ആദ്യപ്രണയം - 3 | വിനോദ്.എസ്‌


ഇടനാഴി: സ്വപ്ന സഞ്ചാര പാത:
     
ഇടനാഴിയില്‍ വച്ച് ദീപ്തിയോട് നന്ദി പറഞ്ഞു.
'ഓ! അതില്‍ വലിയ കാര്യമില്ല.'
അവള്‍ ഒരിക്കല്‍ക്കൂടി നുണക്കുഴി തെളിയും ചിരി സമ്മാനിച്ച് നടന്ന് പോയി.
മൂന്നാം നിലയുടെ മുകളില്‍ നിന്ന് ഒരു ആരവം കേട്ടു ഞാന്‍ മനസ്സിലുറപ്പിച്ചു -. ' ഇന്നും സമരം തന്നെ '
 'ആരുടെ സമരമാണ് ?'
മുകളിലന്നെ നിലയില്‍ നിന്ന് പടവുകള്‍ ഇറങ്ങി വന്ന അരുണിനോട് ഞാന്‍ അന്വേഷിച്ചു.
' സമരമല്ല. അടി നടക്കുകയാണ്'
പരവൂര് ശൈലിയില്‍ അവന്‍ പറഞ്ഞു.
' അടിയോ, എന്തിന്?'
ഞാന്‍ കൂടുതല്‍ ആകാംക്ഷാകുലനായി.
'സര്‍ക്കസ്‌കാരി പെണ്ണുങ്ങളുടെ കുളിമുറിയിലേക്ക് മൂന്നാoനിലയില്‍ നിന്ന് ആരോ എത്തിനോക്കി!
'ഓ! ' കോളേജിന് പിന്നിലുള്ള പീരങ്കി മൈതാനവും കോളേജ് മതിലില്‍ പതിപ്പിച്ചിരുന്ന പോസ്റ്ററുകളിലെ 'പാന്റീസും ബനിയനുമിട്ട് ഉയരത്തില്‍ ഉഞ്ഞാലാടുന്ന കൊറിയന്‍ - തായ്‌ലന്റ് - റഷ്യന്‍ സുന്ദരികളും കുഞ്ഞ് പീരങ്കിക്ക് തീയിടുന്ന വിദേശ തത്തയുമെല്ലാം എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.
'എത്തിനോക്കിയതിന് ആര്‍ക്കാണ് അടികൊണ്ടത് '
എനിക്ക് ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല.
' എത്തിനോക്കിയതിനല്ല, എത്തിനോക്കാനുള്ള അടിയാണ്. കൃത്യമായ വ്യൂ കിട്ടുന്നിടത്ത് രണ്ടോ മൂന്നോ പേര്‍ക്കുള്ള ഇട മേയുള്ളൂ.. അന്‍പത്‌പേരു് കടന്ന് തള്ളിയാല്‍ അടിയ കില്ലേ?' 
അവന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
'അതൊന്നും അത്ര ശരിയല്ല.' 
ഏതോ പുസ്തകത്തില്‍ സര്‍ക്കസ്സ് കലാകാരികളുടെ ദൈന്യ ജീവിതം ഓര്‍ത്ത് കൊണ്ട് ഞാന്‍ പറഞ്ഞു.
അരുണ്‍ കെമിസ്ട്രി ലാബിലേക്ക് തിരക്കിട്ട് നടന്ന് പോയി...
* * *            * * *          * * * 
ഹിസ്റ്ററി ഓപ്ഷണല്‍ ക്ലാസ്സിന് മുന്നില്‍ കറുത്ത ചുരിതാറില്‍ നെജീന..
എന്റെ ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി.
ടീച്ചര്‍ വരുന്നത് കണ്ട് എല്ലാവരും തിരക്ക് കുട്ടി ക്ലാസ്സില്‍ കയറി -
ടീച്ചര്‍ വടിവൊത്ത അക്ഷരത്തില്‍ ബ്ലാക്ക് ബോര്‍ഡില്‍ ഹെഡ്ഡിoഗ് എഴുതി:
''ദ ഫീച്ചേഴ്‌സ് ഓഫ് ഇന്റസ് വാലി സിവലൈസേഷന്‍ '
 ഞാനത് നോട്ട് ബുക്കില്‍ പകര്‍ത്തി.
'മന്ദമാരുതന് പോലും വൃത്തിയാക്കാന്‍ കഴിയുന്ന തെരുവുകള്‍ ,
മെച്ചപ്പെട്ട അഴുക്കുചാല്‍ സമ്പ്രതായം,
ചുട്ട ഇഷ്ടികകൊണ്ടുള്ള കെട്ടിടങ്ങള്‍
പൊതു സ്‌നാന ഘട്ടം എന്നിവ സിന്ധൂനദീതട സംസ്‌കാരത്തിന്റെ സവിശേഷതകളായിരുന്നു.
ടീച്ചര്‍ സ്പഷ്ടമായ ഉച്ഛാരണത്തില്‍ വിവരിച്ചു.
 എന്റെ കണ്ണുകള്‍ നെജിനയുടെ മന്ദമാരുതന്‍ ഇടക്കിടെ തഴുകി പറപ്പിക്കുന്ന സ്പ്രിംഗ് മുടിയിയില്‍ ഉടക്കി നിന്നു.
' ഇന്ന് അവളോട് കുറച്ച് സംസാരിക്കണം. '
ഞാന്‍ മനസ്സിലുറപ്പിച്ചു.
എന്ത് പറഞ്ഞ് തുടങ്ങണം, അവളുടെ ഇഷ്ടങ്ങളെക്കുറിച്ച് എനിക്ക് ഒന്നു അറിയില്ലല്ലോ?
ചിന്തകള്‍ കാടുകയറി ...
ഉച്ചഭക്ഷണത്തിന് ബെല്‍ മുഴങ്ങി...
നല്ല വിശപ്പുണ്ടായിരുന്നു.
നെജിന ക്ലാസ്സിലിരുന്നാണ് ആഹാരം കഴിക്കുന്നത്.
ഭൂരിപക്ഷം സ്റ്റുട്ടന്‍സും ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.
 ഞാന്‍ വിശപ്പ് അടക്കി നെജിനക്ക് വേണ്ടി കാത്ത് നിന്നു. 
നെജിനയുടെ ഒരു നോട്ടത്തിന് വേണ്ടി.
(തുടരും)
_____________________________________________________
നോവലെറ്റിന്റെ അവസാന ഭാഗം 30.07.2020 വ്യാഴാഴ്ച രാത്രി 8ന്‌


Post a Comment

0 Comments