വൈദ്യവും ചികിത്സാരീതികളും
പരിശോധനകള്‍ വഴി രോഗനിര്‍ണയം, ചികിത്സ, പ്രതിരോധം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആന്തരിക അവയവങ്ങളിലെ പോരായ്മകള്‍, രോഗങ്ങള്‍, മുഴകള്‍, ഇന്‍ഫെക്ഷന്‍സ്, ബ്രെയിന്‍ ഡാമേജുകള്‍, തുടങ്ങി ജീവിതശൈലി രോഗങ്ങള്‍ പോലെ എല്ലാ രോഗങ്ങളേയും കണ്ടെത്തി ചികിത്സക്കുകയാണ് ഏതൊരു വൈദ്യ ശാസ്ത്രത്തിന്റെയും കടമ. അതില്‍ ഓരോ മേഖലയും അവരുടേതായ രീതികള്‍ നടപ്പാക്കുന്നു. അതുകൊണ്ടു തന്നെ വൈദ്യശാസ്ത്രം ഒരു മഹാശാസ്ത്രം ആകുന്നു. അതിനെ വര്‍ഗ്ഗീകരിച്ച് എങ്ങനെ നിര്‍വ്വചിക്കണം എന്നത് ആ ശാസ്ത്രം പഠിച്ചിട്ടില്ലാത്ത നമുക്ക് വെല്ലുവിളി തന്നെയാണ്. ചികിത്സാ ശാസ്ത്രത്തില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യവും മഹത്വവും കല്‍പ്പിക്കണം.
നമ്മള്‍ നേരിടുന്ന പ്രശ്ങ്ങള്‍ക്കു ഏതു ശാസ്ത്രമാവും അനുയോജ്യം എന്നത് തിരഞ്ഞെടുക്കുന്നതില്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുമുണ്ട്. ഏതു പ്രശ്നവും പരിഹരിക്കപ്പെടാന്‍ ധാരാളം വൈവിധ്യമേറിയ ചികിത്സാ രീതികള്‍ നമുക്കുണ്ട് എന്നത് വലിയൊരു അനുഗ്രഹമാണ്. രോഗത്തെ കണ്ടെത്തുകയും രോഗശമനം നടത്തുന്നതും കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ആദരണീയമായ തൊഴിലാണ് ആരോഗ്യമേഖലയിലേതു എന്ന് പറയാം. അത് ലോകം തിരിച്ചറിയാന്‍ ഇടയ്ക്കു കൊറോണയെ പോലെ ചിലതു പ്രത്യക്ഷപ്പെടണം എന്നേയുള്ളൂ. ഓരോ വൈദ്യശാസ്ത്രവും കൊറോണയെ നേരിടുന്നതിന്റെ പശ്ചാത്തലം ആണ് ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇതിലും ശക്തമായ മഹാമാരികളെ നാം നേരിട്ട് അതിജീവിച്ചിരുന്നു, എങ്കിലും കോവിഡ് 19-ന്റെ അതിവേഗ വ്യാപനം ആണ് ഭീഷണി ഉണ്ടാക്കുന്നത് . ശാരീരിക ആന്തരിക പോരായ്മകളെ ശരിയായ രീതിയിലല്ലാതെ ചികില്‍സിച്ചു കോംപ്ലിക്കേറ്റഡ് ആയ അവസ്ഥയിലാക്കിയ രോഗികളെ കൊറോണ കൂടി ബാധിച്ചാല്‍ റിസ്‌ക് തന്നെ എന്ന് പറയുന്നുണ്ട്. അവരെ ഒഴിച്ച് ബാക്കി ഉള്ളവരെ മറ്റു മേഖലയിലയുടെ ചികിത്സക്ക് കൂടി വിധേയമാക്കിയാല്‍ വലിയൊരു ആഘാതം മാറികിട്ടുമെന്നു പ്രത്യാശിക്കാം.
അലോപ്പതിക്:- മോഡേണ്‍ മെഡിസിന്‍ ആയി അറിയപ്പെടുന്ന അലോപ്പതിക് , പരിശോധനയിലൂടെ രോഗ നിര്‍ണ്ണയത്തിനും പരസ്പര ബന്ധമുള്ള ജന്തുശാസ്ത്രത്തെ അറിയാനും ബൃഹത്തായ തന്മാത്രശാഖ, സൂക്ഷ്മമായ കോശജാലകം, ഡിഎന്‍എ പരിശോധന, ഹോര്‍മോണ്‍ ഇമ്പാലന്‍സ്, വൈറ്റമിന്‍ അപാകത, രക്തപരിശോധന, ഗ്രൂപ്പ് നിര്‍ണ്ണയം, അവയവം, നാഡികള്‍, സങ്കീര്‍ണമായ ദഹനക്രിയകള്‍ ശരീരഘടനയും പൊട്ടലും ഒക്കെയും മനസ്സിലാക്കാനും രോഗികളെ ചികില്‍സിക്കാനും സഹായിക്കുന്നു. പരിശോധനക്ക് വേണ്ട ഏറ്റവും നൂതനമായ യന്ത്ര സാമഗ്രികളും സജീകരണങ്ങളും ഇന്ന് പ്രധാന ആശുപത്രികളിലെല്ലാം സജ്ജവുമാണ്.
