
അവര്‍
ഉറപ്പിച്ചു പറഞ്ഞപ്പോഴും
വരുമെന്നു തന്നെയാണ്
കരുതിയത്...
ഹൃദയമിടിപ്പിന്റെ
വിദൂരസ്പന്ദമറിഞ്ഞ്
അദ്ഭുതപ്പെട്ടവരുടെ കൂട്ടത്തില്‍
ഞാനില്ലാതിരുന്നതും
മറ്റൊന്നും കൊണ്ടല്ല..
അത്ര ശക്തിയാല്‍
പ്രതിരോധിച്ചതിനാലാവാം
വരാതിരിക്കില്ലെന്ന നേരത്ത്
വരാനാവാതെ
പോയത്...
ഇപ്പോഴും
ഒരിലയനക്കത്തിന്റെ
ഇമക്കനത്തില്‍
നീ
തൂങ്ങി നില്‍പ്പുണ്ട്...
പോയെന്നവര്‍
തീര്‍പ്പെഴുതിയിട്ടും
പോയില്ലെന്ന വാള്‍മുന പോലെ...
ഇനി വരുന്ന കാലം
തുറപ്പുകളുടേതാണ്....
അടക്കിപ്പിടിച്ചതിനൊക്കെ
കുതറിച്ചാടാനാകും
അമര്‍ത്തിവെച്ചതൊക്കെ
പൊന്തിയുയരും
കയ്ച്ചിറക്കിയതൊക്കെ
മധുരിച്ചു തുപ്പും
ഞാന്‍ മാത്രമല്ല
ഞാനെന്നും
നീ മാത്രമായി
നീയാവില്ലെന്നും
പൗരത്വത്തിന്
അധിക ബാധ്യതകള്‍ വരും...
•
0 Comments