കവയത്രി ഗീതുമോള്‍ സുരന് എം.ജി യൂണിവേഴ്‌സിറ്റി ബി എ മലയാളം രണ്ടാം റാങ്ക്

 

മണിമലക്കുന്നിന് മകുടമായി 'മണ്ണൊരുക്കവും' 

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബി എ മലയാളം (മോഡല്‍ 2) രണ്ടാം റാങ്ക് ടി എം ജേക്കബ് മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഗീതുമോള്‍ സുരന്. ഇടുക്കി ജില്ലയിലെ പാറത്തോട് സ്വദേശിനിയായ ഗീതു, സുരന്‍ - ഗീത ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെ ആളാണ്. 

മുഖ്യധാരാമാധ്യമങ്ങളിലടക്കം സാന്നിധ്യമറിയിച്ച യുവകവയത്രികൂടിയാണ് ഈ യുവപ്രതിഭ. സഹപാഠിയായ ജസ്റ്റിനൊപ്പം ചേര്‍ന്ന് തയ്യാറാക്കിയ ഗീതുവിന്റെ ആദ്യ കവിതാസമാഹാരം 'മണ്ണൊരുക്കം' എന്ന പേരില്‍ ഡി സി ബുക്ക്‌സ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയുള്‍പ്പെടെ ഇരുപത്തഞ്ചോളം കവിതകളാണ് 'മണ്ണൊരുക്ക'ത്തില്‍. 

സെന്റ്.ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാറത്തോട്; ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പണിക്കന്‍കുടി; ടി. എം. ജേക്കബ് മെമ്മോറിയല്‍ ഗവ.കോളേജ് മണിമലക്കുന്ന്, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ പഠിച്ചു.

മലയാള സാഹിത്യത്തില്‍ തന്നെ ബിരുദാന്തര ബിരുദം ചെയ്യാനാണ് ഗീതുവിന്റെ തീരുമാനം.

Post a Comment

0 Comments