കോവിഡാധിപത്യം | അഡ്വ.മനുമോഹന്‍ ചാരുംമൂട്‌


കറ്റിടാം തുരത്തിടാം കോവിടെന്ന മാരിയെ
അടുത്തു നില്‍പ്പതല്‍പ്പകാലം അകലെയാക്കി മാറ്റിടാം..
മര്‍ത്യരാകെ ഭീതിയില്‍ അകന്ന് ദൂരെ മാറവേ
സമസ്ത ലോക രാജ്യവും കൊറോണയാല്‍ വിറക്കവേ..
പള്ളിയില്ല ബാങ്കുമില്ല ശംഖനാദമൊന്നുമില്ല
ജാഥയില്ല സമരമില്ല ശൂന്യമായ് റോഡുകള്‍..
ക്ലബ്ബുമില്ല പാര്‍ക്കുമില്ല ഷോപ്പുമില്ല പോകുവാന്‍
കൂട്ടിലിട്ട തത്തപോലും കോക്രികാട്ടി നോക്കുന്നു..
മരുന്നുപോലെ മദ്യപാന ശീലമുളള കൂട്ടരോ
ക്വാറന്റീനില്‍ പച്ചവെള്ളം ലഹരിയോടെ മോന്തുന്നു..
ലോകമാകെ നോക്കിടുന്ന കേരളീയമാതൃക
അതൊന്നുകൊണ്ട് നേരിടും കൊറോണയെ തുരത്തിടും..
കരുത്തുകൊണ്ട് പൊരുതിടുന്ന കേരളീയരാണ് നാം
അകറ്റിടും തുരത്തിടും കൊറോണയെ ഒടുക്കിടും...

Post a Comment

0 Comments