പുളയുകയാണു മനുഷ്യന്റെ ചേതന
പുണരുവാനിപ്പോള്‍ ആവതില്ലല്ലോ
പുലരുമ്പോളേ കാണുന്ന കാഴ്ചകള്‍
പുതുമയൊന്നും തരുന്നതുമില്ലല്ലോ
കാലാറുന്നില്ല ഒരു നേരവുമിപ്പോള്‍
കാലികമായ വ്യാധികള്‍ പലവിധം
കാലുഷ്യം കലര്‍ന്ന കാലമാണല്ലോ
കാലീചിയിന്ന് ഭൂമിയിലാണല്ലോ
ദുര്‍വ്വാശിയേറിയ പോലെയാളുകള്‍
ദുരുദ്ദേശമോടെ പോകുന്ന പോലവെ
ദുര്യോധനന്റെ വാശിയെന്നപോലവെ
ദൂരവ്യാപക വ്യാധികളുണ്ടാക്കും
ഉരുവുകം കഴിച്ച പോലിങ്ങനെ
ഊരുതെണ്ടുന്നതെന്തിനാണാവോ
ഊരില്‍ അടങ്ങിയൊതുങ്ങി നിന്നു
ഊരുകളയാതെ നോക്കിനിന്നീടുക .
******* ********** ********
കാലാറുക - ക്ഷീണം തീര്‍ക്കുക
കാലീചി - കാലന്റെ കൊട്ടാരം
ഉരുവുകം - ആവണക്ക്
ഊതു - ജീവന്‍
0 Comments