ഓര്‍ക്കുന്നു ഞാനെന്റെ ബാല്യകാലം
മലരുകള്‍ നുള്ളി നടന്നൊരാ ബാല്യം
മണ്ണപ്പം ചുട്ടു രസിച്ചൊരാബാല്യം
അമ്പലമുറ്റത്തെ മണ്‍തരികളില്‍
ആദ്യമായി അക്ഷരം കുറിച്ചൊരാ ബാല്യം
കൂട്ടരുമൊത്ത് തെന്മാവിന്റെ ചോട്ടില്‍
മാമ്പഴം പെറുക്കി രസിച്ചൊരാ ബാല്യം
ഓര്‍ക്കുമ്പോള്‍ മനതാരില്‍ ആഹ്ലാദമേകുന്നൂ
കുസൃതി കുറുമ്പുകള്‍ നിറഞ്ഞൊരാ ബാല്യം...
○
0 Comments