ലക്ഷ്മികുട്ടിയെ .... ശരവണൻ വന്നു. ഗോപാലൻ ചേട്ടൻ വിളിച്ചു പറഞ്ഞു.അടുക്കളയിൽ ജോലിയിൽ മുഴുകിയിരുന്ന ലക്ഷ്മിക്കുട്ടി വളരെ സന്തോഷത്തോടെ ഓടി ഉമ്മറത്തെത്തി.എന്റെ ശരവണാ നിങ്ങൾ ഇനി ഇപ്പോഴെങ്ങും വരികയില്ലെന്നാണ് വിചാരിച്ചത് .എന്തായാലും നിങ്ങൾ വന്നത് നന്നായി.ഞങ്ങൾ ആകെ വിഷമിച്ചിരിക്കുകയായിരുന്നു.
പത്താംതീയതി പൈസ കൊടുക്കാമെന്ന്പപ്പു മൊതലാളിയോട് വാക്കു പറഞ്ഞതായിരുന്നു. മകളുടെ കല്യാണത്തിന് സ്വർണ്ണം വാങ്ങാൻ വാങ്ങിയ കടമിനത്തിൽ പപ്പു മൊതലാളിക്ക് അൻപതിനായിരം രൂപകൂടി കൊടുക്കാനുണ്ട്.കൃത്യ സമയം തിരികെ കൊടുക്കുന്നത് കൊണ്ടാണ് ചോദിക്കുമ്പോൾ പണം തരുന്നത് വാക്കുമാറിയാൽ മൊതലാളി പിണങ്ങും പിന്നെ വലിയ ദേഷ്യമാ.
ശരവണൻ വട്ട പലിശക്ക് ആവശ്യക്കാർക്ക് പണം തരുന്നത് കൊണ്ടല്ലേ തുരുത്തു നിവാസികൾ ഓരോന്ന് സാധിക്കുന്നത്. എല്ലാ ശനിയാഴ്ചയും ശരവണൻ വരും എന്ന ചിന്തയിലാണ് അവർ കഴിഞ്ഞു കൂടുന്നത്. എന്തെങ്കിലും കാരണത്താൽ ശരവണൻ വന്നില്ലെങ്കിൽ ഭയങ്കര സന്തോഷമാ ഈയാഴ്ച രക്ഷപെട്ടല്ലോയെന്ന്. വാങ്ങിയ പൈസ കൊടുത്തു തീർത്തിട്ടു പുതിയത് വാങ്ങാനുള്ള വെപ്രാളം.
ഏതോ നാട്ടിൽ നിന്നും ഇവിടെയെത്തിയാതൊരുറപ്പും കൂടാതെ പണമിടപാടു നടത്തുന്ന ശരവണൻ ചിലപ്പോൾ ദൈവത്തെപ്പോലെയാണ്. പൈസ പലിശ സഹിതം കണക്കു പറഞ്ഞു വാങ്ങുമെങ്കിലും പിരിവു തീരാൻ നേരം എന്തെങ്കിലുമോക്കെ വിട്ടുവീഴ്ച ചെയ്തു കൊടുക്കുന്നത്കൊണ്ട് ഇടപാടുകൾ വലിയ കുഴപ്പമില്ലാതെ നടന്നു വരുന്നു.
പപ്പു മൊതലാളിക്ക് പത്താം തീയതി അൻപതിനായിരം രൂപ കൊടുക്കണം അത്രയും രൂപ സംഘടിപ്പിച്ചു തരണം ലക്ഷ്മിക്കുട്ടി ശരവണനോട് പറഞ്ഞു.ഞാൻ ഇപ്പൊ എന്തു പറയാൻ നോക്കട്ടെ എന്ന് ശരവണനും പറഞ്ഞു. " കൊറോണ" മൂലം ലോക്ക് ഡൗൺ ആയതു മുതൽ ശരവണൻ തുരുത്തിൽ വന്നിട്ടില്ല.
ഇടപാടുകൾ നടത്താനും കഴിഞ്ഞിട്ടില്ല.തുരുത്തു നിവാസികൾ പത്തു നാൽപ്പതു ദിവസമായി ജോലിയും കൂലിയുമില്ലാതെ വീട്ടിലൊതുങ്ങി വീർപ്പു മുട്ടുകയാണ്.ചില സംഘടനക്കാരും സർക്കാർ നൽകുന്ന സൗജന്യ റേഷനും കിറ്റുമൊക്കെ കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. ഈ വരവിൽ കാര്യമായി കാശൊന്നും കിട്ടിയില്ല.ജോലിയും വേലയുമില്ലെങ്കിൽ തുരുത്തു നിവാസികൾ ശരവണനിൽ നിന്നും പണം വാങ്ങി ചിലവാക്കും കിട്ടുമ്പോൾ കുറെശ്ശേ കൊടുക്കും. എന്തായാലും കൊറോണാ ലോക്ക് ഡൗൺ മൂലം വീട്ടിൽ ഇരുന്ന തുരുത്തു നിവാസികൾ ഉള്ള സ്ഥലത്തൊക്കെ കുറച്ചൊക്കെ പച്ചക്കറി നട്ടു വളർത്തിയതിനാൽ മിക്കവാറും എല്ലാ വീട്ടിലും കാര്യമായി പച്ചക്കറികൾ കിട്ടി തുടങ്ങി.
