ബോട്‌സ്വാന യാത്ര | ലീലാമ്മ തോമസ്.. തൈപ്പറമ്പില്‍

വിടെ ദുരൂഹകഥതകള്‍ ഒരുപാടുണ്ട് മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്കുന്ന  ഈ സ്ഥലം വളരെ ഭംഗിയുള്ളതാണ്.
നടന്നുപോകുന്ന വഴിയുടെ  ഇരു വശത്തായി മരങ്ങള്‍.  മരത്തില്‍ സ്ത്രീകളുടെ  മാറിടം പോലെ മുഴച്ചുനില്‍ക്കുന്നു. 
അതു കണ്ടുചിരിക്കാന്‍പാടില്ല. 

നൂറുകണക്കിനാളുകള്‍ അപ്രത്യക്ഷമാകുന്ന അസ്വസ്ഥമായ ഈ വനത്തില്‍ ആരെങ്കിലും പ്രവേശിച്ചാല്‍ അവരുടെ മനസിനെ ആ അദൃശ്യശശക്തി  നിയന്ത്രിച്ചു  അപ്രതീക്ഷത്യക്ഷനാക്കും. മൊബൈല്‍ സാധ്യമല്ല. 

ഈ സ്ഥലം കൊള്ളില്ലയെന്നു പറഞ്ഞാല്‍ ഒരു പുക പോലെ അദൃശ്യ ശക്തി പൊക്കികൊണ്ടുപോകും... ഇവിടെ ഫോട്ടോയെടുക്കാന്‍ പറ്റില്ല. കുട്ടികള്‍ കരയാന്‍പറ്റില്ല. പെട്ടന്നപ്രത്യക്ഷമാകും. അങ്ങനെയാണ് നന്‍ഗാനി മൗണ്ടന്‍.


ലേഖിക യാത്രയ്ക്കിടയില്‍
ലേഖിക യാത്രയ്ക്കിടയില്‍
അതിസുന്ദരി ആണ്... പക്ഷേ അതുപോലെ കുഴപ്പക്കാരിയും. 
ഒരുപാടു ഞെട്ടിക്കുന്ന നിഗൂഢതകള്‍, അനുഭവങ്ങള്‍ ഒക്കെയുണ്ട്. അതു  എഴുതുവാന്‍ എനിക്കിപ്പോഴും  പേടി തോന്നുന്നു. 

ഞങ്ങള്‍  മൗണ്ടനിലേക്ക് നടന്നുനീങ്ങുമ്പോള്‍  ഞങ്ങള്‍ക്കു മുന്‍പില്‍  പോയവര്‍, ഭക്ത്യാദരവോടെ പോകുന്ന കണ്ടു, ഞങ്ങളും അവിരെപോലെ  മിണ്ടാതെ  യാത്രചെയ്തു. 
എന്നാല്‍ ഞങ്ങളുടെകൂടെ വന്ന ലില്ലിപോള്‍ കുട്ടികളുമായി വാശിയോടു അഹങ്കാരമനസ്സോടു  മുന്നോട്ടു നീങ്ങുന്നു...അനുസരണയില്ലാത്ത  ലില്ലിപോള്‍ പേടിയില്ലാതെ 
'ഉറക്കെസംസാരിച്ചാലെന്താ? കാണട്ടെ, എന്നലറി. 

അഞ്ച് മിനിറ്റ് കഴിഞ്ഞില്ല  പെട്ടന്നു ഭയങ്കരമായ പുക വന്നു, 
ലില്ലിപോളിനെ വലിച്ചുകൊണ്ടുപോയി... ഓര്‍ക്കുമ്പോളിപ്പോഴും  പേടി തോന്നുന്നു.  മൂന്നുദിവസം  പോലീസിന്റെ ശക്തമായ അന്വേഷണം കഴിഞ്ഞു കൊണ്ടുവരുന്നത് 
ദേ ആ ഫോട്ടോയില്‍ നോക്കു.... എനിക്കു ബാക്കി എഴുതാന്‍ പേടിയാകുന്നു... കാരണം മൈക്കിളെന്ന  ഒരു  വെള്ളക്കാരന്‍ ഇങ്ങനെ അനുഭവമുണ്ടായ കാര്യം സാക്ഷി പറഞ്ഞു. 

ഒരു അഭിപ്രായസ്വാതന്ത്ര്യം ഇല്ലത്ത യാത്ര.  എല്ലാവര്‍ക്കും ഭയം..., ഭയപെട്ടു നടന്നു വരുന്ന ലില്ലിപോളിനെ പോലീസിന്റെ പരിശ്രമഫലമായി കണ്ടു കിട്ടി. 

പിന്നൊരു സംഭവമുണ്ട്. അതിങ്ങനെയാണ്.  ഇസ്രായേലില്‍  നിന്നും  ആള്‍ക്കാര്‍ റിവര്‍ പണിയാന്‍ വന്നു,  നേരംവെളുത്തപ്പോള്‍  ആളുകളെ കാണാനില്ല.. വണ്ടികളെല്ലാം അങ്ങു  മാറി കിടക്കുന്നു.. ഇസ്രായേല്‍ക്കാര്‍  ജീവനുംകൊണ്ടോടി. 

Post a Comment

0 Comments