ദക്ഷ 2020 - ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.

മാവിലിക്കര :നാഷണൽ സർവ്വിസ് സ്കീം, ബിഷപ്പ്മൂർ കോളേജ് സംസ്ഥാന തലത്തിൽ മേയ് 29,30 ദിനങ്ങളിലായി ഇരുന്നൂറിലധികം എൻ. എസ്. എസ്.  വോളന്റിയേർസിനെ ഉൾപ്പെടുത്തി കൊണ്ട് നിള ഫൗണ്ടേഷൻ, തിരുവനന്തപുരം, നാഷണൽ യൂത്ത് കൗൺസിൽ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ "ദക്ഷ 2020"  ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. നിള ഫൗണ്ടേഷൻ ഡയറക്ടർ എസ് .സലീന "ഹാപ്പിനെസ് ആൻഡ്  വെൽബീയിങ്, സോഷ്യൽ എന്റർപ്രെന്യൂർഷിപ്‌ ഇൻ വൊളന്റിയറിസ്സം" എന്നീ വിഷയങ്ങളിൽ രണ്ടു ദിവസങ്ങളിലായി  വോളന്റീയേഴ്‌സുമായി സംവദിച്ചു. ബിഷപ്പ്മൂർ കോളേജ് നാഷണൽ സർവ്വിസ് സ്കീം സംഘടിപ്പിച്ച "ദക്ഷ 2020"- ന്റെ ഉദ്ഘാടനം  ബഹുമാനപ്പെട്ട ഡോ:ഷാജി എ,  (പ്രോഗ്രാം കോ-ഓർഡിനേറ്റർ നാഷണൽ സർവ്വീസ് സ്കീം,യൂണിവേഴ്സിറ്റി ഓഫ് കേരള) നിർവ്വഹിച്ചു. ബിഷപ്പ്മൂർ  കോളേജ് പ്രിൻസിപ്പൽ ഡോ:  ജേക്കബ്‌ ചാണ്ടി ആശംസ നേർന്നു. നാഷണൽ യൂത്ത് കൗൺസിൽ ഓഫ് ഇന്ത്യ യുടെ കേരള വൈസ് പ്രസിഡന്റ് അവിനാഷ് അശോക് രണ്ട് ദിവസമായി നടന്ന  ഓൺലൈൻ വെബിനാർ മോഡറേറ്റ് ചെയ്തു. ബിഷപ്പ്മൂർ കോളേജിന്റെ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസേഴ്സ് ഡോ:സജി കരിങ്ങോല ഡോ:ദീപ തോമസ് എന്നിവർ പങ്കെടുത്തു. വിവിധ  കലാപരിപാടികൾ സംഘടിപ്പിച്ചും കൊണ്ട് "ദക്ഷ 2020"  ഓൺലൈൻ വെബിനാർ പുതുമയായി മാറി.


Post a Comment

0 Comments