മരണം മാസ്സാവുന്നത് ഇവിടെയാണ്



ലോക്കഡോൺ തുടക്കത്തിൽ  മാധ്യമങ്ങളിൽ വൈറലായ ഒരു താളവും ഒരുപാട് ആളുകളിൽ  ചിരിപടർത്തിയ ഒരു വീഡിയോയുുമാണ് ശവമഞ്ചം തോളിൽ ഏറ്റി  നൃത്തം വെയ്ക്കുന്ന, തലപ്പാവും മേങ്കിയും അണിഞ്ഞ ഒരു കൂട്ടം ആഫ്രിക്കൻ യുവാക്കൾ. 

ആഫ്രിക്കൻ രാജ്യമായ ഘാന എന്ന രാജ്യത്തെ മരണാന്തര ചടങ്ങുകൾ ഇങ്ങനെ ആണ് എന്ന് പറയാം. ഘാനക്കാർക്കു മരണം പ്രിയപെട്ടതൊന്നും അല്ല എങ്കിലും മരണ ശേഷം മരണാന്തര ചടങ്ങുകൾ ആടിയും പാടിയും സന്തോഷത്തോടെ നടത്തിയാൽ മാത്രമേ മരണപ്പെട്ട ആളുടെ ആത്മാവിനുപരലോകത്തേക്കു പ്രവേശിക്കാൻ കഴിയുകയുള്ളു എന്നത് ഘാനക്കാരുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസം ആണ്. 
അതുകൊണ്ടു തന്നെ അവർ ശവസംസ്കാര ചടങ്ങുകളിൽ ഒരു കുറവും വരുത്താറില്ല ആർഭാടമായിട്ടു തന്നെ അത് നടത്തും . സമൂഹത്തിൽ കുടുംബത്തിന്റെ നിലയും  വിലയും അളക്കുന്ന ഒരു ഏർപ്പാട് കൂടിയാണ് ഈ ശവസംസ്കാര ചടങ്ങുകൾ .

ആട്ടവും പാട്ടും ഒക്കെ ഉണ്ടെങ്കിലും ഘാനയിൽ ഒരാൾ മരണപ്പെടുന്നത് മുതൽ കുഴിമാടത്തിൽ ആകുന്നതുവരെ ഒത്തിരി കടമ്പകൾ ഉണ്ട്. സാധാരണഗതിയിൽ, മരണപ്പെട്ട ആളുടെ മൃതശരീരം മരിച്ചയാളുടെ വീട്ടുകാർക്ക് വിട്ടു കൊടുക്കുക എന്നത് മിക്ക രാജ്യങ്ങളും ചെയ്തുവരുന്നതാണ് എന്നാൽ ഘാനയിൽ സ്ഥിതി ഒരൽപം വ്യത്യസ്തമാണ് . മരണപ്പെട്ട ആളുടെ ഭാര്യയും കുട്ടികളും അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ എന്നവർക്ക്  മൃതദേഹത്തിൽ അധികാരങ്ങൾ കുറവായിരിക്കും. ഘാനയിലെ നിയമവും അനുശാസിക്കുന്നത് ഇതാണ്. മരണപ്പെട്ട ആൾ ജനിച്ച കുടുംബത്തിലെ അംഗത്തിനാണ് മരണാന്തര  ചടങ്ങുകൾക്ക് മുഖ്യ നേേതൃത്വം ആര്  വഹിക്കും എന്ന് തിരഞ്ഞെടുക്കാൻ അവകാശം.

 ചടങ്ങുകൾക്ക് നേതൃത്വവും നല്കുന്ന ആളെ തിരഞ്ഞെടുത്താൽ പിന്നെ ചരമ അറിയിപ്പ്, ചടങ്ങുകൾക്കുള്ള ആളെ ക്ഷണിക്കൽ തുടങ്ങിയവ  ഈ പ്രതിനിധിക്കും  കുടുംബക്കാർക്കും ഉള്ള അവകാശമാണ്. മരിച്ച ആളുടെ ഗൃഹത്തിലെ അടുത്ത അവകാശി ആര് എന്ന് തീരുമാനിക്കാൻ വരെ ഈ പ്രതിനിധിക്ക് അവകാശം ഉണ്ട് . കുടുംബ വഴക്കോ അല്ലെങ്കിൽ ബന്ധുക്കളുമായി അടുപ്പത്തിൽ അല്ലാതെയോ ആണ് വ്യക്തി മരിച്ചത് എങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും . കുടുംബ വഴക്കു പറഞ്ഞു തീരുന്നത് വേറെ മൃതദേഹം സൂക്ഷിക്കേണ്ടതാണ് വരും .മരിച്ച ആളുടെ ഭാര്യയെയും കുട്ടികളെയും ചിലപ്പോൾ ഈ ആലോചനയോഗങ്ങളിൽ ക്ഷണിച്ചില്ല എന്നും വരാം .
നൃത്തം മാത്രമല്ല ഒരു ഘാന മരണാന്തര ചടങ്ങിനെ വ്യത്യസ്തമാകുന്നത് . ശവപെട്ടികളും ഈ ചടങ്ങിലെ മുഖ്യആകര്ഷണങ്ങളിൽ ഒന്നാണ് .പലരീതിയിലും തരത്തിലും ഉള്ള ശവമഞ്ചങ്ങൾ ഘാനയിൽ നിത്യകാഴ്ചയാണ് . ചെരുപ്പുകുത്തിയുടെ അടക്കം ആണെങ്കിൽ ശവപ്പെട്ടി ഷൂവിൻ്റെ രൂപത്തിൽ ആവും , ഒരു കൊക്കോ കർഷകൻ്റെത് കൊക്കോ പഴത്തിന്റെ രൂപത്തിലും .

പാട്ടും ആട്ടവും മാത്രമല്ല ആൾക്കൂട്ടവും ഒരു ഘാന ശവസംസ്കാര ചടങ്ങിൽ ഒഴിച്ചുനിർത്താൻ പറ്റാത്തതാണ് .ഇത്രയൊക്കെ സന്നാഹം ഒരുക്കുന്നതിന് ചിലവും കുറച്ചൊന്നും അല്ല ഏതാണ്ട് പതിനൊന്നു മുതൽ ഇരുപതു ലക്ഷം വരെ ചിലവുണ്ട് ഈ ശവസംസ്കാരത്തിനു !.


Post a Comment

0 Comments