കൂട്ടുകൃഷി | അരുൺ മുരളീധരൻ



അന്നു വൈകിട്ടാണ് യെശമാൻ വന്നത് . അയാളോട് പറഞ്ഞു " നിന്റെ പറമ്പു മുഴുവൻ കാടുപിടിച്ചു കിടക്കുകയാണെല്ലോ? വെട്ടി കളഞ്ഞൂടെ "

" പിള്ളേരു സ്കൂളിൽ നിന്നും കൊണ്ടു വന്ന തൈകളാണ് യെശമ... പിന്നെ താനേ പൊട്ടിമുളച്ച ചക്കരമാവും, വരിക്ക ചക്കയും, ആഞ്ഞിലിയും ... അങ്ങുന്നു പറഞ്ഞത്... നേരാ കാട് പിടിച്ചു, പാഴ്ച്ചെടികളെ കൊണ്ടു " അയാൾ തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു.

" ആ ..അതെല്ലാം വെട്ടി കള. ഈ കാലത്തു ആരാ ചക്കര മാവ് വെച്ചു പിടിപ്പിക്കുന്നത് ? ഞാൻ എന്റെ കിളിക്കൂട്ടിൽ നിന്നും മുന്തിയ ഇനം മുട്ടകൾ തരാം . കുഴിച്ചിട്ടാൽ പെട്ടന്നു വിരിയും "

" അവിടുത്തെ ഇഷ്ടം , അങ്ങയെ പോലുള്ളവർ സഹായിക്കുന്നത് തന്നെ മഹാഭാഗ്യം "
നെല്ലിയും ആഞ്ഞിലിയും വരിക്ക പ്ലാവും വേരോടെ പിഴുതു . ആ വലിയ പറമ്പു സൂര്യന്റെ ചൂടേറ്റു ചുട്ടു പഴുത്തു .

യെശമാൻ തന്ന പലവർണത്തിലുള്ള മുട്ടകൾ അയാൾ ആ പറമ്പിൽ കുഴിച്ചിട്ടു . മുട്ടകൾ വിരിഞ്ഞു മയിലും കുയിലും മാടപ്രാവും പുറത്തു വന്നു . മഞ്ഞക്കിളിയും ഓലേഞ്ഞാലികളും വിരുന്നു വന്നു .

" കിളികളുടെ ശബ്ദം എത്ര മനോഹരമാണ് " യജമാനൻ പറഞ്ഞു.

" സത്യം യെശമ!! എന്തൊരു ഭംഗി എന്റെ ... അവിടുത്തെ പറമ്പ് സ്വർഗ്ഗ തുല്യമായി "

കിളികൾ യെജമാനന് നന്ദി പറഞ്ഞു . അയാൾ യെജമാനനെ ഭക്തിയോടെ നോക്കി.

പാടി മടുത്തപ്പോൾ കിളികൾ യെജമാനന്റെ കൂട്ടിലേക്ക്‌ തിരികെ പോയി .
പറമ്പിലെ മണ്ണിരകളെ അവർ ഭക്ഷണമാക്കിയതിനാൽ തരിശായ ആ പറമ്പിൽ കുറച്ചു കിളിത്തൂവലുകൾ മാത്രമായി ഒഴുകി നടന്നു.


Post a Comment

0 Comments