ആധാർ | കെ.കെ. സിദ്ധിക്ക്


ലിയാണ്ടാഫെര്‍ണാണ്ടസ് പള്ളിമുറ്റത്തെത്തുമ്പോള്‍ അവിടവിടെയായി കുറെ പേര്‍ കൂടി നില്പുണ്ട്' കൊച്ചുകുട്ടികള്‍ മാതാവിന്റെ രൂപക്കൂടിനുമുന്നില്‍എന്തിനോ ആയി നോക്കി നില്ക്കുന്നു. വിശാലമായ പള്ളി മുറ്റത്ത്കഴിഞ്ഞ ദിവസം അവസാനിച്ച മാതാവിന്റെ തിരുനാള്‍ പന്തലുകള്‍ പൊളിച്ചിട്ടില്ല.    
കൂട്ടം കൂടിനിലക്കുന്നവര്‍ തലേ രാത്രിയിലെ വെടിക്കെട്ടിന്റെ മാഹാത്മ്യം വിളമ്പുകയാണ്.
'' നമ്മുടെ ഈ ഏരിയായില്‍ അടുത്ത കാലത്തെന്നും ഇത്രയ്ക്ക്ഗംഭീര വെടിക്കെട്ടു നടന്നിട്ടില്ല. അതിലൊരാള്‍ പറഞ്ഞു. പുത്തന്‍കൂറ്റുകാരനെങ്കിലും, ചാമപറമ്പില്‍ ഔതച്ചനും, മക്കളും, അവരുടെ ഡംഭ്‌നിലനിര്‍ത്തി. പത്തുലക്ഷം രൂപയാകത്തിച്ചു പൊട്ടിച്ചും കളഞ്ഞത്. ആകാശത്ത് എത്രതരം കുടകളാണ് ഉയര്‍ന്നുപൊങ്ങിയത്. കതിനകളുടെ ശബ്ദം കേട്ട് ഇനിയും ചെവി തുറന്നിട്ടില്ല. ഒരാള്‍ പറഞ്ഞു.
ലിവാണ്ടയെ കണ്ടപ്പോള്‍ ഒരാള്‍ അടുത്തയാളോട്
'എന്താ ഈ മാര്‍ഗ്ഗക്രിസ്ത്യാനിക് ഇവിടെ കാര്യം' അയാള്‍ തിരിഞ്ഞു നോക്കി.

ആ..അത് ഈ ഇടവകയില്‍അംഗമല്ലാത്ത തറനിരപ്പേല്‍ ഫെര്‍ണാണ്ടസ് പെലെന്റെ മകള്‍ ലിവാണ്ടയാണ്. 

ലിവാണ്ട പേടിച്ച് പേടിച്ച് അവരുടെ അടുത്തെത്തി. എന്നിട്ട്‌ചോദിച്ചു.
'ഏതാ അഛന്റെമേട 
ഹും..എന്താ കാര്യം: 
അച്ചനെഒന്നു കാണാനാ...   
കപ്യാരുപാച്ചന്‍ മണിമേടയിലെ ചരട് രണ്ടുപ്രാവശ്യം വലിച്ചടിച്ചത് അപ്പേഴാണ്.
'എന്തിനാ അച്ചനെകാണുന്നത് നിങ്ങടെ പള്ളിയിതല്ലല്ലോ..' 

മണിയടി കഴിഞ്ഞ് പാച്ചന്‍അതിലെവന്നു.

'പാച്ചാ..ദേ..ഈ പെണ്ണിന്പള്ളിമേടയില്‍ അച്ഛന്റെമുറിയൊന്നുകാണിച്ചു കൊടുക്ക്..'
അവള്‍ പാച്ചനുപിന്നാലെപോയി..

മേടയുടെമുന്നില്‍ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം തന്നെ നോക്കി അനുഗ്രഹിക്കുന്നതുപോലെ അവര്‍കള്‍കുതോന്നി. മേടയിലെക്കുള്ള കോവണിയുടെ അടുത്തെത്തിയപ്പേള്‍ പന്നിയിറച്ചിഎണ്ണയില്‍ വഴറ്റുന്ന മണം അവള്‍ക്കു കിട്ടി.

