വര്‍ത്തമാനങ്ങള്‍
വസന്തമായിരുന്ന കാലങ്ങളില്‍
ഇഷ്ടങ്ങള്‍ ചില്ലകളായും
സ്‌നേഹം ഇലകളായും തളിര്‍ത്തിരുന്നു.
ഹൃദയത്തിലാകെ വേരാഴ്ത്തുകയും
പ്രണയത്താല്‍ പടരുകയും ചെയ്തിരുന്നു.
നോവിന്റെ ഇത്തിള്‍ക്കണ്ണികള്‍
പടര്‍ന്നു കയറുമ്പോഴും
മനസ്സിലൊരു പ്രണയമരം വളര്‍ന്നിരുന്നു.
തിരക്കിന്റെ ചിലന്തിവലകള്‍
തണ്ടാകെ കോര്‍ക്കുകയും
തിരിച്ചറിയാനാവാത്തവിധം
ശിഖരങ്ങള്‍ വളരുകയും
ചെയ്തപ്പോഴാണ്
മടുപ്പ് തന്നെ മറ്റൊരു മരമായി തീര്‍ന്നത്.
•
0 Comments