കോഴിക്കോട്: എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവും മദിരാശി നിയമസഭാംഗവും ആയിരുന്ന ശ്രീ എം . കെ .പത്മപ്രഭഗൗഡരുടെയും ശ്രീമതി മറുദേവി അവ്വയുടെയും മകനായി കൽപറ്റയിൽ 1936 ജൂലായിൽ ജനിച്ചു .കല്പറ്റ എസ . കെ .എം . ജെ ഹൈസ്കൂളിലും കോഴിക്കോട് സാമൂതിരി കോളേജിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തുടർന്നു മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്വചിന്തയിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം. ബി .എ യും കരസ്ഥമാക്കി .
ശ്രീ ജയപ്രകാശ് നാരായണൻ സോഷ്യലിസ്റ്റ് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. എ . കെ . ജി , രാംമനോഹർ ലോഹ്യ തുടങ്ങിയ നിരവധി നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ശ്രീ വീരേന്ദ്രകുമാർ അടിയന്തരാവസ്ഥ കാലത്തു ജയിലിലും ഒളിവിലും കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയം ,മതം, ദർശനം, സാഹിത്യം സാമൂഹിക ശാസ്ത്രം തുടങ്ങി അനവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചു. 1997ഇൽ ഏറ്റവും മികച്ച സാഹിത്യ കൃതിക്കുള്ള ഓടകുഴൽ സമ്മാനവും 1997 ലെ സഹോദരൻ അയ്യപ്പൻ പുരസ്കാരവും "ആത്മാവിലേക്ക് ഒരു തീർത്ത യാത്ര എന്ന ഗ്രന്ഥത്തിന് ലഭിച്ചു.
1987 ഇൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . കേന്ദ്ര മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രി ആയും തൊഴിൽ വകുപ്പിൽ സഹമന്ത്രി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2018 മുതൽ ജെ ഡി യു സീറ്റിൽ രാജ്യസഭാ അംഗമായിരുന്നു.
പത്ര മാധ്യമ ലോകത്തിലെ ഒഴിച്ചുകൂടാൻ ആവാത്ത വ്യക്തിത്വം ആയിരുന്ന ശ്രീ വീരേന്ദ്ര കുമാർ മാതൃഭൂമിയുടെ എം ഡി കൂടി ആയിരുന്നു.ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് അംഗം, കോമൺവെൽത്ത് പ്രസ് യൂണിയൻ അംഗം.വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് അംഗം,ദി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ എന്നി ചുമതലകളും വഹിച്ചിട്ടുണ്ട് . ഇന്ത്യൻ പത്രപ്രവർത്തനത്തിലെ അതികായകന് ഇ ദളത്തിൻ്റെ ആദരാഞ്ജലികൾ .

0 Comments