കോവണികടന്ന് ഇടനാഴിയിലൂടെ പാച്ചന്‍നടന്നു.നടക്കുമ്പോള്‍ പാച്ചന്റെകഴുത്തിലെ വെന്തിങ്ങ ഉലയുന്നുണ്ടായിരുന്നു. അടച്ചിട്ടവാതിലിനുമുന്നില്‍ പാച്ചന്‍നിന്നു. വാതിലില്‍തട്ടി. അല്‍പസമയം കഴിഞ്ഞ് മദ്ധ്യവയസ്സനായ ഒരാള്‍ വാതില്‍ തുറന്നു പ്രത്യക്ഷനായി.. 
'അച്ചോ..അഛനെക്കാണാനാണി കിടാവ് വന്നിട്ടുളളത്.

ലുങ്കിയും മടക്കിക്കുത്തി, തലയില്‍ വട്ടക്കെട്ടുംകെട്ടി കയ്യില്‍ ഒരു പുസ്തകവുമായിഒരാള്‍. പാച്ചന്‍ അച്ഛന്‍ എന്നു വിളിക്കുംപോഴാണ്. പള്ളിയിലെ കത്തനാരാണെന്ന് അവള്‍ക്ക്തിരിഞ്ഞത്.
'ഉം...നീ ഏതാ കൊച്ചേ..അച്ചന്‍അവളോട് ആരാഞ്ഞു.
പാച്ചനാണ് മറുപടി പറഞ്ഞത്. 

തറനിരപ്പേല്‍ ഫെര്‍ണാണ്ടസ് പുലയന്റെ മോളാണഛോ...

ഏത് സഭ പുറത്താക്കിയ ഫര്‍ണാണ്ടസോ..

അതെ അച്ഛോ.

ഉം.. പാച്ചന്‍ പൊയ്‌ക്കോ... പാച്ചന്‍ തിരിച്ചുപോയി...

ഉം..എന്താ കാര്യം..അച്ചന്‍ .ആരാഞ്ഞു. 

അഛോ.. എന്റെ അച്ചച്ചന്‍മരിച്ചു. അടക്കാന്‍ ഞങ്ങള്‍ക്കുസ്ഥലമില്ല. പള്ളീല്‍ കുഴിച്ചിടണം..അച്ചന്‍സഹായിക്കണം...ഞങ്ങള്‍ക്കാരുമിലച്ഛോ..' 
അവള്‍ ഒരു വിധംപറഞ്ഞൊപ്പിച്ചു. 

വികാരിയച്ചന്‍ഒന്നു പതറി.. തുറിച്ചവളുടെമുഖത്തേക്കുനോക്കി. ഈ ക്ടാവ് തമാശ പറയുകയാണോ എന്നതോന്നല്‍.

നീ എന്താ പറഞ്ഞത് നിന്റെ ചാച്ചനെ ഇവിടുത്തെ സെമിത്തെരിയില്‍ കഴിച്ചിടണമെന്നോ...തമാശ പറയാനാണോ..നീ മുകളില്‍കയറിവന്നത്. 

അല്ലച്ചാ...അവള്‍ വാവിട്ടുകരഞ്ഞു.

എന്റെ ചാച്ഛന്‍കഴിഞ്ഞ വെളുപ്പിനുമരിച്ചു.ഇപ്പോള്‍താമസിക്കുന്നത് ചതുപ്പെലെ വറീതുമുതലാളീടെ കുടിലാ...അവിടെക്കുഴിയിടാന്‍മുതലാളിസമ്മതിക്കണില്ലച്ഛോ..അച്ചാഛഛനു മറ്റുപള്ളികളുമായി ബന്ധമില്ല.ഇവിടെ കല്ലറയിലെകുഴിവെട്ടുകാരനായിരുന്നല്ലോ..