ഇങ്ങനെയുള്ള ഒത്തിരി നേട്ടം കൊറോണ കൊണ്ടുണ്ടായി. സർക്കാർ നിർദ്ദേശവും ആരോഗ്യ പ്രവർത്തകർ ഇടയ്ക്കിടെ പറയുന്നതും കൊണ്ടും കൈകൾ ഇടയ്ക്കിടെ കഴുകിയും വീടും പരിസരവും വൃത്തിയായും വെടിപ്പായുംസൂക്ഷിച്ചും .കൃത്യമായി അകലം പാലിച്ചു മോക്കെ കഴിഞ്ഞതിനാൽ തുരുത്തു നിവാസികൾക്ക് ഭയപ്പെടേണ്ടി വന്നില്ലാ.
പല കാരണങ്ങളാലും മനസ്സുകൊണ്ട് അകന്നവർ അടുക്കുകയും അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങൾ പറഞ്ഞു തീർക്കാനും.ആഘോഷങ്ങളും ആടംബരങ്ങളുമില്ലാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുവാനും പരസ്പരം ഇല്ലായ്മയറിഞ്ഞു പങ്കുവെയ്ക്കുവാനും കഴിഞ്ഞതു ഒരു വലിയ അനുഗ്രഹമായി തുരുത്തു നിവാസികൾക്ക് തോന്നാതിരുന്നില്ല ശനിയാഴ്ച അൻപതിനായിരം രൂപയുമായി വരുമെന്ന് പറഞ്ഞ ശരവണനെ കാണാതായപ്പോൾ ഗോപാലനും ലക്ഷ്മികുട്ടിക്കും വല്ലാത്ത പ്രയാസമായി പപ്പു മൊതലാളിയോടെ എന്ത് പറയും.
രണ്ടുപേർക്കും വല്ലാത്ത പ്രയാസമായി ഉള്ളു പിടയുകയാണ് ഇനിയെന്തു ചെയ്യും. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പപ്പു മൊതലാളിയുടെ കാര്യസ്ഥൻ പരമുചേട്ടൻ വീട്ടിലെത്തി ഗോപാലനും ലക്ഷ്മികുട്ടിയും എന്ത് പറയുമെന്നറിയാതെ അങ്കലാപ്പിലായി ഇനിയെങ്ങനെ കടം പറയും. പരമുപിള്ള വളരെ വിനയത്തോടെ പറഞ്ഞു ഞാൻ പണം വാങ്ങാൻ വന്നതല്ല അത് വേണ്ടാ എന്ന് പറയാൻ വന്നതാ നിങ്ങൾ പരിഭ്രമിക്കേണ്ട. പപ്പു മൊതലാളി പണം വേണ്ടാന്നു പറയാൻ കാരണം പരമു വിശദീകരിച്ചു.
മുതലാളിയുടെ ഗൾഫിലുള്ള മകനും മരുമകൾക്കും കൊച്ചു മകനും കൊറോണ പിടിപെട്ട് ആശുപത്രിലായിരുന്നെന്നും ദൈവ കൃപയാൽ എല്ലാവരും രോഗം ഭേദമായി ആശുപത്രി വിട്ടെന്നും അവർ ഒത്തിരി പ്രയാസമനുഭവിച്ചെന്നും പണം കൊണ്ടെല്ലാമാവില്ലെന്നും മനുഷ്യപറ്റുള്ള മനുഷ്യരെയാണ് വേണ്ടതെന്നും ജീവിതത്തിൽ വിട്ടുവീഴ്ചയാവശ്യമാണെന്നും ഒക്കെ മനസ്സിലായതിനാൽ കടക്കാരുടെ കടങ്ങൾ എഴുതി തള്ളുന്നതിനും.തുരുത്തു നിവാസികൾക്ക് മുഴുവൻ ഒരു മാസത്തേക്കുള്ള പലവ്യെഞ്ജന സാധനങ്ങൾ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആ വിവരം പറയാൻ വന്നതാണെന്ന് പരമുപിള്ള പറഞ്ഞു.ഇതൊക്കെ കേട്ട് രണ്ടുപേരും അതിശയിച്ചിരുന്നു.
കൊറോണ പലരുടെയും കണ്ണ് തുറപ്പിച്ചെന്നും ഇതൊക്കെ ദൈവ കൃപയായിരിക്കും എന്ന് പറഞ്ഞു പരമുപിള്ള യാത്ര പറഞ്ഞു. തമിഴ് നാട്ടിൽ നിന്നും പച്ചക്കറി ലോറിയിൽ കയറി വന്ന ശരവണന് ലോറി ഡ്രൈവർ ക്ക് പോസിറ്റിവായതിനാൽ നിരീക്ഷണത്തിൽ ആക്കുവാനായി പോലീസുകാർ പിടിച്ചുകൊണ്ടു പോയതായി കവലയിൽ ആരോ പറയുന്നതു കേട്ടു.
രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
0 Comments