വാഹിദ് ചെങ്ങാപ്പള്ളി കറ്റാനം നന്മ യുടെ പുതിയ പ്രസിഡന്റ്






ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവച്ച കറ്റാനം നന്മ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി നന്മ എക്സിക്യൂട്ടിവ് അംഗം കൂടിയായ  സി.ജെ. വാഹിദ് ചെങ്ങാപ്പള്ളിയെ  തിരഞ്ഞെടുത്തു.
ഇതോടൊപ്പം ഷാനിയാസ് പാലപ്പള്ളി ലിനെ പുതിയ സെക്രട്ടറിയായും സിയാദ് മഠത്തിലിനെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്.

"ആരും കാണാത്തോർക്കാലംബമായി കറ്റാനം നന്മ"
എന്നതായിരിക്കും തുടർന്നുള്ള പ്രവർത്തന ലക്ഷ്യവും ആപ്തവാക്യവും . അതിന് സുമനസ്സുകളുടെ പിന്തുണ ഉണ്ടാകണ മെന്നും ഇലിപ്പക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നന്മ പ്രസിഡന്റ് വാഹിദ് ചെങ്ങാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ നിരവധി നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ചായ് വുകളേതുമില്ലാത്ത ഈ സ്വതന്ത്ര കൊച്ചു കൂട്ടായ്മയ്ക്കായിട്ടുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളിൽ
"നന്മ " ഒരു പരസ്യവുമില്ലാതെ നിശബ്ദമായി  നടപ്പിലാക്കിയ മാതൃകാ പദ്ധതികൾ ഒട്ടേറെയാണ്.

രോഗബാധിതരായി ചികിത്സയ്ക്ക് മാർഗ്ഗമില്ലാതെ , ആരുടേയും സഹായം കിട്ടാതെ പോകുന്നവർ നമ്മുടെ സമൂഹത്തിലേറെയാണ്.
ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സഹായ പദ്ധതി ഈ കൂട്ടായ്മ ആവുംവിധം ചെയ്തു വരുന്നുണ്ട്.
ഏറ്റവും അർഹരായ 5 വ്യക്തികൾക്ക് 3 ലക്ഷത്തോളം രൂപ ചികിത്സാ സഹായമായി വിതരണം ഇതിനോടകം  ചെയ്തിട്ടുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രാവർത്തികമാക്കിയ  പഠനോപകരണ വിതരണ പദ്ധതിയാണ് "നൻമ പാഠം". ഒട്ടേറെ കുട്ടികൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കാനായിട്ടുണ്ട്.

അന്നന്നത്തെ ആഹാരത്തിന് വകയില്ലാതെ , പുറത്തറിയിക്കാൻ പോലും കഴിയാതെ വിഷമസന്ധിയിലായ  10 കുടുംബങ്ങൾക്ക് പ്രതി മാസ റേഷൻ ( ഭക്ഷ്യസാധന കിറ്റ് ) എല്ലാ മാസവും ആദ്യ ദിവസങ്ങളിൽ അതത് കുടുംബങ്ങളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതി   മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു എന്നത് ഏറെ പ്രാധാന്യത്തോടെ കാണണം.

  2018 -2019 ലെ മഹാ പ്രളയങ്ങളിൽ അകപ്പെട്ട നമ്മുടെ പരിസര പ്രദേശത്തെയും ആലപ്പുഴ ജില്ലയിലെ കുട്ടനാട് എന്നീ ഭാഗത്തെയും ജനങ്ങൾക്ക്  വസ്ത്രം, ഭക്ഷണം എന്നിവ എത്തിച്ചു നൽകുകയും സന്നദ്ധ പ്രവർത്തന ടീം ദുരിതാശ്വാസ സഹായങ്ങൾ നൽകുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.

അംഗങ്ങളുടെ സാമ്പത്തിക സഹായത്താടെ സമൂഹത്തിലെ അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആഘോഷ അവസരങ്ങളിൽ സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തിവരുന്നു.
ഇക്കഴിഞ്ഞ ഈദുൽ ഫിത്റിനടക്കം നിരവധി കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി.

കോവിഡ് മൂലം കഷ്ടപ്പെടുന്ന വരുമാനം നിലച്ച കുടുംബങ്ങൾക്ക് സഹായമായി 10 ദിവസത്തേക്ക് വേണ്ട ഭക്ഷണ സാധന കിറ്റ്  എത്തിച്ചു നൽകുന്ന പദ്ധതി - നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഈ ഓണക്കാലത്തും ഏതാനും കുടുംബങ്ങൾക്ക് നന്മ കൈത്താങ്ങാകാനുള്ള പരിശ്രമത്തിലാണ്.
സഹായം നൽകുന്ന കാര്യത്തിൽ ജാതി മത പരിഗണനകളൊന്നും ഇല്ലാതെയും
കണക്കിലുള്ള സുതാര്യതയോടെയും പ്രവർത്തിക്കുന്നു എന്നതും കറ്റാനം നന്മ അസോസിയേഷനെ  വേറിട്ടു നിർത്തുന്നു. "വാഹിദ് ചെങ്ങാപ്പള്ളി പറഞ്ഞു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സെർവന്റ് സ് ഓഫ് നേച്ചർ (SON) എന്ന സംഘടനയുടെ പ്രിഡൻറായും പ്രവർത്തിച്ചു വരുന്ന സി.ജെ. വാഹിദ് കഴിഞ്ഞ 3 ദശാബ്ദക്കാലമായി ദൂരദർശനിലെ വാർത്താ അവതാരകനും റിപ്പോർട്ടറുമാണ്.

ശ്രദ്ധേയമായ നിരവധി ഡോക്യുമെന്ററികൾക്കടക്കം സ്ക്രിപ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. എഴുത്തുകാരനെന്നതിന് പുറമേ, മിമിക്രിയിലും ഫോട്ടോഗ്രഫിയിലുമുള്ള മികവും അടയാളപ്പെടുത്തിയിട്ടുണ്ട്.
മികച്ച മാധ്യമവർത്തകനെന്ന നിലയിൽ ഒട്ടേറെ  അവാർഡുകൾ നേടിയിട്ടുണ്ട്. ഇലിപ്പക്കുളം ചെങ്ങാപ്പള്ളിൽ കുടുംബാംഗമാണ്.


Post a Comment

0 Comments