും ഞാന്‍ കൊള്ളില്ല എന്നു പറയില്ല .പക്ഷെ, ചിലതിനെ കവിതാ എന്നു വിളിച്ചാല്‍ കവികളെ കപികളാക്കുന്ന പരുപാടി ആയിപ്പോകും. ഒരൊറ്റ വാക് കൂടി പറഞ്ഞോട്ടെ- ' നാര്‍സിസ്റ്റ് ' ;ചിലരെ മനസ്സറിയാതെ വിളിച്ചു പോകും. എൻ്റെ ഒരു കുഞ്ഞി കവിതാ കൂടി നിങ്ങള്‍ അനുഭവിക്കണം, അങ്ങനെ വിട്ടാല്‍ പറ്റില്ലലോ .
രാഹു ഒരു കിലോ.
പരല്‍ പള്ളത്തിയോട് പറഞ്ഞു
റേഷന്‍ കാര്‍ഡ് ഉണ്ടോ മണ്ണണ്ണ ഇല്ല.
പള്ളത്തി പറഞ്ഞു ദൂരെ പോ
എന്റെ ഫോണ്‍ നമ്പര്‍ തരില്ല
വാരല്‍ പേരാലിനോട് ചോദിച്ചു
പൂവുണ്ടോ അന്‍പത് രൂപയ്ക്കു
നാളെ എന്റെ പതിനാറടിയന്തരമാണ് .
എല്ലാവര്‍ക്കും ഈ അവാര്‍ഡ് കിട്ടിയ കവിയുടെ നന്ദി .
♥


0 Comments