കൊറോണ ബോധവത്കരണം വ്യത്യസ്തമായ വഴിയിലൂടെ കേരളീയം സാംസ്കാരിക സമിതി

കരിമുളയ്ക്കൽ: കൊറോണ ബോധവത്കരണത്തിന്റെ  ഭാഗമായി നെഹ്രുയുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കേരളീയം സാംസ്കാരിക സമിതി തിരുത്തിയിൽ ജംഗ്ഷൻ ബസ്റ്റോപ് ശുചിയാക്കുകയും ചുവരുകൾ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു മനോഹരമാക്കുകയും ചെയ്‌തു.

രണ്ടു ദിവസം നീണ്ട പരിപാടി ചുനക്കര പത്താം വാർഡ് മെമ്പർ നിഷ ഉണ്ണി ഉദ്ഘാടനം ചെയ്തു. കേരളീയം  സാംസ്കാരിക സമിതി
രക്ഷാധികാരി കരിമുളയ്ക്കൽ അജയകുമാറിന്റ മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ കേരളീയം കലാഗ്രാമത്തിലെ നിരവധി കലാകാരന്മാരും ക്ലബ്ബ് അംഗങ്ങളും സാമൂഹിക അകലം പാലിച്ചു ഘട്ടം ഘട്ടമായി പങ്കെടുക്കുകയുണ്ടായി.

ശുചീകരണത്തോടൊപ്പം ചുമർ ചിത്രത്തിലൂടെ ബോധ വൽക്കരണവും എന്ന  ആശയത്തിനു വൻ സ്വീകാര്യത തന്നെ ലഭിച്ചു.


Post a Comment

0 Comments