എല്ലാരും
നടക്കാനിറങ്ങിയപ്പോള്‍
ദൂരെ നിന്ന് നോക്കിനിന്നതേയുള്ളു.
കാന്‍സര്‍ വാര്‍ഡുകളില്‍
രോഗികളെ കാണാന്‍ വന്നപ്പോഴും
കൂട്ടിരിപ്പുകാരെയും
കൂടെക്കൂട്ടി
ചിലപ്പോള്‍
നടക്കാന്‍
തുനിഞ്ഞിറങ്ങിയപ്പോള്‍
ചീറിപ്പാഞ്ഞു വന്ന
വാഹനങ്ങളില്‍
സഞ്ചരിച്ചവരെ
കൂടെ നിര്‍ത്തി
രോഗം കൊണ്ട്
പിടഞ്ഞവരെയും
ചിലപ്പോള്‍ തനിച്ചാക്കി
കൈവീശികടന്നു
ഇപ്പോള്‍ നാടും
നഗരോം തെരുവുകളും
നിശ്ചലവും വിജനവും
മരണം
നടക്കാനിറങ്ങി
തമ്മില്‍ ചേരുന്ന
സ്‌നേഹ പ്രകടനക്കാരെ
ചേര്‍ത്ത് പിടിക്കും
അതെ
മരണം നടക്കാനിറങ്ങി....
0 Comments