'ഏയ് ഇവിടെ പറ്റില്ല ..ഇടവകമുഴുവന്‍പേരിനുവരും..നീ ഇവിടെവന്നിട്ടുമില്ല ഇങ്ങിനൊരാവശ്യം ചോദിച്ചിട്ടുമില്ല...വേഗം പൊയ്‌ക്കോ...
പുറത്തുപോ ...പോ...ഒരു മാറാരോഗിയോടെന്ന പോലെ അവളെഅയാള്‍ ആട്ടിവിട്ടു.അകത്തുകയറി വാതില്‍വലിച്ചടച്ചു..അല്പനേരം നിസ്സഹായയായിഅവളവിടെ നിന്നു. ഭിത്തിയില്‍തൂക്കിയിരിക്കുന്ന തിരുഹൃദയംകാണിച്ചുള്ള തമ്പുരാന്റെചിത്രം അവളെനോക്കി കളിയാക്കുന്നതായിഅവള്‍ക്കു തോന്നി.കണ്ണുകള്‍കവിഞ്ഞെഴുകിയ കണ്ണൂനീര്‍ കരിപിടിച്ചഅവളുടെ മേലുടുപ്പുനനച്ചു.നിരാശയായി പുറത്തേയവന്നപ്പാള്‍ കന്യാമാതാവിന്റെരൂപത്തിന്‍മുന്നില്‍ കൈകൂപ്പി പലരും നില്‍പൂണ്ടായിരുന്നു.കൊടുങ്കാട്ടില്‍ അകപ്പെട്ടഒരു യാത്രക്കാരിയെ പൊലെഅവള്‍നടന്നു. ശരീരമാകെ തളരുന്ന തുപോലെ തോന്നി. സഹായിക്കാനാരുമില്ലല്ലോ.എന്നോര്‍ത്തവള്‍ വിഷമിച്ചു.കാലുകള്‍കുഴയുന്നപോലെ തോന്നി വീട്ടിലെക്കടുക്കുംതോറും,അവര്‍ക്ക്ആകാംക്ഷയും,പരിഭ്രമവും അവളെപിടിമുറുക്കി.

വീട്ടില്‍ ചലനമറ്റുകിടക്കുന്ന അച്ചാച്ചന്‍അവളെനോക്കുന്നത് പോലെ തോന്നി. അടുത്തവീട്ടില്‍നിന്നുംവന്ന രതിചെച്ചിയും,കുട്ടികളും, അടുത്തിരിപ്പുണ്ട്.എന്തുചെയ്യും,അവള്‍ക്കൊരെത്തും പിടിയും കിട്ടിയില്ല അമ്മച്ചിയുണ്ടായിരുന്നെങ്കില്‍ഏറെ ആശ്വാസമാകുമായിരുന്നു.പക്ഷെതനിക്കു്അഞ്ചുവയസ്സുള്ളപ്പോള്‍ അമ്മച്ചിമരിച്ചു.പട്ടിണിയായിരുന്നുകാരണം.ആഹാരംകഴിക്കാതെ അമ്മച്ചി ഉള്ളത്എനിക്കുംഅച്ചാച്ചനും തരുമായിരുന്നു.ചന്തേപള്ളിലെ ശവക്കുഴി വെട്ടായിരുന്നു ചാച്ചന്. ഇതിനുപുറമേ ആരെങ്കിലും വിളിച്ചാല്‍ പല വേലയ്ക്കും പോകും.അമ്മച്ചിമരിച്ചതോടെ ചാച്ചന്‍ എന്നിലേക്ക്ഒരുങ്ങുകയായിരുന്നു.എന്നെ പഠിപ്പിക്കാനുള്ള ഓട്ടത്തിനിടയിലാണ് ക്രിസ്ത്യാനിയായത്.നീക്രിസ്ത്യാനി ആയാല്‍ മകളെസഭ പഠിപ്പിക്കുമെന്നും,ജോലിവാങ്ങി കൊടുക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.അന്നത്തെ വികാരിഅച്ഛന്‍. പാവം അച്ചാച്ചന്‍അതെല്ലാംണ്കണെടച്ചു വിശസിച്ചു.മാമോദീസമുങ്ങി,അതോടെ അച്ചാച്ചന്എയാവരുംശത്രുക്കളായി. ശവക്കുഴി കഴിക്കാനുംആരും വിളിക്കാതായി. ഒരുരണ്ടാം തരം പുലയക്രിസ്ത്യാനിയായി അച്ചാച്ചന്‍മാറി.അവഗണനയും,ഒഴിവാക്കലും,പരിഹാസവുമായപ്പോള്‍ പള്ളിയിലെപണിവേണ്ടന്നുവച്ചു.അതോടെമുഴുപ്പട്ടിണിയായി.ഇന്നലെ എനിക്ക്കടയില്‍ നിന്നും ബണ്ണ് വാങ്ങിവന്ന് എന്നെ തീറ്റിച്ചശേഷംകിടന്നതാണ്. നേരം വെളുത്തപ്പോള്‍ വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ല.പിന്നീട് ആസത്യംതിരിച്ചറിഞ്ഞു. അയ്യാച്ചല്‍ തന്നെ വിട്ടു പോയി. 

