മുസാഫര്‍പൂര്‍ : ആള്‍ക്കൂട്ടവും ആരവവും ആ പിഞ്ചു കുഞ്ഞിനെ ബാധിച്ച തേയില്ല. തന്റെ 'അമ്മ എന്നെന്നേക്കുമായി വിട്ടുപോയി എന്നതറിയാതെ അവന്‍ അമ്മയുടെ പുതിപ്പിനെ വലിച്ചു മാറ്റി അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു... താനൊന്ന് തൊട്ടുവിളിച്ചാൽ ഉണര്‍ന്നൊരു മുത്തം തരുന്ന അമ്മയിന്ന് പതിവില്ലാതെ ഉറങ്ങുന്നത് ഇനി തനിക്ക് മുത്തം നല്‍കാന്‍ വരില്ലെന്നറിയാതെ അവന്‍ പിന്നെയും പിന്നെയും പുതപ്പ് വലിച്ചുമാറ്റി അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത മനസുകള്‍ക്ക് ബിഹാറില്‍ നിന്നുള്ള ആ കാഴ്ച ഇപ്പോഴും ഒരുവിങ്ങലായി നില്‍ക്കുകയാണ്... ലോക്ഡൗണ്‍ കാലത്തെ പലായനങ്ങളുടെ ദുരന്തചിത്രങ്ങളില്‍ ഒന്നു കൂടി.
മെയ് 25 നു ഗുജറാത്തില്‍ നിന്നും ബിഹാറിലെ പുറപ്പെട്ട ശ്രമിക് ട്രെയിനില്‍ വന്ന 23 വയസ്സ് മാത്രം പ്രായമുള്ള യുവതിയാണ് ഭക്ഷണവും വെള്ളവും കിട്ടാതെ അവശനിലയില്‍ മരണത്തിനു കീഴടങ്ങിയത്. ഗുജറാത്തില്‍ നിന്നും ബിഹാറിലെ കതിഹാറിലേക്കു പോവുകയായിരുന്നു യുവതി.
39 മണിക്കൂര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കടുത്ത ചൂടില്‍ അവശത അനുഭവിച്ച ഇവര്‍ മുസഫ്ഫര്‍പുര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിനു മുന്‍പേ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. യാത്രയില്‍ ഇവര്‍ക്ക് നാലുദിവസമായി ഭകഷണമോ വെള്ളമോ കിട്ടിയിരുന്നില്ല എന്ന് യുവതിയുടെ കൂടെ യാത്ര ചെയ്യുകയായിരുന്ന സഹോദരിയും കുടുംബവും എന്‍ഡിടിവി ചാനലിനോട് പറഞ്ഞു. തന്റെ അമ്മ എന്നെന്നേക്കുമായി തന്നെ വിട്ടു പോയി എന്നറിയാതെ പ്ലാറ്റഫോമില്‍ അമ്മയുടെ മൃതശരീരം മൂടിയ രണ്ടു വയസുള്ള കുട്ടി അമ്മയെ ഉണര്‍ത്തുവാനുള്ള ശ്രമത്തില്‍ ആയിരുന്നു.
ട്രെയിന്‍ അനൗണ്‍സ്‌മെന്റുകള്‍ക്കിടയിലൂടെ പ്ലാറ്റ്‌ഫോമില്‍ അമ്മയുടെ ശവശരീരത്തിനു ചുറ്റും കളിക്കുന്ന കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ കടുത്ത വാക്‌പോരിനു വഴി വെച്ചിരിക്കുകയാണ്.
എന്നാല്‍ പോലീസിന്റെ കഥ വ്യത്യസ്തമായിരുന്നു. യുവതി മരിച്ചത് മധുബനി ട്രെയിനില്‍ ആയിരുന്നു എന്നാണ് ഡിവൈഎസ്പി രമാകാന്ത് ഉപാധ്യായ ടൈംസ് ഓഫ് ഇന്ത്യയ്ക്കു കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്. യുവതി പെട്ടാണ് മരണപ്പെടുകയായിരുന്നു എന്നും ഭക്ഷത്തിനോ വെള്ളത്തിനോ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നും മരണപ്പെട്ട യുവതിയുടെ സഹോദരി ഭര്‍ത്താവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
'യുവതി കഴിഞ്ഞ ഒരു വര്‍ഷമായി ഏതോ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു, അവരുടെ മാനസിക നിലയും തകരാറില്‍ ആയിരുന്നു. ഡിവൈഎസ്പി രമാകാന്ത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു. എന്തായിരുന്നു യുവതിയുടെ രോഗം എന്നതിനെ പറ്റി പോലീസ് കൃത്യമായ മറുപടി പറഞ്ഞിട്ടില്ല. ഇത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ഭക്ഷണമോ വെള്ളമോ കിട്ടാതെ യുവതി മരണപെട്ടതിനു റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ ഉള്‍പ്പെട്ട കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമ ദേശിയ കോഓര്‍ഡിനേറ്റര്‍ ഗൗരവ് പാന്തി അഭിപ്രായപ്പെട്ടു.
രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
0 Comments