മനുഷ്യ ജീവിതത്തിനു ഈ വൈദ്യശാസ്ത്രം ഏറ്റവും നിര്‍ണ്ണായകമായ ഒന്നാണ്. അലോപ്പതി വിഭാഗത്തിലെ അവയവ മാറ്റ ശസ്ത്രക്രിയയാണ് ഏറ്റവും അത്ഭുതവും മഹത്തരവുമാകുന്നത്. അതായത് വൃക്ക, ലിവര്‍, ഹൃദയം മുതല്‍ ശ്വാസകോശങ്ങളും തലച്ചോറും വരെ മാറ്റിവെച്ചു പരീക്ഷിക്കപ്പെടുന്നുണ്ട്. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവര്‍ അടക്കം ഏതു തരക്കാരേയും ഈ ശാസ്ത്രം മികച്ച ചികിത്സ നല്‍കി കൈപിടിച്ചുയര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന് അതിശയിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ക്കിതില്‍ വലിയ വിശ്വാസവുമാണ്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും മറ്റൊരു അത്ഭുതമാണ്. പാര്‍ശ്വഫലങ്ങള്‍ ചിലപ്പോള്‍ കാണാമെങ്കിലും ബാഹ്യമായ കുറവുകള്‍ മാറ്റിയെടുക്കാമെന്നത് സ്വപ്ന സാക്ഷാത്കാരം തന്നെയാണ്. കണ്ണ്, പല്ല്, ചുണ്ട്, മൂക്ക്, കൈ, കാല്‍ എന്ന് വേണ്ട ശരീരത്തിന്റെ ഏതു അപാകതകളേയും ആവശ്യക്കാര്‍ക്ക് ഈ ശാസ്ത്രം ഇല്ലാതാക്കി കൊടുക്കുന്നു.
കണിശമായ റിസള്‍ട്ട് ഉണ്ടാകുക എന്നതാണ് മെഡിക്കല്‍ സയന്‍സിന്റെ ലക്ഷ്യം. അതിനു വേണ്ടിയുള്ള പഠനങ്ങളും പരീക്ഷണങ്ങളും നിര്‍ബാധം തുടരുന്നതു കാരണം അസുഖങ്ങളുടെ, ആഹാരരീതിയുടെ, മരുന്നിന്റെ ഒക്കെ നിഗമനങ്ങള്‍ മാറിക്കൊണ്ടേ ഇരിക്കുന്നുമുണ്ട്. ഒരു ഭാഗത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ വൈദ്യശാസ്ത്രത്തിന് മികച്ച പങ്കുണ്ടെന്നു അവകാശപ്പെടാമെങ്കിലും ജീവിതശൈലി രോഗങ്ങള്‍ക്കും വ്യാപകമായി കാണപ്പെടുന്ന പല അസുഖങ്ങള്‍ക്കും ശാശ്വത പരിഹാരം നല്‍കാന്‍ അലോപ്പതി ചികിത്സക്ക് കഴിയുന്നില്ല എന്നതൊരു പരമാര്‍ത്ഥമാണ്. ഈ വൈദ്യശാസ്ത്രത്തില്‍ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള ചികിത്സ ഫലപ്രദമല്ല. മാത്രമല്ല ഈ മേഖലയില്‍ ഗുരുതരമായ ന്യൂനതകള്‍ ചികിത്സയിലും ഉണ്ടെന്നു പറയപ്പെടുന്നു. ഇന്ന് കോവിഡ് കാലത്ത് ഒന്നാമത്തെ ചികിത്സയായി ഈ ആധുനിക മെഡിസിന്‍ ആണ് ഭൂരിഭാഗം രാഷ്ട്രങ്ങളും സ്വീകരിച്ചിരിക്കുന്നത്. പല മരുന്നുകളും പരീക്ഷിക്കപ്പെടുന്നുണ്ട് എങ്കിലും വികസിത രാഷ്ട്രങ്ങളിലെ മരണനിരക്ക് ശാസ്ത്രീയതയെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. അവിടെ ആണ് നമ്മുടെ ആയുര്‍വേദം, നാട്ടുവൈദ്യം, പ്രകൃതിചികിത്സ പിന്നെ ഹോമിയോപ്പതിക് എന്നിവയുടെ പ്രാധാന്യം വരുന്നത്. മറ്റു വൈദ്യ ശാസ്ത്രത്തിനെ അംഗീകരിക്കുക എന്നത് ആധുനിക ശാസ്ത്രം കാണിക്കേണ്ട മര്യാദകളില്‍ ഒന്നാണ്. ഏതു വൈദ്യത്തിനും വ്യാജന്മാര്‍ ഉള്ളത് തിരിച്ചറിഞ്ഞു വന്നാല്‍ ബാക്കിയൊക്കെ സുതാര്യമാവും.
പരമ്പരയുടെ അവസാനഭാഗം 16.08.2020 രാത്രി 8.00ന്
0 Comments