ശവമടക്കുവാന്‍ നല്ലവരായ നാട്ടുകാര്‍ ബന്ധപ്പെട്ടു. എങ്ങും കുഴിച്ചിടാനായി സ്ഥലം നോക്കിയിട്ട്കിട്ടിയില്ല.പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതു ശ്മശാനത്തില്‍ കഴിച്ചിടാന്‍ തീരുമാനിച്ചപ്പോഴാണ് അച്ചാച്ചന്റെ ആധാര്‍ അധികാരികള്‍ ആവശ്യപ്പെട്ടത്. 

' ആധാറുണ്ടേ? അവര്‍ ചോദിച്ചു. അറിയില്ല അവള്‍ പറഞ്ഞു.ആധാര്‍എന്താണെന്നുപോലും അവള്‍ക്കറിയില്ല.ആധാറില്ലങ്കില്‍പൊതുശ്മശാനത്തില്‍കുഴിച്ചിടാന്‍ അവര്‍ അനുവദിക്കില്ലന്നായപ്പോള്‍ ആ പ്രതീക്ഷയുമവള്‍ക്കു നഷ്ടമായി. 

തന്നെപോലുള്ളപാവങ്ങള്‍ക്ക് ജീവിതം ദുസ്സഹമാണെന്നവള്‍ക്കുമനസ്സിലായി. ആ ശവശരീരത്തിനടുത്തിരുന്നവള്‍കരഞ്ഞു.കറുത്ത എല്ലുന്തിയ ആ മുഖത്തവള്‍തടവികൊണ്ടിരുന്നു.ഇനി എന്തു ചെയ്യും, ആധാര്‍ അച്ചാച്ചനുണ്ടായിരുന്നോ.. തനിക്കും ആധാറില്ല. എന്താണി ആധാര്‍ ആധാറില്ലാത്തവര്‍ക്ക് ഈ മണ്ണില്‍ ഒരവകാശവുമില്ലേ ..ഒന്നുമവള്‍ക്കറിയില്ല.നേരം സന്ധ്യയായി അരണ്ട വെളിച്ചത്തില്‍ അവള്‍ അച്ഛനെനോക്കിയിരുന്നു.വന്നവര്‍ ഓരോരുത്തരായി പിരിഞ്ഞുപോയി..വിശാലമായ പറമ്പില്‍ ഒരു കൂരയില്‍ ശവവും അവളും തനിച്ചായി. കാറ്റ്ശക്തിയായിവീശിയടിക്കുന്നുണ്ട്.മേഘങ്ങള്‍കൂട്ടിമുട്ടിയുള്ള ഗര്‍ജ്ജനം അവളുടെ ചെ കിടടച്ചു. നിര്‍ത്താതെ മഴത്തുള്ളികള്‍ താഴേയ്ക്ക് കല്ലെറിയാന്‍തുടങ്ങി.കാറ്റിന്റെഗതിക്കൊപ്പംഉലയുന്നതിരിവെളിച്ചത്തില്‍ അച്ചാച്ചന്റെ മുഖത്തേയ്ക്കവള്‍നോക്കി.

'മോളെ തിരി താഴ്ത്തി അച്ചാച്ചന്റെ തൂടെ പോരു..നമ്മളെപോലുള്ളവര്‍ക്കിഭൂമി പത്ഥ്യമല്ല.. മോളെ... 

കാറ്റില്‍അണത്തതിരിതട്ടിമാറ്റി അവള്‍ അച്ചാച്ചനെ കെട്ടിപ്പിടിച്ചു കിടന്നു.പിന്നെയവിടെസൂര്യനുദിച്ചില്ല ....

Post a Comment

0 Comments